ദിലീപേട്ടന്‍റെ ശക്തമായ പിന്തുണ, അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമെന്ന് യുവതാരം, കാണൂ

കുട്ടികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമായ ജീംബൂബായെ അവതരിപ്പിച്ചാണ് ജീവന്‍ ഗോപാല്‍ എന്ന താരം ശ്രദ്ധിക്കപ്പെട്ടത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരത്തെ കാത്ത് നിരവധി അവസരങ്ങളായിരുന്നു തേടിയെത്തിയത്. ദിലീപും മംമ്ത മോഹന്‍ദാസും തകര്‍ത്തഭിനയിച്ച ചിത്രമായ മൈ ബോസ്, മമ്മി ആന്‍ഡ് മി, പോക്കിരിരാജ, തുടങ്ങിയ സിനിമകളില്‍ ഇതിനോടകം തന്നെ ഈ താരം അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മമ്മി ആന്‍ഡ് മീയിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. അര്‍ച്ചന കവിയും കുഞ്ചാക്കോ ബോബനുമായിരുന്നു ചിത്രത്തിലെ നായികാനായകന്‍മാര്‍.

ആദദ്യ സിനിമയില്‍ത്തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ജീവന് ജീത്തു ജോസഫ് പിന്നീടും അവസരം നല്‍കുകയായിരുന്നു. മൈ ബോസില്‍ ദിലീപിന്റെ അനന്തരവനെയായിരുന്നു താരം അവതരിപ്പിച്ചത്. ദിലീപിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരനുഗ്രഹമായി കാണുന്നുവെന്ന്് താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജീവന്‍ ഗോപാല്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ജീവന്റെ വാക്കുകളിലൂടെ തുടര്‍ന്നുവായിക്കാം. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ്ബുക്ക് പേജ്.

ദിലീപിന്റെ പിന്തുണ

ദിലീപിന്റെ പിന്തുണ

തുടക്കക്കാരനായ തന്നെ നല്ല രീതിയില്‍ പിന്തുണച്ചിരുന്നു ദിലീപ്. സംവിധായകന്‍ സീനിനെക്കുറിച്ച് പറയുമ്പോള്‍ ദിലീപേട്ടന്‍ അത് ഇങ്ങനെ ചെയ്താല്‍ മതിയെന്ന തരത്തില്‍ അഭിനയിച്ച് കാണിക്കുമായിരുന്നു. വളരെ അനായാസേനയാണ് അദ്ദേഹം അഭിനയിക്കുന്നത്. അതേ ശൈലി തന്നെ നമ്മളിലേക്ക് പകര്‍ന്ന് തരാനും അദ്ദേഹം ശ്രമിക്കാറുണ്ട്. സിനിമാജീവിതത്തിലെ തന്നെ വലിയൊരു ഭാഗ്യമായാണ് ഈ അവസരത്തെ കാണുന്നത്.

സംവിധായകനോട് ചോദിക്കാം

സംവിധായകനോട് ചോദിക്കാം

എന്ത് സംശയമുണ്ടെങ്കിലും ജീത്തു ജോസഫിനോട് ചോദിക്കാന്‍ പറ്റുമായിരുന്നു. ഇങ്ങനെ അഭിനയിച്ചാല്‍ മതിയോ, ഇത് ശരിയായോ എന്നൊക്കെ ചോദിക്കാന്‍ പറ്റിയിരുന്നു. തൃപ്തിയായില്ലെങ്കില്‍ അദ്ദേഹം തന്നെ അത് പറയുമായിരുന്നു. മമ്മി ആന്‍ഡ് മീയില്‍ അഭിനയിച്ചപ്പോള്‍ ഷൂട്ട് തീര്‍ന്നപ്പോള്‍ ശരിക്കും സങ്കടമായിരുന്നു. ശരിക്കും ഒരു കുടുംബമായാണ് പീരുമേട്ടില്‍ കഴിഞ്ഞതെന്നും ജീവന്‍ പറയുന്നു.

സുഹൃത്തുക്കളുടെ പിന്തുണ

സുഹൃത്തുക്കളുടെ പിന്തുണ

സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് മൈ ബോസും അലാവുദ്ദീനുമൊക്കെ ചെയ്തത്. സുഹൃത്തുക്കളുടെ പിന്തുണയിലൂടെയാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. നോട്‌സൊക്കെ ഫ്രണ്ട്‌സ് കൃത്യമായി നല്‍കിയിരുന്നു. കോളേജിലെത്തിയപ്പോള്‍ ആദ്യമൊന്നും തന്നെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. എവിടെയോ കണ്ടിട്ടുണ്ടെന്നതല്ലാതെ ആ രീതിയിലായിരുന്നു സമീപനം. മാര്‍ ഇവാനിയോസ് കോളേജില്‍ അഡ്മിഷനെടുക്കാന്‍ പോയപ്പോള്‍ അവര്‍ ജീംബൂബായെ ചെയ്യാന്‍ പറഞ്ഞിരുന്നുവെന്നും താരം പറയുന്നു.

വാട്‌സാപ് ഗ്രൂപ്പുകള്‍ സജീവമാണ്

വാട്‌സാപ് ഗ്രൂപ്പുകള്‍ സജീവമാണ്

പണ്ട് ഓട്ടോഗ്രാഫൊക്കെയാണ് കലാലയത്തില്‍ തരംഗമായിരുന്നതെങ്കില്‍ ഇന്നത് വാട്‌സാപ്പിലേക്ക് മാറിയിരിക്കുകയാണ്. ഗ്രൂപ്പുകളിലും മറ്റുമായി എല്ലാവരും സജീവമാണ്. ഇടയ്ക്ക് നിര്‍ജ്ജീവമാവുമെങ്കില്‍ക്കൂടിയും വിശേഷം വല്ലതും വരുമ്പോള്‍ എല്ലാവരും ഗ്രൂപ്പിലേക്ക് തിരിച്ചുവരുമെന്നും ജീവന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X