ഞങ്ങള്‍ തമ്മിൽ പിണക്കത്തിലായത് കൊണ്ടല്ല പോസ്റ്റിടാത്തത്; വിവാഹ വാർഷികത്തിന് വൈകി പോസ്റ്റുമായി ജിഷിന്‍ മോഹന്‍
ടെലിവിഷന്‍ ലോകത്തെ മിന്നും താരദമ്പതിമാരാണ് ജിഷിന്‍ മോഹനും വരദയും. ഒരുമിച്ച് സീരിയല്‍ രംഗത്ത് നിന്നും കണ്ടിഷ്ടപ്പെട്ട ഇരുവരും വിവാഹത്തിലൂടെ ഒന്നായി. ഒരു മകന്‍ കൂടി ജനിച്ചതോടെ സന്തുഷ്ട കുടുംബമായി കഴിയുകയാണ്. മേയ് 25 ന് ഇരുവരുടെയും ദാമ്പത്യ ജീവിതം ഏഴ് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ സന്തോഷം പങ്കുവെച്ച് വരദ എത്തിയെങ്കിലും ജിഷിനെ മാത്രം കണ്ടില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ജിഷിനെ വാര്‍ഷികത്തിന്റെ അന്ന് മാത്രം കണ്ടില്ല. എന്തത് പറ്റി, നിങ്ങള്‍ തമ്മില്‍ പിണക്കത്തിലാണോ തുടങ്ങി നിരവധി സംശയങ്ങളാണ് ആരാധകര്‍ക്കിടയിലുണ്ടായത്. എന്നാല്‍ ലേശം വൈകി ആണെങ്കിലും ആശംസകള്‍ അറിയിച്ച് ജിഷിനും എത്തിയിരിക്കുകയാണ്.

'മേയ് 25. ഞങ്ങളുടെ വിവാഹ വാര്‍ഷികം. സാധാരണ എല്ലാവരും രാവിലെ പോസ്റ്റിടും. എന്തോ.. ഈയിടെയായി ഉറങ്ങി എണീക്കാന്‍ ലേറ്റ് ആകുന്നത് കൊണ്ട് പോസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. പിന്നെ വിചാരിച്ചു, എല്ലാവരുടെ വിഷസും വന്ന ശേഷം നാളെ നന്ദി പറഞ്ഞൊരു പോസ്റ്റിടാമെന്നു. അപ്പൊ അതിലൊരു കുഴപ്പം കിടപ്പുണ്ടല്ലോ. ഇന്നല്ലേ പോസ്റ്റ് ഇടേണ്ടത്.
സിംപിൾ സ്റ്റൈലിൽ ഫോട്ടോഷൂട്ട്,മനോഹരിയായി നടി സിന്ദുര ഗാഡേ, ചിത്രങ്ങൾ കാണാം
അല്ലെങ്കില്‍ ഇനി ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാ പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ. അതുകൊണ്ട് മേയ് 25 തീരാന്‍ മിനുട്ടുകള്‍ ബാക്കിയുള്ളപ്പോള്‍ ഞാന്‍ ഈ പോസ്റ്റിടുന്നു. എന്റെ വാമഭാഗമായ, (അര്‍ത്ഥം എന്താണോ എന്തോ. ഇനിയിപ്പം വല്ല തെറിയും ആണേല്‍ ക്ഷമിക്കണേ) വരദയ്ക്ക്, എന്നെ സഹിച്ചു കൊണ്ടിരിക്കുന്ന ഏഴാം വിവാഹ വാര്‍ഷികാശംസകള്‍... എന്നുമാണി ജിഷിന്റെ കുറിപ്പില്‍ പറയുന്നത്.
Recommended Video
ഏഴ് അല്ല ഇനിയും 100 കൊല്ലം ജിഷിനെ സഹിക്കാന്‍ വരദക്ക് സാധിക്കട്ടെ. നിങ്ങളുടെ സ്‌നേഹവും കളി ചിരിയും കണ്ട് വളരുന്ന മകനും നാടിന്റെ മുത്തായ്/സ്വത്തായ് തീരട്ടെ. രണ്ടു പേര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍, തുടങ്ങി ജിഷിനും വരദയ്ക്കും ആശംസാപ്രവഹാമാണ്.


Click it and Unblock the Notifications











