കൂടെപ്പോരുമെന്ന് വിചാരിച്ചില്ല, അപര്‍ണ്ണയെ കളിയാക്കി ജീവയുടെ കമന്‍റ്, മത്സരിച്ചപ്പോള്‍ സംഭവിച്ചത്

വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് ജീവ ജോസഫ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സരിഗമപ എന്ന റിയാലിറ്റി ഷോയുടെ പ്രധാന പ്രത്യേകതകളിലൊന്നും ജീവയുടെ അവതരണമായിരുന്നു. സരിഗമപ അവസാനിച്ചതിന് ശേഷമായാണ് അടുത്ത പരിപാടിയുമായി ജീവ എത്തിയത്. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റിയാലിറ്റി ഷോയുമായാണ് ജീവ എത്തിയത്. ജിപിയും ദിവ്യ പിള്ളയും വിധികര്‍ത്താക്കളായെത്തുന്ന പരിപാടി മികച്ച പിന്തുണയുമായി മുന്നേറുകയാണ്.

ഇത്തവണത്തെ വരവില്‍ ജീവയ്‌ക്കൊപ്പം അപര്‍ണ്ണയുമുണ്ട്. ഇത്തരത്തിലൊരു അവസരം വന്നപ്പോള്‍ ആദ്യം ആശയക്കുഴപ്പത്തിലായിരുന്നുവെന്നും പിന്നീട് സ്വീകരിക്കുകയായിരുന്നുവെന്നുമായിരുന്നു അപര്‍ണ്ണ പറഞ്ഞത്. അവതാരകരില്‍ നിന്നും മാറി മത്സരാര്‍ത്ഥികളായി ഇവരെത്തിയതിന്‍റെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

റോക്ക് ആന്‍ഡ് റോള്‍

റോക്ക് ആന്‍ഡ് റോള്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണ്ണയും പങ്കുവക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇവരെ മത്സരിപ്പിക്കുകയെന്ന ദൗത്യവുമായാണ് മാത്തുക്കുട്ടിയും രാജ് കലേഷും എത്തിയത്. ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ പരിപാടിയിലായിരുന്നു സീ കേരളത്തിലെ അവതാരകര്‍ മത്സരിച്ചത്.

ഇങ്ങ് പോന്നു

ഇങ്ങ് പോന്നു

ആങ്കറിംഗിനായി പോരുന്നോയെന്ന് ചോദിച്ചപ്പോള്‍ അപര്‍ണ്ണ ഇങ്ങ് പോന്നുവെന്ന് ജീവ പറയുന്നു. വീട്ടിലും ഞങ്ങള്‍ ഇതുപോലൊക്കെ തന്നെയാണ്. രാവിലെ ചായയും കാപ്പിയുമൊക്കെ ഇടുന്നയാളാണ് താനെന്നും ജീവ പറഞ്ഞിരുന്നു. വഴക്ക് ഉണ്ടാക്കുന്നതിനും ബഹളം വെക്കുന്നതിനും അലമ്പുണ്ടാക്കുന്നതിനുമൊക്കെ ഭാര്യയ്ക്കും ഭര്‍ത്താവിനുമൊക്കെ പേമെന്റ് തരുന്നത് ഇവിടെ മാത്രമാണെന്നുമായിരുന്നു ജീവയുടെ കമന്റ്. എന്തേലും ടാസ്‌ക് തരുമെന്നും അത് ചെയ്താല്‍ പോരേയെന്നുമായിരുന്നു കരുതിയത്. ഇതിപ്പോ ഞങ്ങളെ തേച്ചൊട്ടിച്ചുകൊണ്ടിരിക്കുവാണല്ലോയെന്നായിരുന്നു അപര്‍ണ്ണയുടെ കമന്റ്.

പണി കിട്ടിയിരുന്നു

പണി കിട്ടിയിരുന്നു

ഞാന്‍ ആങ്കറായി വന്ന സമയത്ത് സീനിയര്‍ ആങ്കര്‍മാരില്‍ നിന്നും പണി കിട്ടിയിരുന്നു. അങ്ങനെ വന്ന് പെട്ടെന്ന് പരിപാടി അവതരിപ്പിച്ച് പോവാമെന്ന് കരുതേണ്ടെന്നായിരുന്നു ജീവ പറഞ്ഞത്. മാത്തുക്കുട്ടിയോടും കല്ലുവിനോടും 50 പുഷപ്പ് എടുക്കാനായി പറയുകയായിരുന്നു ജീവയും സംഘവും. ഞങ്ങളെ ആരെങ്കിലും വെല്ലുവിളിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അറ്റം കണ്ടിട്ടേ നിര്‍ത്തൂവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇതിന് ശേഷമായാണ് ജീവയേയും അരുണിനേയും ഇവര്‍ തിരിച്ചുവിളിച്ചത്.

 മത്സരിക്കാനും

മത്സരിക്കാനും

കളിയും ചിരിയുമൊക്കെയായി രസകരമായ എപ്പിസോഡായിരുന്നു കഴിഞ്ഞുപോയത്. അവതരണത്തിന് പുറമെ മത്സരിക്കാനും അറിയുമെന്ന് തെളിയിക്കുകയായിരുന്നു ഇവരെല്ലാം. കൊടുക്കുന്ന ടാസ്‌ക് സ്വന്തമായി ചെയ്യേണ്ടി വന്നപ്പോഴുള്ള ഭാവങ്ങളും രസകരമായിരുന്നു. പരിപാടിയുടെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Recommended Video

വേറെ ലെവല്‍ ലുക്കില്‍ ജീവയും അപര്‍ണയും | FilmiBEat Malayalam
സ്‌ക്രീനിലും ജീവിതത്തിലും

സ്‌ക്രീനിലും ജീവിതത്തിലും

സ്‌ക്രീനിലും ജീവിതത്തിലുമെല്ലാം മികച്ച കെമിസ്ട്രിയാണ് തങ്ങളുടേതെന്ന് ജീവയും അപര്‍ണ്ണയും തെളിയിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് പരിപാടി അവതരിപ്പിച്ചത്. സൂര്യ മ്യൂസികില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് റിയാലിറ്റി ഷോ ചെയ്യുന്നതെന്നും അതിന്റേതായ പരിഭ്രമം ഉണ്ടായിരുന്നുവെന്നും ജീവ പിന്തുണച്ച് കൂടെ നിന്നതോടെയാണ് അത് മാറിയതെന്നും അപര്‍ണ്ണ പറഞ്ഞിരുന്നു.

More from Filmibeat

Read more about: jeeva ജീവ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X