വീട്ടുകാരില്‍ നിന്നും മാറിയാണ് താമസം; സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴുമേ പോവാറുള്ളു- ജീവയും അപര്‍ണയും

ടെലിവിഷന്‍ അവതാരകരില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരദമ്പതിമാരാണ് ജീവയും അപര്‍ണയും. പരിചയപ്പെട്ടതിന് പിന്നാലെ വിവാഹിതരായ താരങ്ങള്‍ വളരെ പെട്ടെന്ന് കരിയറുമായി മുന്നിലേക്ക് എത്തി. ഇപ്പോള്‍ വ്‌ളോഗ് ചെയ്തും മറ്റുമൊക്കെയായി പ്രേക്ഷകര്‍ക്കൊപ്പം സജീവമാണ്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് താരങ്ങള്‍.

ജീവയ്ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമാണ് കൂടുതലെങ്കില്‍ തനിക്കത്രയും ഇല്ലെന്നാണ് അപര്‍ണയുടെ അഭിപ്രായം. മാത്രമല്ല തിയറ്ററില്‍ പോയി സിനിമകള്‍ കാണുക പോലും ചെയ്യാറില്ലെന്ന് അത്ര പോലും മടിയിലേക്ക് താനെത്തിയെന്നും അപര്‍ണ പറയുന്നു. ഇതെല്ലാം കൊവിഡ് കാരണം വന്ന പ്രശ്നങ്ങളാണെന്നാണ് അപർണയുടെ സംസാരത്തിനുള്ള ജീവയുടെ മറുപടി. വിശദമായി വായിക്കാം..

ഞങ്ങള്‍ രണ്ട് പേരും കുടുംബത്തില്‍ നിന്നും മാറിയാണ് താമസിക്കുന്നത്

ഞങ്ങള്‍ രണ്ട് പേരും കുടുംബത്തില്‍ നിന്നും മാറിയാണ് താമസിക്കുന്നത്. ഞങ്ങള്‍ എപ്പോഴും വീട്ടില്‍ പോവുന്നത് കുറവാണ്. വര്‍ക്ക് ഉള്ളത് കൊണ്ട് ഞാനെന്റെ വീട്ടിലും ജീവയുടെയുടെ വീട്ടിലുമൊക്കെ പോവാറില്ല.

ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ ഞാന്‍ വീട്ടില്‍ പോവാറുണ്ടെന്നാണ് ജീവ പറയുന്നത്. ഓടി പോയി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് തിരിച്ച് വരികയോ അതല്ലെങ്കില്‍ ചായ കുടിച്ചിട്ട് വരികയോ ചെയ്യും. വീട്ടില്‍ അമ്മയുടെ കൂടെ അനിയനുള്ളത് കൊണ്ട് പേടിക്കാനില്ലെന്നും താരം പറഞ്ഞു.

കൊവിഡ് വന്നതിന് ശേഷം പല ഇഷ്ടങ്ങളും ഇല്ലാതായി പോയെന്നാണ് അപര്‍ണ പറയുന്നത്

അതേ സമയം കൊവിഡ് വന്നതിന് ശേഷം പല ഇഷ്ടങ്ങളും ഇല്ലാതായി പോയെന്നാണ് അപര്‍ണ പറയുന്നത്. പണ്ട് സിനിമ കാണാന്‍ തിയറ്ററില്‍ പോവുമായിരുന്നു. എന്നാലിപ്പോള്‍ ആ ഇഷ്ടം തനിക്ക് നഷ്ടപ്പെട്ടു. വീട്ടിലെ സോഫയില്‍ ഇരുന്ന് സിനിമ കാണുന്നത് ഒരു ശീലത്തിന്റെ ഭാഗമായി.

എന്നാല്‍ ജീവ ഇക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും വരുത്തിയിട്ടില്ല. അവന് തിയറ്ററില്‍ പോകുന്നതാണ് ഇഷ്ടം. ഒപ്പം തിരക്കും ആള്‍ക്കൂട്ടവും തനിക്കിപ്പോള്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് അപര്‍ണ കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍വ്യൂവില്‍ നമ്മള്‍ കാണുന്ന അതേ മനുഷ്യന്‍ തന്നെയാണ് ധ്യാന്‍ ശ്രീനിവാസൻ

അപര്‍ണയും ജീവയും സിനിമയിലേക്ക് വരുന്നില്ലേ എന്ന ചോദ്യത്തിന് ഞാനില്ല, ജീവ ഉണ്ടാവുമെന്നാണ് അപര്‍ണ പറയുന്നത്. 'ഞാന്‍ രണ്ട് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇനി രണ്ട് പടം കൂടി വരുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്റെ കൂടെയാണ് ഒരു സിനിമ ചെയ്യുന്നത്. അടിപൊളിയായിട്ടുള്ള മനുഷ്യനാണ് ധ്യാന്‍.

ഇന്റര്‍വ്യൂവില്‍ നമ്മള്‍ കാണുന്ന അതേ മനുഷ്യന്‍ തന്നെയാണ്, ഒരു മാറ്റവുമില്ല. അദ്ദേഹത്തില്‍ നിന്നും കഥകളിങ്ങനെ വന്ന് കൊണ്ടേയിരിക്കും', ജീവ പറയുന്നു. ജീവയുടെ കൂടെ അഭിനയിക്കാനോ കോമഡി പറയാനോ എനിക്ക് കുഴപ്പമില്ല. അല്ലാതെ എനിക്ക് പറ്റില്ലെന്നാണ് അപര്‍ണയുടെ അഭിപ്രായം.

 2015 ലായിരുന്നു താരങ്ങളുടെ കണ്ടുമുട്ടലും കൂടിച്ചേരലുകളുമൊക്കെ

സൂര്യ മ്യൂസിക് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ജീവയും അപര്‍ണയും പരിചയത്തിലാവുന്നത്. ഇരുവരും വിജെ ആയിട്ടാണ് ചാനല്‍ പരിപാടിയിലെത്തുന്നത്. പരിചയപ്പെട്ട് ഒരു മാസത്തിനുള്ളില്‍ ഇരുവരും ഡേറ്റിങ് ആരംഭിച്ചു. മൂന്നാല് മാസത്തിനുള്ളില്‍ വിവാഹത്തിലേക്കും എത്തി.

അങ്ങനെ 2015 ലായിരുന്നു താരങ്ങളുടെ കണ്ടുമുട്ടലും കൂടിച്ചേരലുകളുമൊക്കെ. ഇപ്പോള്‍ ഏഴ് വര്‍ഷത്തോളം നീണ്ട വിവാഹ ജീവിതം മനോഹരമായി മുന്നോട്ട് കൊണ്ട് പോവുകയാണ് ഇരുവരും. ഇത്രയും വര്‍ഷമായിട്ടും കല്യാണം കഴിഞ്ഞുവെന്നൊരു തോന്നല്‍ രണ്ടാള്‍ക്കും ഉണ്ടായിട്ടില്ലെന്നാണ് താരങ്ങള്‍ പറയാറുള്ളത്.

More from Filmibeat

Read more about: jeeva ജീവ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X