അറിയാതെ അവളുടെ കൈ വല്ലോം തട്ടിയിരുന്നെങ്കിൽ... സാജൻ സൂര്യയുടെ ഫോട്ടോഷൂട്ടിനെ കുറിച്ച് ജിഷിൻ

അമല എന്ന പരമ്പരയിലൂടെ വന്ന് വില്ലനായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജിഷിൻ മോഹൻ. സിരിയലിൽ നായികയെ ജീവിതത്തിൽ സ്വന്തമാക്കിയ ആ്യത്തെ വില്ലനാണ് ജിഷിൻ, വില്ലൻ നായിക പ്രണയം അന്ന് മിനിസ്ക്രീനിൽ വലിയ ചർച്ച വിഷയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ജിഷിൻ തന്റേയും കുടുംബത്തിന്റേയും സീരിയൽ വിശേഷങ്ങളും താര സമൂഹ മധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുമായിരുന്നു. ഇപ്പേൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിഷിന്റെ കുറിപ്പാണ്. സീരിയൽ വിശേഷമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്, ഒപ്പം ഷൂട്ടിങ് ലൊക്കേഷനിൽ ഒഴിവ് സമയത്തിനിടെ പകർത്തിയ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

jishin-sajan surya

ജിഷിന്റെ വാക്കുകൾ ഇങ്ങനെ...ജീവിതനൗക' സീരിയൽ ഷൂട്ടിംഗ് ഇടവേളയിൽ വൈകുന്നേരം നടക്കാൻ ഇറങ്ങിയതാ. അവളുടെ കൈ വല്ലോം അറിയാതെ തട്ടിയിരുന്നെങ്കിൽ പുറകിൽ കാണുന്ന നിലയില്ലാക്കയത്തിൽ നിന്നും നനഞ്ഞ കോഴിയെ പോലെ ഞാൻ കയറി വരുന്ന ഒരു ഫോട്ടോയും കൂടി കിട്ടിയേനെ.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

അപ്പോൾ നിങ്ങൾ ചോദിക്കും നായകൻ സാജൻ സൂര്യ എവിടെ എന്ന്. പിന്നെ ഈ ഫോട്ടോ നീ വന്നു എടുക്കോ? ഹല്ല പിന്നെ. ഈ മനോഹര ദൃശ്യം പകർത്തിയത് അങ്ങോരാണ്. അഭിനയിക്കാൻ മാത്രമല്ല, ഫോട്ടോ എടുക്കാനും തനിക്ക് അറിയാം എന്ന് സാജൻ ചേട്ടൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുവാണു സൂർത്തുക്കളെ.. ബാക്കി ഫോട്ടോകൾ വഴിയേ വരുന്നതാണ്. സാജൻ ചേട്ടൻ ഉള്ള ഫോട്ടോ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ പോസ്റ്റ്‌ ചെയ്യപ്പെടുന്നതായിരിക്കും. ഒരു അതുല്യ കലാകാരന്റെ, അതായത് എന്റെകയ്യൊപ്പു പതിഞ്ഞ അതിമനോഹരമായ ചിത്രങ്ങൾ..കാത്തിരുന്നു കാണൂ.. ജിഷിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരത്തിന്റെ ഇൻസ്റ്റഗ്രാം പേസ്റ്റിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് ജിഷിൻ മോഹൻ. 24.1കെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. കൂടാതെ തന്റ ആരാധകരോട് ഇൻസ്റ്റഗ്രാമിലൂടെ താരം നേരിട്ട് വിശേഷങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. തന്റെ പോസ്റ്റിന് ലഭിക്കുന്ന കമന്റിനെല്ലാം താരം മറുപടിയും നൽകാറുണ്ട്. സാധാരണ ലഭിക്കുന്ന വില്ലൻ കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായി ജീവിത നൗകയിൽ മികച്ച കഥാപാത്രത്തെയാണ് ജിഷിൻ അവതരിപ്പിക്കുന്നത് . മികച്ച പ്രേക്ഷകാഭിപ്രായമാണ് കഥാപത്രത്തിന് ലഭിക്കുന്നത്. സീരിയലിലെ മികച്ച രംഗങ്ങൾ ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറണ്ട്. മഴവില്ല് മനോരമയിൽ രാത്രി 7.30 ആണ് പരമ്പര ജീവിത നൗക സംപ്രേക്ഷണം ചെയ്യുന്നത്.

ജിഷിൻ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X