twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യയെ ഫോട്ടോയെടുക്കാന്‍ വിളിച്ചപ്പോഴുള്ള അവസ്ഥ, രസകരമായ പോസ്റ്റുമായി ജീവ ജോസഫ്, ചിത്രം വൈറല്‍

    |

    ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരമാണ് ജീവ ജോസഫ്. സരിഗമപ എന്ന റിയാലിറ്റി ഷോയുമായാണ് താരമെത്തിയത്. മത്സരാര്‍ത്ഥികളോടും ജഡ്ജസിനോടും ജീവ ഇടപെടുന്നതും, കുറിക്ക് കൊള്ളുന്ന മറുപടിയുമായെത്തുന്നതിലുമായിരുന്നു ആരാധകര്‍ക്ക് സന്തോഷം. മുന്‍പ് പരിപാടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് റിയാലിറ്റി ഷോയുമായെത്തിയത്. അതിനാല്‍ ധൈര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ ശക്തമായ പിന്തുണയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്.

    ജീവ മാത്രമല്ല ഭാര്യ അപര്‍ണ്ണ തോമസും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. പാട്ടുവണ്ടിയില്‍ സഹ അവതാരകയായി വന്ന അപര്‍ണ്ണയെ ജീവ ജീവിതസഖിയാക്കുകയായിരുന്നു. കൂടെപ്പോരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഇങ്ങ് പോരുകയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അപര്‍ണ്ണയും ജീവ ജോസഫും. ഇവരുടെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

    ഭാര്യയെ സെല്‍ഫി എടുക്കാനായി വിളിച്ചതിനെക്കുറിച്ചും അതിനിടയിലെ അനുഭവത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് ജീവ ഇപ്പോള്‍. ശിട്ടു, വരൂ നമുക്കൊരു സെല്‍ഫി എടുക്കാമെന്നായിരുന്നു പറഞ്ഞത്. അങ്ങനെ പറഞ്ഞപ്പോള്‍ ഇത്പയും ആറ്റിറ്റിയൂഡ് പ്രതീക്ഷിച്ചില്ല, അത് നോക്കി നിക്കണ ഞാനുമെന്ന് പറഞ്ഞായിരുന്നു ജീവ എത്തിയത്. പേളി മാണിയായിരുന്നു ഹലോ ഗപ്പിള്‍സ് എന്ന് പറഞ്ഞ് ആദ്യമെത്തിയത് പേളി മാണിയായിരുന്നു. ഇത്രയും മികച്ച ക്യാപ്ഷന്‍ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

    Jeeva Joseph

    സുഹൃത്തുക്കളുെട വിവാഹ ദിനത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചും ജീവ എത്തിയിരുന്നു. അലമ്പുകളാണെന്ന് ഓരോ മുഖവും പറയും. എന്നാല്‍ ഞങ്ങള്‍ ഇങ്ങനെയാണെന്നായിരുന്നു ജീവ പറഞ്ഞത്. സരിഗമപയ്ക്ക് ശേഷമായി വീണ്ടും അവതാരകനായെത്തുന്നുണ്ടെന്നും ജീവ പറഞ്ഞിരുന്നു. ഇത്തവണത്തെ വരവില്‍ അപര്‍ണ്ണ തോമസും ജീവയ്‌ക്കൊപ്പമുണ്ട്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ കപ്പിള്‍സിനൊപ്പമായാണ് ഇരുവരും ഇത്തവണ എത്തിയത്.

    ജിപിയും ദിവ്യ പിള്ളയുമാണ് ഇത്തവണ വിധികര്‍ത്താക്കളായെത്തിയിട്ടുള്ളത്. മിയ ജോര്‍ജും ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പുമായിരുന്നു ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി പങ്കെടുത്തത്. രസകരമായ ചോദ്യങ്ങളായിരുന്നു ജീവയും അപര്‍ണ്ണ തോമസും ഇവരോട് ചോദിച്ചത്. വിവാഹ ശേഷം ഞങ്ങള്‍ ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് ഇതെന്ന സന്തോഷം പങ്കുവെച്ചായിരുന്നു മിയ എത്തിയത്്. ജീവയും ജിപിയും ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള അവസരവും ഒരുങ്ങുകയാണ്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    Read more about: television
    English summary
    Jeeva Joseph's funny comment about his wife Aparna Thomas, latest post went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X