For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുളിക്കാന്‍ പോയാലും കൂടെ ഉണ്ട്; കുളി സീന്‍ ആണോന്ന് ആരാധകരും, ഭാര്യ അപര്‍ണയ്ക്ക് വിവാഹവാര്‍ഷിക ആശംസകളുമായി ജീവ

  |

  സരിഗമപ റിയാലിറ്റി ഷോ യിലൂടെയാണ് ജീവ ജോസഫ് ശ്രദ്ധേയനാവുന്നത്. മുന്‍പ് ചാനല്‍ പരിപാടികളില്‍ അവതാരകനായിരുന്ന ജീവ സരിഗമപ യിലൂടെ ജനപ്രിയ അവതാരകരില്‍ ഒരാളായി മാറി. ജീവയെ പോലെ തന്നെ ഭാര്യ അപര്‍ണയും അവതാരകയായി കരിയര്‍ തുടങ്ങിയ ആളാണ്. ഇരുവരും ഒരുമിച്ച് പരിപാടി അവതരിപ്പിച്ച് പിന്നീട് പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു.

  വിവാഹം കഴിഞ്ഞതോടെ കാജൽ ആളാകെ മാറി, ഇരുട്ടിനെ മറയാക്കിയുള്ള നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  കഴിഞ്ഞ വര്‍ഷം മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ ഇരുവരും ഒരുമിച്ച് അവതാരകര്‍ ആയി പങ്കെടുത്തിരുന്നു. ഇതിനോട് അനുബന്ധിച്ച് താരങ്ങളുടെ പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോഴിതാ ഇരുവരുടെയും ആറാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടും അതിന് നല്‍കിയ ക്യാപ്ഷനുമാണ് വൈറലാവുന്നത്.

  ഇടക്കാലത്ത് ജീവയുടെയും അപര്‍ണയുടെയും ഫോട്ടോഷൂട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ബാത്ത്ടബ്ബില്‍ നിന്നുള്ള കിടിലന്‍ ഫോട്ടോഷൂട്ടാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ''ഊണിലും ഉറക്കത്തിലും മാത്രമല്ല ഞാന്‍ കുളിക്കാന്‍ പോയാലും എന്റെ കൂടെ നീ ഉണ്ട് എന്റെ ഷിട്ടുമണി ഉണ്ട്. ആറാം വിവാഹവാര്‍ഷികമാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ജീവ എത്തിയത്. ഈ പോസ്റ്റിന് താഴെ സിനിമാ താരങ്ങളടക്കം നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. എങ്കില്‍ എനിക്കൊരു സംശയം ചോദിക്കാന്‍ ഉണ്ടെന്ന് പറഞ്ഞാണ് നടിയും അവതാരകയുമായ എലീന പടിക്കല്‍ എത്തിയിരിക്കുന്നത്. സാധിക വേണുഗോപാല്‍, തുടങ്ങി നിരവധി പേര്‍ കമന്റുകളുമായി വന്നിട്ടുണ്ട്.

  ആദ്യ പോസ്റ്റിന് ശേഷം മറ്റ് രണ്ട് ചിത്രങ്ങളും ജീവ പങ്കുവെച്ചിരുന്നു. ഇനി സ്വല്‍പം റൊമാന്‍സ് ആവാമെന്ന് പറഞ്ഞാണ് രണ്ടാമത്തെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഐ ലവ് യു ഷിട്ടുമണി എന്ന് പറഞ്ഞ ജീവ ഇനി സീരിയസ് ആയിട്ട് ഒരു കാര്യം പറയാനുണ്ടെന്നും അത് അടുത്ത പോസ്റ്റില്‍ ആവാമെന്നും സൂചിപ്പിച്ചു. പിന്നാലെ അപര്‍ണയുമായിട്ടുള്ള സ്‌നേഹം എത്രത്തോളമാണെന്നും താനിങ്ങിനെ സന്തോഷം പരത്തി നടക്കുന്നതിന്റെ കാരണത്തെ കുറിച്ചുമാണ് ജീവ വെളിപ്പെടുത്തിയത്.

  ഞാന്‍ ഇങ്ങനെ ഹാപ്പിയായി പോസിറ്റീവ് ആയി ഇരിക്കുന്നത് ദേ ഈ ഷിട്ടുമണി എന്നെ അങ്ങനെ കെയര്‍ ചെയ്യുന്നത് കൊണ്ടാണ്. എന്നെ അങ്ങ് അഴിച്ച് വിട്ടേക്കുവാ. അതുകൊണ്ടാണ് എനിക്ക് നിങ്ങളിലേക്ക് ഈ സന്തോഷം പങ്കുവെക്കാന്‍ സാധിക്കുന്നത്. ഞാന്‍ ചെയ്യുന്നത് അതാണെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്ത് ആയിരിക്കുന്നതിന്, എന്റെ വിമര്‍ശകയും എന്റെ ഉപദേഷ്ടാവും എന്റെ ഗൂഗിള്‍ മാപ്പും ആയിരിക്കുന്നതിന് ഷിട്ടുമണിയോട് നന്ദി പറയുകയാണെന്ന് ജീവ പറയുന്നു.

  ഈ ക്യാപഷനില്‍ തന്നെ എല്ലാ കാര്യങ്ങളുമുണ്ട്. ജീവയുടെ ഷിട്ടുമണി സൂപ്പറാണെന്നും മികച്ച ദമ്പതിമാര്‍ക്കുള്ള അവാര്‍ഡ് നിങ്ങള്‍ക്ക് തരണമെന്നുമാണ് ജീവയുടെ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റിട്ടിരിക്കുന്നത്. ഷിട്ടുമണി ഭയങ്കര കെയറിങ് ആണല്ലോ. രണ്ടാളും അടിപൊളിയാണ്. എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടേ എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. ജീവയ്ക്ക് പിന്നാലെ അപര്‍ണയും സമാനമായ ഫോട്ടോസും അതിന് രസകരമായ ക്യാപഷ്‌നുമായി എത്തിയിട്ടുണ്ട്.

  വേറെ ലെവല്‍ ലുക്കില്‍ ജീവയും അപര്‍ണയും | FilmiBEat Malayalam

  ആറ് വര്‍ഷമായി നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളെ മാത്രം സ്‌നേഹിക്കുകയും ചെയ്യുന്നു. വാര്‍ഷിക ആശംസകള്‍. ഇവിടെ കൂടുതലായിട്ടൊന്നും കാണാനില്ല. ഒരു ജോഡി വിചിത്രമായവര്‍ ഭാന്ത്രമായി പ്രണയിക്കുകയാണ്. എന്നുമാണ് അപര്‍ണ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. എന്തായാലും രണ്ട് ഷിട്ടുമണിമാര്‍ക്കും ആശംസകള്‍ അറിയിച്ചാണ് പ്രിയപ്പെട്ടവരെല്ലാം എത്തിയിരിക്കുന്നത്.

  Read more about: jeeva ജീവ
  English summary
  Jeeva Joseph About And Wife Aparna Thomas Celebrated 6th Wedding Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X