അയാള്‍ സൈക്കോയാണ്, അന്ന് പറഞ്ഞപ്പോൾ എല്ലാരും എന്‍റെ തലയില്‍ കയറി, രജിത്തിനെതിരെ ജസ്ല
രജിത്ത് കുമാറിന്റെ പ്രതീക്ഷിക്കാതെയുള്ള പുറത്ത് പോക്ക് ബിഗ് ബോസ് ഹൗസിൽ മാത്രമല്ല പുറത്തും വലിയ ചർച്ചയായിട്ടുണ്ട്. പുറത്ത് ഏറെ ആരാധകരുള്ള താരമാണ് രജിത് കുമാർ. രജിത്തിനെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്തെന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ക്യാപെയ്നുകൾ ശക്തമാണ്. കൂടെയുള്ള മത്സരാർഥിയുടെ കണ്ണിൽ മുളക് തേയ്ച്ചതിനെ തുടർന്നാണ് ഡോക്ടറിനെ താൽക്കാലികമായി പുറത്താക്കിയത്.
ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്ക്കായിരുന്നു ബിഗ് ബോസ് സാകൂൾ. ആര്യ ,സുജോ,ഫുകു, ദയ എന്നിവർ അധ്യാപകരും ബാക്കിയുള്ളവർ വിദ്യാർഥികളുമായിരുന്ന. ടാസ്ക്കിനിടെയാണ് രജിത്ത് രേഷ്മയുടെ കണ്ണിൽ മുളക് തേയ്ച്ചത്. മിതമായ പ്രതികരണമായിരുന്നു അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ഇപ്പോഴിത ഡോക്ടറിനെ രൂക്ഷമായി വിമർശിച്ച് മുൻ ബിഗ് ബോസ് താരം ജസ്ല. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ജസ്ലയുടെ പ്രതികരണം.

രജിത്ത് കുമാർ ഒരു സൈക്കോയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും എന്‍റെ തലയില്‍ കയറിയെന്നും നിങ്ങള്‍ ദേഷ്യപ്പെടലുകള്‍ മാത്രമേ കണ്ടിട്ടു. എന്തിനായിരുന്നു എന്നതിനുള്ള കാരണങ്ങൾ... ഇതുപോലെ ഓരോ സൈക്കോ ഭ്രാന്തുകൾ ചെയ്തു കൊണ്ടിരിക്കുന്നു. അയാൾക്ക് വെളിവില്ല. രേഷ്മ ഹൃദയത്തിൽ നിന്ന് സോറി എന്ന് കുറിച്ചു കൊണ്ടായിരുന്നു ജസ്ലയുടെ പോസ്റ്റ് . കുറിപ്പിനൊപ്പം ജസ്ലലയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത് രജിത്തും ജസ്ലയും തമ്മിലായിരുന്നു. ആദ്യ ദിവസം മുതൽ അവസാന ദിനംവരെ ഇവർ തമ്മിലുളള ഫൈറ്റ് ഉണ്ടായിരുന്നു. നിങ്ങളെ ഞാൻ ഒരിക്കലും മിസ് ചെയ്യില്ല ഡോക്ടർ രജിത് കുമാർ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ജസ്ല വീട്ടിൽ നിന്ന് പുറത്തു പോയത്. കൂടാതെ ഗ്രൂപ്പ് സെൽഫിയിലും ഡോക്ടറെ ഉൾപ്പെടുത്താൻ തയ്യാറായിരുന്നില്ല.

ജസ്ലയെ ആരൊക്കെയോ ചേർന്ന് ഷോയിലേയ്ക്ക് അയച്ചിരിക്കുകയാണെന്നായിരുന്നു ഡോക്ടറിന്റെ വാദം. ഇതിനെ കുറിച്ച് അഭിരാമിയോടും അമൃതയോടും മുൻപ് പറഞ്ഞിരുന്നു. എല്ലാവരുടേയും മുന്നിൽവെച്ച് ജസ്ലയെ തരം കിട്ടുമ്പോഴെല്ലാം ഡോക്ടർ പരിഹസിക്കുമായിരുന്നു. ജസ്ല ചെറിയ കുട്ടിയാണെന്നും പക്വതയില്ലെന്നുമൊക്കെ. ഇത് ജസ്ലയെ തളർത്തിയിരുന്നു. താൻ താനായി നിന്നു തന്നെയാണ് കളിക്കുന്നതെന്നും ആരുടേയും അജണ്ട നടപ്പിലാക്കാൻ വേണ്ടിയല്ല ഷോയിൽ വന്നതെന്നും ജസ്ല പറഞ്ഞിരുന്നു.
Recommended Video

ബിഗ് ബോസിൽ നിന്ന് പുറത്തേയ്ക്ക് പോകുന്നതിനു മുൻപ് ഇവിടെ ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചിരുന്നു. എന്നാൽ തനിയ്ക്ക് പറയാനുള്ളത് അപ്പോൾ തന്നെ പറയുന്ന സ്വഭാവക്കാരിയാണ് , അതുകൊണ്ട് ആരോടും ഒന്നും പറയാൻ ബാക്കിവെച്ചിട്ടില്ലെന്നും ജസ്ല പറഞ്ഞു. എന്നാൽ പ്രേക്ഷകരോട് ചിലത് പറയാനുണ്ടെന്നും. രണ്ട് ആഴ്ചകള്‍ പ്രതീക്ഷിച്ചാണ് വന്നതെങ്കിലും ഇപ്പോള്‍ അഞ്ച് ആഴ്ചയായി. ഈ ദിവസങ്ങളിലെല്ലാം താനായി നിന്നു തന്നെയായിരുന്നു കളിച്ചിരുന്നതെന്നും ജസ്ല പറഞ്ഞു. ശേഷം മോഹൻലാൽ തന്റെ അടുത്തേയ്ക്ക് വിളിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications