കുഞ്ഞിനെ കുറിച്ച് ചോദിച്ചാല്‍ മാറി നില്‍ക്കാന്‍ പറയും; ഒരു കുഞ്ഞ് വേണ്ടേന്ന് ഞാനും ചോദിക്കാറുണ്ടൈന്ന് ജീവ
ഏറ്റവും ക്യൂട്ട് കപ്പിള്‍സായി വിലസുന്ന താരങ്ങളാണ് ജീവയും അപര്‍ണയും. ടെലിവിഷന്‍ അവതാരകരായി കരിയര്‍ തുടങ്ങിയ ഇരുവരും വളരെ പെട്ടെന്നാണ് കരിയറുമായി മുന്നോട്ട് എത്തിയത്. എല്ലാം വിവാഹത്തിന് ശേഷമുണ്ടായതാണെന്നുള്ളതാണ് രസകരം. ടെലിവിഷന്‍ ഷോ യില്‍ അവതാരകരായി വന്ന താരങ്ങള്‍ 2015 ലാണ് ഇഷ്ടത്തിലാവുന്നത്.
മാസങ്ങളുടെ ഇടവേളയില്‍ വീട്ടുകാരുടെ സമ്മതത്തോട് കൂടി വിവാഹിതരായി. ഇപ്പോള്‍ ഏഴ് വര്‍ഷത്തെ ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിലവില്‍ യാത്രകളും മറ്റുമായി ജീവിതം ആഘോഷിക്കുകയാണ് രണ്ടാളും. അതേ സമയം ഇനിയെങ്കിലും കുഞ്ഞിനെ കുറിച്ച് ചിന്തിച്ചൂടേ എന്ന ചോദ്യത്തിന് രസകരമായിട്ടുള്ള ഉത്തരമാണ് ജീവയും അപര്‍ണയും നല്‍കിയിരിക്കുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.

ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടുള്ള ഏഴ് വര്‍ഷങ്ങളും കല്യാണം കഴിഞ്ഞത് പോലെയേ തോന്നിയിട്ടില്ല. അത് ഞാന്‍ എവിടെയും പറയും. ഇപ്പോള്‍ എവിടെ തിരിഞ്ഞാലും കുഞ്ഞൊന്നും വേണ്ടേ എന്നാണ് എല്ലാവരും ചോദിക്കുന്നത്. സാധാരണ ഒരു വര്‍ഷം കഴിയുമ്പോഴെ ചോദിക്കാറുള്ളതാണ്. ഞങ്ങളോട് പിന്നെ അധികം ചോദിച്ച് വരുന്നില്ല.
പുറമേ നിന്നുള്ള ആളുകള്‍ മാത്രമല്ല ഞാനും ചോദിക്കാറുണ്ട്, ഇനി നമുക്ക് ഒരു കുഞ്ഞ് വേണ്ടേ എന്ന്. എന്നാല്‍ സ്റ്റേ എവേയ് എന്നാണ് ഇവള്‍ പറയുന്നത് . ആ സമയത്ത് ബിഗ് ബോസ് താരം റിയാസിന്റെ ഡയലോഗ് ഇവള്‍ കടമെടുക്കാറുണ്ടെന്ന് തമാശരൂപേണ ജീവ പറയുന്നു.

ഞങ്ങളെ കണ്ട് പ്രചോദനം ഉള്‍കൊണ്ട് വിവാഹം കഴിക്കണമെന്നുള്ള ഉപദേശവും ജീവയും അപര്‍ണ്ണയും അവതാരകയായ പാര്‍വതിയ്ക്ക് നല്‍കിയിരുന്നു. ഇനിയിപ്പോള്‍ കെട്ടുകയാണെങ്കില്‍ നമ്മുടെ വട്ട് ഏറ്റെടുക്കാനും, അവരുടെ വട്ട് നമ്മുക്ക് ഏറ്റെടുക്കാനും പറ്റുന്ന ഒരാളായിരിക്കണം. അതല്ലെങ്കില്‍ ശരിക്കും വട്ടായി പോകുമെന്ന് ജീവ സൂചിപ്പിച്ചു.
എനിക്ക് അറിയാവുന്ന ഞങ്ങളുടെ സുഹൃത്തുക്കളില്‍ ഉള്ളവര്‍ തന്നെ വിവാഹം കഴിഞ്ഞ് ആറോ ഏഴോ മാസത്തില്‍ ഡിവോഴ്‌സ് ആകുന്നവരുണ്ട്. ഒരു കുട്ടിയായി ഒന്‍പതോ പത്തോ വര്‍ഷമായതിന് ശേഷവും ഡിവോഴ്‌സ് ആകുന്നവരുണ്ട്. ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോ രീതിയാണ്.

ഞങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഉണ്ട്. ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാകുന്ന പ്രശ്ങ്ങള്‍ ഞങ്ങള്‍ തന്നെ പരിഹരിക്കുകയാണ് പതിവ്. എല്ലാത്തിന്റെയും നല്ലത് മാത്രം നമുക്ക് കിട്ടണമെന്നില്ല. നല്ലതും മോശവുമായ വേര്‍തിരിച്ചെടുക്കാം. അത് റിലേഷന്‍ഷിപ്പിലും അങ്ങ
നെയായിരിക്കാം.
അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് ഞാനിടയ്ക്ക് പറഞ്ഞത് വലിയ വിവാദമായി. ആ വാക്കിനെ എല്ലാവരും ഒരര്‍ഥത്തിലെ കാണുന്നുള്ളു എന്നത് കൊണ്ടാണ്. ചില കാര്യങ്ങള്‍ നമുക്ക് ഇഷ്ടമുള്ള പങ്കാളിയ്ക്ക് ഇഷ്ടമാകണമെന്നില്ല.

എല്ലാവരും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ തുടങ്ങിയാല്‍ മുന്നോട്ട് പോവില്ല. പങ്കാളിയുടെ ഇഷ്ടത്തിന് ഒരു അഡ്ജസ്റ്റ്‌മെന്റ് ചെയ്താല്‍ അത് നമ്മള്‍ അവരോടുള്ള ഇഷ്ടം കാണിക്കുകയാണ് ചെയ്യുന്നതെന്ന് ജീവ പറയുന്നു.
അവതാരകര്‍ എന്നതിന് പുറമേ ജീവ അഭിനയത്തിലേക്ക് കൂടി ചുവടുവെച്ചിരുന്നു. സിബിഐ അഞ്ചാം ഭാഗത്തില്‍ വളരെ പ്രധാനപ്പെട്ടൊരു വേഷത്തിലാണ് ജീവ അഭിനയിച്ചത്. ഇതല്ലാതെ സിനിമയും മറ്റ് ടെലിവിഷന്‍ പരിപാടികളും വ്‌ളോഗുമൊക്കെയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ സജീവമാണ് താരദമ്പതിമാര്‍.


Click it and Unblock the Notifications











