For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഏഴ് വർഷം കടന്നുപോയി, ഓരോ ദിവസവും നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു'; ദാമ്പത്യത്തെ കുറിച്ച് അപർണയും ജീവയും!

  |

  മലയാളികൾക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് അപർണ തോമസും ജീവയും. ടെലിവിഷൻ അവതാരകരായ അപർണയും ജീവയും ഇന്നത്തെ യുവതലമുറയ്ക്ക് ഒരു മാതൃകയാകുകയാണ് അവരുടെ ജീവിതത്തിലൂടെ. ജീവ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇരുവരും സജീവമാണ്.

  ഇരുവരും ദമ്പത്യ ജീവിതത്തിന്റെ ഏഴാം വാർഷികം ആഘോഷിക്കുകയാണ്. ആ​ഗസ്റ്റ് മാസം തങ്ങൾക്ക് ഏറെ സ്പെഷ്യലായ ഒന്നാണെന്ന് നേരത്തെ തന്നെ പലപ്പോഴായി അപർണയും ജീവയും പറഞ്ഞിരുന്നു.

  Also Read: ദുൽഖറിന് ഞാൻ മെസേജ് അയച്ചപ്പോൾ എന്തോ വലിയ നിധി കിട്ടിയപോലെ ആയിരുന്നു അവന്; താരപുത്രന്മാരെ കുറിച്ച് സിദ്ദിഖ്

  വിവാഹ വാർഷികം മാത്രമല്ല അപർണയുടെ പിറന്നാളും ആ​ഗസ്റ്റിലാണ്. ദാമ്പത്യത്തിന്റെ ഏഴാം വാർഷികത്തിൽ ഇരുവരും അവരുടെ ഇതുവരെയുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ച് എഴുതിയത് ഇങ്ങനെയാണ്. 'ഏഴ് വർഷം കടന്നുപോയി.'

  'ഓരോ ദിവസവും നിന്നെ ഞാൻ കൂടുതൽ കൂടുതൽ‌ സ്നേഹിക്കുന്നുവെന്നാണ്' അപർണയും ജീവയും ഇരുവരും ഒന്നിച്ചുള്ള മനോഹരമായ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. നടി അശ്വതി ശ്രീകാന്ത് അടക്കം നിരവധി പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് എത്തിയത്. ഇരുവർക്കും ഒരു യുട്യൂബ് ചാനലും ഉണ്ട്. അപർണ തോമസിന്റെ പേരിലാണ് യുട്യൂബ് ചാനലുള്ളത്.

  Also Read: അപ്പും അഞ്ജുവും ബാലനെതിരെ! സാന്ത്വനം വീട് നാലാകുമോ? ഇത്തവണ സാവിത്രി പറഞ്ഞത് ന്യായം

  ചാനലിൽ പങ്കുവെക്കുന്ന ദമ്പതികളുടെ ഓരോ വീഡിയോയും വൈറലാണ്. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതരായവരാണ് അപർണയും ജീവയും. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്.

  അപർണയും ജീവയും മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഇരുവരും ഒരിക്കൽ തുറന്ന് സംസാരിച്ചിരുന്നു. 'പ്രണയിച്ചാണ് ഞങ്ങൾ വിവാ​ഹം കഴിച്ചത്. പക്ഷെ അധിക കാലം പ്രണയിച്ച് നടക്കാൻ കഴിഞ്ഞില്ല. വീട്ടിൽ പ്രണയത്തെ കുറിച്ച് പറ‍ഞ്ഞപ്പോൾ വലിയ എതിർപ്പുകൾ ഉണ്ടായില്ല.'

  'ഉടൻ തന്നെ നിശ്ചയം നടത്തുകയായിരുന്നു. വിവാഹത്തിനെങ്കിലും കുറച്ച് സാവകാശം കിട്ടുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ അതും പെട്ടെന്ന് നടത്താൻ വീട്ടുകാർ തീരുമാനിച്ചു. അതുകൊണ്ട് തന്നെ വിവാഹത്തെ കുറിച്ച് ചിന്തിക്കും മുമ്പ് ഞങ്ങളുടെ വിവാഹം നടന്നു. രണ്ട് ദിവസത്തെ പരിപാടിയായിരുന്നു വിവാഹം.'

  'ഇന്ന് ഒരാഴ്ചയൊക്കെ നീണ്ടുനിൽക്കുന്ന വിവാഹമാണ്. എന്നാല്‍ അന്ന് അങ്ങനെയുണ്ടായിരുന്നില്ല. അതിന്റെ വിഷമം ഉണ്ട്. വീണ്ടും കല്യാണം കഴിക്കാന്‍ ഇപ്പോൾ ആഗ്രഹിക്കാറുണ്ട്. രണ്ടാമതൊന്ന് കൂടി കെട്ടിയാലോ എന്നൊക്കെ ആലോചിച്ചിരുന്നുവെങ്കിലും പണച്ചെലവ് വരുന്നത് കൊണ്ട് അത് വേണ്ടെന്ന് വെച്ചു.'

  'വിവാഹിതരാകാതെ കുറച്ച് കാലം കൂടി പ്രണയിച്ച് നടന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ ബ്രേക്കപ്പ് ആയിപോയെനെ. പള്ളിയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇതിനിടെ അപര്‍ണ ഒന്ന് മുന്നോട്ട് പോവുന്നത് കണ്ടു. പിന്നെയാണ് അവൾ തലകറങ്ങി വീണതാണെന്ന് മനസിലായത്.'

  'അതുകൊണ്ട് തന്നെ വിവാഹ ശേഷമുള്ള ഫോട്ടോസൊന്നും കാര്യമായി എടുക്കാന്‍ പറ്റിയില്ല' അപർണയും ജീവയും പറയുന്നു. 'ഏറ്റവും മികച്ച കാര്യങ്ങള്‍ മാത്രമാണ് നമ്മുടെ കുട്ടിക്ക് കൊടുക്കേണ്ടത്. എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം അങ്ങനെയാണ്.'

  Recommended Video

  Jeeva & Aparna Cute Moments: സൂപ്പർ ക്യൂട്ട് ലുക്കിൽ അപർണയും ജീവയും | *Celebrity

  'അത് തന്നെയാണ് ഞങ്ങളുടേതും. അവന്‍ വരുമ്പോള്‍ ഒന്നിനും ഒരു കുറവും ഉണ്ടാവരുത്. അങ്ങനെയാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. കുട്ടിയെ കുറിച്ച് ചോദിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടി ഇതാണ്.'

  'ഇടയ്ക്ക് ഈ ചിന്തകളൊക്കെ മാറി ഒരു കുഞ്ഞിനെ കുറിച്ച് ആലോചിച്ചാലോ എന്ന് തോന്നി പോവാറുണ്ട്. എന്നാല്‍ പെട്ടെന്ന് തന്നെ വേണ്ട എന്ന തീരുമാനത്തിലേക്ക് തന്നെ എത്തും' അപർ‌ണയും ജീവയും പറയുന്നു.

  Read more about: jeeva
  English summary
  jeeva joseph and aparna thomas celebrates their 7th wedding anniversary, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X