മമ്മൂട്ടി നിരസിച്ചത് മോഹന്‍ലാലിനും പൃഥ്വിക്കും ഗുണമായി, അദ്ദേഹത്തിനൊപ്പമുള്ള സിനിമ സ്വപ്നമാണ്

മോഹന്‍ലാലിനും പൃഥ്വിരാജിനുമെല്ലാം കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് ജീത്തു ജോസഫ്. വ്യത്യസ്തമായ സിനിമകളുമായാണ് അദ്ദേഹം ഓരോ തവണയും എത്താറുള്ളത്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ദൃശ്യം 2 ന്റെ തിരക്കുകളിലാണ് അദ്ദേഹം ഇപ്പോള്‍. കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടത്തിയത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്.

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ദൃശ്യം 2. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു ഈ ചിത്രം. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. 7 വര്‍ഷത്തിന് ശേഷം ജോര്‍ജുകുട്ടിയും കുടുംബവും എത്തുന്നത് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. സിനിമയിലെ ട്വിസ്റ്റിനെക്കുറിച്ച് ചോദിച്ച് ആരാധകരും എത്തിയിരുന്നു. ആരാധകരുടെ അമിത പ്രതീക്ഷ വിനയായി മാറുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടെന്നും സംവിധായകന്‍ പറഞ്ഞത്.

ദൃശ്യം 2നായി താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സൗണ്ടൊക്കെ കൊടുത്തതിന് ശേഷം എങ്ങനെ വരുമെന്നായിരുന്നു നോക്കിയത്. സിനിമയുടെ ഷൂട്ടിംഗ് സമയത്ത് എല്ലാവരും ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. അനുവാദം കൂടാതെ പുറത്തേക്ക് പോവുകയാണെങ്കില്‍ ആ വഴിയെ പൊക്കോളണമെന്ന് പറഞ്ഞിരുന്നു. സംവിധായകനായ ഞാനടക്കമുള്ളവരെ നോക്കുന്നതിനായി ആളെ വെച്ചിരുന്നുവെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.

Jeethu Joseph

മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുന്നത് വലിയ ആഗ്രഹമായി ബാക്കി നില്‍ക്കുകയാണ്. രണ്ടുമൂന്ന് കഥ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതൊന്നും നടന്നില്ല. ഇനിയും ഞാനദ്ദേഹത്തെ ട്രൈ ചെയ്യും. കാരണം എന്റെ വലിയ സ്വപ്‌നമാണ് അദ്ദേഹത്തെ വെച്ചുള്ള സിനിമ. ത്രില്ലറായിരിക്കുമോ അതെന്ന് ചോദിച്ചപ്പോള്‍ വാരനിരിക്കുന്ന കാര്യമല്ലേ, അതേക്കുറിച്ച് പറയാനായില്ലെന്നായിരുന്നു ജീത്തു ജോസഫിന്റെ മറുപടി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു സംവിധായകന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബോഡിയെന്ന സിനിമ മമ്മൂട്ടിയെ വെച്ച് മലയാളത്തില്‍ ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. അത് നടന്നില്ല. മെമ്മറീസും ദൃശ്യവുമൊക്കെ അദ്ദേഹത്തിനെ കേള്‍പ്പിച്ചിരുന്നു. ദൃശ്യം ഏറ്റെടുക്കാതെ പോയതിന് കാരണം ഡേറ്റില്ലാത്തതായിരുന്നു. മീനയോട് കഥ പറയാനായി പോയത് മമ്മൂക്കയുടെ സെറ്റിലേക്കായിരുന്നു. ചെയ്‌തോളൂ, നല്ല സബ്ജക്ടാണെന്നായിരുന്നു മീനയോട് അന്ന് മമ്മൂക്ക പറഞ്ഞത്. എന്നെ വലിയ കാര്യമാണ് അദ്ദേഹത്തിന്. അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിന് ഇഷ്ടമാവുന്ന കഥ കൊടുത്ത് സിനിമ ചെയ്യാനാണ് കാത്തിരിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X