കാവ്യയും ശ്രീജിത്തും തമ്മിലുള്ള വിവാഹം നടക്കുമോ... ജീവയുടെ പ്ലാന്‍ എന്തായിരിക്കും?
ജീവ, കാവ്യ, ശ്രീജിത്ത്.. ആരൊക്കെയാണിവര്‍.. എന്താണ് കഥ.. ഏഷ്യനെറ്റ് ചാനലിലെ കസ്തൂരിമാന്‍ എന്ന സീരിയല്‍ കാണുന്ന ആര്‍ക്കും ഈ സന്ദേഹം ഉണ്ടായിരിക്കില്ല. ഏഷ്യനെറ്റില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റേറ്റിങില്‍ ഓടിക്കൊണ്ടിരിയ്ക്കുന്ന സീരിയലുകളിലൊന്നായ കസ്തൂരിമാന്‍ പുതിയ വഴിത്തിരിവില്‍.
കാവ്യയെയും ജീവയും വേര്‍പിരിക്കാന്‍ പലവഴി നോക്കിയ ശിവാനിയ്ക്കും ഇന്ദിര ഭായ്ക്കും നീതുവിനും പുതിയ കച്ചിത്തുരുമ്പ് കിട്ടിയിരിയ്ക്കുകയാണ്. കാവ്യയും ശ്രീജിത്തും തമ്മിലുണ്ടായിരുന്ന ആദ്യ പ്രണയം മുതലെടുത്ത് ഒരുക്കിയ കെണിയില്‍ കാവ്യ വീണു.. ഇനിയെന്ത്?

ജീവ സംശയിച്ചു
ഷോക്ക് അടിച്ച് വീഴുന്ന കാവ്യയെ താങ്ങിപ്പിടിച്ചെടുത്ത് കട്ടിലില്‍ കിടത്തിയതാണ് യഥാര്‍ത്ഥത്തില്‍ ശ്രീജിത്ത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് മറ്റൊരു കഥ മെനഞ്ഞ് ശിവാനിയും നീതുവും ജീവയ്ക്ക് അയച്ചുകൊടുത്തു. ജീവ കാവ്യയുടെ പരിശുദ്ധി സംശയിച്ചു.

അച്ഛമ്മ കുഴഞ്ഞുവീണു
കാവ്യയെ അത്രമേല്‍ സ്‌നേഹിക്കുന്ന അച്ഛമ്മയ്ക്കും നീതു വീഡിയോ അയച്ചുകൊടുത്തു. വീഡിയോ കണ്ട് കുഴഞ്ഞുവീണ അച്ഛമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആ വീഡിയോ കള്ളമാണെന്നും കാവ്യയെ അവിശ്വസിക്കരുതെന്നും ഒരിക്കലും അവളെ കൈ വിടരുതെന്നും ജീവയെ കൊണ്ട് അച്ഛമ്മ സത്യം ചെയ്യിപ്പിച്ചു.

കാവ്യയ്ക്ക് തെളിയിക്കാന്‍ കഴിയുന്നില്ല
എന്നാല്‍ തന്റെ പരിശുദ്ധി തെളിയിക്കാന്‍ കാവ്യയ്ക്ക് കഴിയുന്നില്ല. ഒറിജിനല്‍ വീഡിയോ ശിവാനിയുടെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്തെങ്കിലും അത് ജീവയ്ക്ക്് മുന്നിലെത്തിക്കുമ്പോഴേക്കും അപ്രത്യക്ഷമായി.

വിവാഹം മോചനം വേണമെന്ന് കാവ്യ
തന്റെ പരിശുദ്ധി തെളിയിച്ച ശേഷം മാത്രമേ ജീവയില്‍ നിന്ന് ഒഴിഞ്ഞു പോവൂ എന്നായിരുന്നു കാവ്യ പറഞ്ഞിരുന്നത്. എന്നാല്‍ പ്രചരിയ്ക്കുന്ന തന്റെ വീഡിയോ അഭിനേതാവായ ഭര്‍ത്താവിന്റെ കരിയറിനെ ബാധിക്കും എന്ന ഭീഷണി വന്നതോടെ കാവ്യ തന്നെ ജീവയോട് വിവാഹ മോചനം ആവശ്യപ്പെട്ടു.

അത് സംഭവിക്കുന്ന ദിവസം
കാവ്യയുടെ നിര്‍ബന്ധത്തില്‍ ജീവയും വിവാഹ മോചനത്തിന് തയ്യാറായി. കാവ്യയുടെ അമ്മയും സഹോദരങ്ങളും പറഞ്ഞിട്ടും ഇരുവരും തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. ജീവ ജോയിന്റ് പെറ്റീഷനില്‍ ഒപ്പ് വയ്ക്കാന്‍ ഒരുങ്ങുമ്പോഴാണ് ശിവ ആ തെളിവുമായി വന്നത്. കാവ്യയെ ചതിക്കാനായി മാത്രം നീതു എടുത്ത ഫോണും സിം കാര്‍ഡും ശിവ ആരും കാണാതെ ജീവയെയ ഏല്‍പിച്ചു.

ജീവ സത്യം തിരിച്ചറിഞ്ഞു
നീതുവിന്റെ കള്ള ഫോണും ശീവാനിയുടെ ഫോണും പരിശോധിച്ചതോടെ ജീവയ്ക്ക് സത്യം ബോധ്യമായി. എന്നിരുന്നാലും ആ വീഡിയോ പുറത്ത് വരാതിരിക്കാനും തന്റെ ഭാര്യയുടെ പരിശുദ്ധി തെളിയിക്കാനും ജീവ കളി മാറി കളിച്ചു.

ശ്രീജിത്തിനെ വിവാഹം കഴിപ്പിക്കുന്നു
പെങ്ങളുടെ ചതി മനസ്സിലായെങ്കിലും ജീവ അത് പുറത്ത് കാണിച്ചില്ല. ശിവാനിയും നീതുവും അറിയാതെ അവര്‍ക്കെതിരെയുള്ള തെളിവ് ശേഖരിച്ചു. എന്നാല്‍ എന്തിനാണ് കാവ്യയെ കൊണ്ട് ശ്രീജിത്തിനെ വിവാഹം കഴിപ്പിക്കണം എന്ന് ജീവ പറയുന്നത് എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാവാത്തത്.

വിവാഹം നടക്കുമോ
വിവാഹം മോചനത്തിന്റെ നിയമവശങ്ങളെല്ലാം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരുന്ന കാവ്യയെ ഭീഷണിപ്പെടുത്തി ജീവ ശ്രീജിത്തുമായുള്ള വിവാഹത്തിന് സമ്മതിപ്പിച്ചു. കാവ്യ സമ്മതിച്ചാല്‍ വിവാഹത്തിന് തയ്യാറാണെന്ന് ശ്രീജിത്തിനെ കൊണ്ടും പറയിപ്പിച്ചു. ഇനിയെന്ത് സംഭവിയ്ക്കും എന്നറിയാന്‍ അക്ഷമരായി കാത്തിരിയ്ക്കുകയാണ് കസ്തൂരിമാന്റെ ഫാന്‍സ്.


Click it and Unblock the Notifications











