For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്തവണ അപര്‍ണ്ണ കൂടെയില്ല; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ജീവ

  |

  മിനീസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികളാണ് ജീവയും അപര്‍ണ്ണയും. സൂര്യ മ്യൂസിക്കിലൂടെയാണ് ഇരുവരും ആങ്കറിംഗ് കരിയര്‍ ആരംഭിച്ചതെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് സരിഗമപയിലൂടെയാണ്. ജീവയായിരുന്നു പരിപാടി ആങ്കര്‍ ചെയ്തത്. പിന്നീട് സീ കേരളം സംപ്രേക്ഷണം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോയില്‍ അവതാരകരായി ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഈ ഷോയും വലിയ വിജയമായിരുന്നു. നിലവില്‍ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഫാമിലി റിയാലിറ്റി ഷോയുടെ അവതാരകനാണ് ജീവ.

  സഭയില്‍ പറയാന്‍ പാടില്ലാത്ത കാര്യമാണ് അത്; പിന്തുണയ്ക്കാന്‍ കൊള്ളില്ല, ജാസ്മിനെ കുറ്റം പറഞ്ഞ് ദില്‍ഷ

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അപര്‍ണ്ണയും ജീവയും.സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷവും സന്തോഷവും പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. ജീവയും അപര്‍ണ്ണയും പങ്കുവെയ്ക്കുന്ന വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നല്ല കണ്ടന്റുമായിട്ടാണ് ഇരുവരും അധികവും എത്താറുള്ളത്.

  സുചിത്ര കഴിച്ചില്ല; ലക്ഷ്മിപ്രിയ ദോശ പിന്നിക്കളഞ്ഞു, അവസരം മുതലെടുത്ത് എട്ടിന്റെ പണിയുമായി ജാസ്മിന്‍...

  അധികവും അപര്‍ണ്ണയായാണ് വീഡിയോ ചെയ്യാറുള്ളത്. ഇപ്പോഴിത ജീ ആദ്യമായി വ്‌ലോഗ് ചെയ്യുകയാണ്. അപര്‍ണ്ണ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ജീവയുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ദിവസമാണ്. ജീവ അത് നിങ്ങളുടെ പറയുമോ നിങ്ങളെ കാണിക്കുമോയെന്ന് എനിക്കറിയില്ല. അത് ക്യാപ്ചര്‍ ചെയ്യാനായി ഷിജുവിനെ ജീവയുടെ കൂടെ വിടുന്നുണ്ട്. ഇത് ജീവയുടെ ആദ്യത്തെ വ്ളോഗ് കൂടിയാണ്' എന്നായിരുന്നു അപര്‍ണ്ണയുടെ വാക്കുകള്‍.

  ജീവയെ എനിക്ക് ഒറ്റയ്ക്ക് വിടാന്‍ ധൈര്യമില്ലെന്നും അതുകൊണ്ടാണ് ഷിജുവിനെ കൂടി വിടുന്നതെന്നും അപര്‍ണ പറയുന്നത് കാണാം. യാതൊരു പ്രത്യേകതയുമില്ലാത്ത സിംപിള്‍ വ്ളോഗാണ് ഇതെന്നാണ് ജീവ പറഞ്ഞത്. ഞാന്‍ ഒറ്റയ്ക്ക് എവിടെയാണ് പോവുന്നതെന്നറിയാനും എന്ത് കാര്യങ്ങളാണ് ചെയ്യുന്നതെന്നുമൊക്കെ അന്വേഷിക്കാനായി ഷിട്ടു നിന്നെ സ്പൈ ആയി വിട്ടതാണോയെന്നും ജീവ ഷിജുവിനോട് ചോദിക്കുന്നു. ആദ്യമായി സ്റ്റേജില്‍ കയറുമ്പോള്‍ വിറയലുണ്ടാവാറുണ്ട്. കയറി സ്പോണ്‍സേഴ്സിന്റെ പേര് പറഞ്ഞ് തുടങ്ങുമ്പോള്‍ എല്ലാം മാറുമെന്നും ജീവ കൂട്ടിച്ചേര്‍ത്തു.

  ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്റെ ബെസ്റ്റ് ആങ്കര്‍ മെയില്‍ അവാര്‍ഡിന് സ്വീകരിക്കാനായി പോയതിനെക്കുറിച്ചായിരുന്നു ജീവയുടെ വീഡിയോ. 9 വര്‍ഷത്തെ കരിയറിനിടയില്‍ ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡാണെന്നും താരം പറയുന്നു.ലക്ഷ്മി നക്ഷത്രയ്ക്കും സജിനും ഇടയിലായാണ് ജീവ ഇരുന്നത്. ജയസൂര്യയും ഇവര്‍ക്കരികിലുണ്ടായിരുന്നു. പുരസ്‌കാരം കിട്ടിയതിന്റെ സന്തോഷവും ജീവ വീഡിയോയില്‍ പങ്കുവെയ്ക്കുന്നുണ്ട്.

  'ഈ ഫീല്‍ഡില്‍ നില്‍ക്കണോ, വിദേശത്തേക്ക് പോയ്ക്കൂടേ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ കേട്ടിരുന്നു. വീട്ടിലുള്ളവരും അപര്‍ണയുമെല്ലാം എന്റെ ഇഷ്ടത്തിനൊപ്പം നില്‍ക്കുകയായിരുന്നു. എല്ലാം ശരിയാവും, എന്തേലും വരുമെന്നുമായിരുന്നു ഷിട്ടു പറഞ്ഞത്. അതേപോലെ ലിജോയും അരുണും ഒരുപാട് പോത്സാഹിപ്പിച്ചിട്ടുണ്ടെന്നും' ജീവ വ്യക്തമാക്കി.

  Recommended Video

  കിളിപോകും ജീവ അപർണയെ വിളിക്കുന്ന പേരുകൾ കേട്ടാൽ, | JEEVA SUPER FUN TALK | Filmibeat Malayalam

  പ്രണയ വിവാഹമായിരുന്നു ജീവയുടേയും അപര്‍ണ്ണയുടേയും. ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച വീഡിയോയില്‍ അപര്‍ണ്ണ തന്റെ ജീവിതത്തുിലേയ്ക്ക് എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. സാമ്പത്തികമായി ഞാനേറ്റവും മോശമായി നില്‍ക്കുന്ന സമയത്താണ് ഷിട്ടു എന്റെ ജീവിതത്തിലേക്ക് വന്നത് എന്നാണ് ജീവ പറഞ്ഞത്. പരസ്പരം ബഹുമാനിച്ചും പിന്തുണച്ചുമാണ് ഇരുവരും മുന്നോട്ട് പോവുന്നത്. മാതൃക ദമ്പതികള്‍ എന്നാണ് ഇവരെ അറിയപ്പെടുന്നത്.

  Read more about: jeeva aparna ജീവ
  English summary
  Jeeva Opens Up About His First Award experience, video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X