twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതിയ അതിഥി എത്തി, സന്തോഷം പങ്കുവെച്ച് അപര്‍ണയും ജീവയും, ഷിട്ടുമണിയുടെ വലിയൊരു അച്ചീവ്‌മെന്റ് ആണെന്ന് ജീവ

    |

    ടെലിവിഷന്‍ ഷോ കളിലൂടെ അവതാരകരായിട്ടെത്തിയാണ് ജീവ ജോസഫും അപര്‍ണ തോമസും ശ്രദ്ധയരാവുന്നത്. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരങ്ങള്‍ ഒരുമിച്ച് പങ്കെടുത്ത ഷോ യും ഹിറ്റായിരുന്നു. ഇപ്പോള്‍ യൂട്യൂബ് ചാനലുകളിലൂടെയാണ് തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുള്ളത്. ഏറ്റവും പുതിയതായി അപര്‍ണയുടെ യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലാവുകയാണ്. തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നുവെന്ന് പറഞ്ഞാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.

    സിംപിൾ സ്റ്റൈലിൽ പൂജ ഹെഡ്ഹെ, ക്യൂട്ട് ലുക്കിലുള്ള നടിയുടെ ഫോട്ടോസ്

    അപര്‍ണയുടെ വീഡിയോ ഹൈജാക്ക് ചെയ്ത് ഇന്‍ട്രോയുമായി ജീവയാണ് എത്തിയത്. തന്റെ ഭാര്യ ഒരു നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷമായിരുന്നു വീഡിയോയുടെ തുടക്കത്തില്‍ ജീവ പങ്കുവെച്ചത്. ഒപ്പം തങ്ങളുടെ പുതിയ വിശേഷങ്ങളൊക്കെ ആരാധകരോട് പറയുന്നതാണ് അപര്‍ണയുടെ പുതിയ വ്‌ളോഗില്‍ കാണിക്കുന്നത്. വിശദമായി വായിക്കാം...

    ഇൻട്രോ വീഡിയോയുമായി ജീവ

    പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ജീവയാണ് അപര്‍ണയുടെ വീഡിയോയ്ക്ക് ഇന്‍ട്രോയുമായി വന്നത്. കുറച്ച് നേരത്തേക്ക് അപര്‍ണയുടെ ചാനല്‍ ഞങ്ങള്‍ ഹൈജാക് ചെയ്തിട്ടുണ്ട്. അപര്‍ണയ്ക്ക് എന്ന് പറഞ്ഞെങ്കിലും അങ്ങനെ വിളിക്കുമ്പോള്‍ എന്തോ പോലെ തോന്നും. അപ്പോള്‍ ഷിട്ടുമണിയെ സംബന്ധിച്ച് ഏറെ സ്പെഷലായിട്ടുള്ള ദിനമാണ്, വലിയൊരു അച്ചീവ്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്. ആ സന്തോഷം എനിക്ക് നിങ്ങളുമായി പങ്കുവെക്കണമെന്ന് തോന്നി. യൂട്യൂബ് ഫാമിലിയില്‍ ഉള്ള എല്ലാവരോടും സ്‌നേഹമാണ് എന്റെ ഈയൊരു മിനുറ്റ്. ഒരു ഹെല്‍പ്പിങ്ങ് സപ്പോര്‍ട്ടീവ് ഫാക്ടറായി ഞാന്‍ നിന്നു എന്നേയുള്ളൂ, നിങ്ങളില്ലെങ്കില്‍ ഇത് പൂര്‍ത്തിയാവത്തില്ല. എന്താണ് സംഭവമെന്ന് ആശാത്തിക്ക് അറിയാം, ഇന്ന് കിട്ടുമെന്ന് അറിയില്ല.

    അപര്‍ണയുടെ അച്ചീവ്‌മെന്റ് കാണാന്‍ പോവുന്നു

    അപ്പോള്‍ നമ്മള്‍ അപര്‍ണയുടെ അച്ചീവ്‌മെന്റ് കാണാന്‍ പോവുകയാണ്. 'ഫൈനലി ഞാന്‍ എനിക്കായി ഒരു കാര്‍ എടുത്തിരിക്കുകയാണ്. ഫോക്‌സ് വാഗണ്‍ പോളോ, ഞങ്ങളുടെ ആദ്യത്തെ കാര്‍ ആയിരുന്നു പോളോ. അവനെ കൊടുത്തിട്ടാണ് അടുത്ത വാഹനം വാങ്ങിയത്. ഇത്തവണ എനിക്കായി ഞാനെടുക്കുന്ന വണ്ടിയാണ് പോളോ ജിടി. ഞാന്‍ ഒരു കാര്‍ ഫ്രീക്ക് അല്ല. എനിക്ക് അതേ കുറിച്ചൊന്നും അറിയില്ല. ഞാനെപ്പോള്‍ കാറെടുത്ത് പുറത്ത് പോയാലും എന്തെങ്കിലും സംഭവിക്കാറുണ്ട്. അങ്ങനെ ഏതെങ്കിലും സിറ്റുവേഷനില്‍ നില്‍ക്കുന്നത് കണ്ടാല്‍ എന്നെ വന്ന് സഹായിക്കണമെന്നും അപര്‍ണ പറയുന്നു.

    സീരിയലില്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ചു; അത്തരം പരാതിയുമായി തന്റെ ഭാര്യ വരാറില്ലെന്ന് സാജന്‍ സൂര്യസീരിയലില്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ചു; അത്തരം പരാതിയുമായി തന്റെ ഭാര്യ വരാറില്ലെന്ന് സാജന്‍ സൂര്യ

    ഡ്രൈവിംഗ് പഠിച്ച് സെറ്റായത് ഇപ്പോഴാണ്

    ഞാന്‍ ഇപ്പോഴാണ് ഡ്രൈവിംഗ് പഠിച്ച് സെറ്റായത്. നേരത്തെ സ്‌കൂട്ടി അറിയാം. കാര്‍ ഡ്രൈവ് ചെയ്യാന്‍ അറിയില്ലായിരുന്നു. അടുത്തിടെയാണ് കാര്‍ ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സെടുത്തത്. ഇതിനെല്ലാം സഹായിച്ച ആള്‍ ബാസിനാണ്. ഒരു കാര്‍ സ്വന്തമാക്കാനായതില്‍ അതീവ സന്തോഷവതിയാണ് താനെന്നും അപര്‍ണ പറഞ്ഞിരുന്നു. വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണ്. ജീവയുടെ കാറിന്റെ കളറും ഇത് തന്നെയാണ്. അതേക്കുറിച്ച് ഫ്രണ്ടിനോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ രണ്ടാളുടെ കാറിന്റെ കളറും ഒന്ന് തന്നെയാണല്ലോ എന്നായിരുന്നു പറഞ്ഞത്. രണ്ടാളും ഇരട്ടകളെ പോലെ കാറുമായി പോവുമെന്നും താരങ്ങള്‍ പറയുന്നു. ആദ്യം കാര്‍ ഡ്രൈവ് ചെയ്തത് ജീവയാണ്.

    ഷാരുഖ് ഖാനും ഭാര്യയും മക്കൾക്ക് നിയന്ത്രണം നല്‍കില്ല; താരകുടുംബത്തെ കുറിച്ച് സുഹൃത്തിൻ്റെ വെളിപ്പെടുത്തൽഷാരുഖ് ഖാനും ഭാര്യയും മക്കൾക്ക് നിയന്ത്രണം നല്‍കില്ല; താരകുടുംബത്തെ കുറിച്ച് സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ

    Recommended Video

    Jeeva Joseph and wife Aparna's wedding anniversary celebration| FIlmiBeat Malayalam
    എല്ലാവരോടും സ്നേഹം മാത്രം

    ഒടുവില്‍ ആഗ്രഹിച്ച വാഹനം ഞങ്ങളുടെ പാര്‍ക്കിംഗിലേക്ക് എത്തി. ഇത്രയും സന്തോഷം ദിവസമായിരുന്നു ഇന്ന്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി ജോയിന്‍ ആയി. പോളോ ഗേള്‍ ആണിത്. പിന്തുണ തന്നെ എല്ലാവരോടുമുള്ള സ്‌നേഹം അറിയിക്കുകയാണ്. ഇനിയും മുന്നോട്ട് ഇതേ സ്‌നേഹം തരണമെന്നും അപര്‍ണയും ജീവയും പറയുന്നു. മുന്‍പൊരു ടെലിവിഷന്‍ പ്രോഗ്രാമില്‍ അവതാരകരായി എത്തിയതിന് ശേഷമാണ് ജീവയും അപര്‍ണയും ഇഷ്ടത്തിലാവുന്നത്. സ്‌നേഹിച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ വളരെ സന്തുഷ്ടമായ ദാമ്പത്യ ജീവിതം പുലര്‍ത്തുക.ാണ് താരങ്ങള്‍.

    Read more about: jeeva aparna
    English summary
    Jeeva And Aparna Thomas Announces Their New Happiness, Couple Brought Brand New Volkswagen Polo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X