twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീരിയലില്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ചു; അത്തരം പരാതിയുമായി തന്റെ ഭാര്യ വരാറില്ലെന്ന് സാജന്‍ സൂര്യ

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് സാജന്‍ സൂര്യ. നാടകത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് സീരയിലേക്കും സിനിമയിലേക്കുമെത്തിയ സാജന്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോള്‍. സീരിയലുകളിലാണ് സജീവമായി അഭിനയിക്കുന്നതെങ്കിലും അതിലുപരി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് അദ്ദേഹം. ഒരേ സമയം ഒരൊറ്റ സീരിയലില്‍ അഭിനയിച്ച് ബാക്കി സമയത്ത് ഓഫീസില്‍ പോവുന്നതാണ് തന്റെ പതിവെന്ന് സാജന്‍ പറയുന്നു. കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

    സാജന്‍ സൂര്യ എന്ന വേറിട്ട പേരിന് പിന്നിലുള്ള കഥയെ കുറിച്ച് മുതല്‍ സീരിയലിലെ കഥാപാത്രങ്ങളെ കുറിച്ച് വരെ താരം സംസാരിച്ചിരുന്നു. പ്രേക്ഷകര്‍ അറിയാന്‍ കാത്തിരുന്ന സാജന്റെ വിവാഹത്തെ കുറിച്ചും പ്രതിഫലത്തെ പറ്റിയുമൊക്കെ വീഡിയോയില്‍ പറയുന്നു.

    സാജന്‍ സൂര്യ എന്ന പേരിന് പിന്നിലെ കഥ

    സാജന്‍ സൂര്യ എന്ന പേര് വന്നതിനെ കുറിച്ചാണ് ആനന്ദ് ചോദിച്ചത്. 'സാജന്‍ എസ് നായര്‍ എന്നായിരുന്നു ഒഫീഷ്യലിയുള്ള പേര്. ഇരുപത്തിയാറ് വര്‍ഷം മുന്‍പ് നാടകം കളിക്കുന്ന സമയത്ത് ആര്യ കമ്മ്യൂണിക്കേഷന്‍സിന് ഒപ്പമായിരുന്നു. അങ്ങനെ സാജന്‍ ആര്യ എന്ന പേര് വന്നു. സൂര്യ എന്നത് എന്റെ വീട്ട് പേരും അമ്മയുടെ പേരുമാണ്. അതൊരു വെറൈറ്റി ആയിരിക്കും. അമ്മയുടെ പേരാണല്ലോ കൂടെ കൂട്ടുന്നത്. സാജന്‍ എസ് നായര്‍ എന്ന് മൈക്കിലൂടെ വിളിച്ച് പറയുന്നതിലും സുഖം സാജന്‍ സൂര്യ എന്ന് പറയുന്നതാണ്. അങ്ങനെയാണ് ഈ പേര് വന്നത്. സൂര്യയെ കൂട്ടുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജിയുണ്ടെന്ന് കൂടി താരം പറയുന്നു.

    ചെറുപ്പത്തില്‍ എന്താവാണമെന്ന ചോദ്യത്തിന് കൃഷിക്കാരന്‍ എന്ന് പറയുമായിരുന്നു. അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അതുപോലെ താനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. തിരക്കുകള്‍ക്കിടയിലും ഓഫീസിലേക്ക് പോവാറുണ്ട്. പത്ത് വര്‍ഷമായിട്ട് ഒരേ സമയത്ത് ഒരു സീരിയല്‍ മാത്രമേ ചെയ്യാറുള്ളൂ. പത്തോ പതിനഞ്ച് ദിവസമായിരിക്കും സീരിയല്‍ ഷൂട്ടിങ്ങ്. ബാക്കി ദിവസം ഓഫീസിലേക്ക് പോവും.

    അഭിനയത്തെ എതിർത്ത കുടുംബക്കാർ

    അഭിനയത്തിലേക്ക് ഇറങ്ങുമ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും എന്നെ അറിയുന്നവര്‍ക്കെല്ലാം എതിര്‍പ്പായിരുന്നു. അമ്മ മാത്രം എതിര്‍ത്തിരുന്നില്ല. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും അഭിനയിക്കാന്‍ പോവുന്നത് അമ്മയ്ക്ക് വേണമെങ്കില്‍ എതിര്‍ക്കാമായിരുന്നു. കഷ്ടപ്പെട്ടിരുന്ന സമയത്ത് സ്ഥലം വിറ്റും ലോണ്‍ എടുത്തുമാണ് നാടകം കളിച്ചത്. അമ്മ അന്ന് പിന്തുണച്ചത് കൊണ്ടാണ് ഞാനിന്ന് നടനായി വന്നത്. ഇന്‍ഡസ്ട്രിയില്‍ ജാഡ കാണിക്കുന്നവരെ കണ്ടിട്ടുണ്ട്. ഞാന്‍ ഭയങ്കര സംഭവമാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് പലരും ജാഡ കാണിക്കുന്നത്. അതില്ലാതെ തന്നെ സാജന്‍ സൂര്യയെ എനിക്ക് ഇഷ്ടമാണെന്ന് പറയുന്നതല്ലേ നല്ലത്. തനിക്ക് ജാഡകളോടൊന്നും താല്‍പര്യമില്ല. എല്ലാവരോടും ഒരേ പോലെയായാണ് പെരുമാറുന്നത്. സ്‌നേഹം മാത്രമല്ല എന്തും കൊടുത്താല്‍ തിരിച്ച് കിട്ടും.

    ഷാരുഖ് ഖാനും ഭാര്യയും മക്കൾക്ക് നിയന്ത്രണം നല്‍കില്ല; താരകുടുംബത്തെ കുറിച്ച് സുഹൃത്തിൻ്റെ വെളിപ്പെടുത്തൽഷാരുഖ് ഖാനും ഭാര്യയും മക്കൾക്ക് നിയന്ത്രണം നല്‍കില്ല; താരകുടുംബത്തെ കുറിച്ച് സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ

    സീരിയലുകളിലെ പ്രതിഫലം

    ആളുകളുടെ വിചാരം സീരിയലുകളില്‍ നിന്നും ഭയങ്കരമായി പൈസ ഉണ്ടാക്കുമെന്നാണ്. കോടികള്‍ സമ്പാദിച്ച ഒരു സീരിയല്‍ നടനെയും എനിക്ക് അറിയില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയും വര്‍ഷമായി അഭിനയിക്കുന്ന സാജന്‍ സൂര്യയൊക്കെ കോടീശ്വരന്‍ ആവുമായിരുന്നു. നമ്മളെ പത്ത് മിനുറ്റ് ടിവി യില്‍ കാണിച്ചാള്‍ ആളുകള്‍ വിചാരിക്കുന്നത് ഇവന് ഭയങ്കര പൈസ ആയിരിക്കുമെന്നാണ്. അത് ആളുകളുടെ തെറ്റിദ്ധാരണകളാണ്. ഭാര്യ എന്ന സീരിയല്‍ ചെയ്യുന്ന സമയത്ത് എന്റെ ഒരു ദിവസത്തെ പ്രതിഫലം നാല്‍പ്പത്തിയേഴായിരം രൂപയാണെന്ന് ഏതോ ഓണ്‍ലൈന്‍ മീഡിയ പറഞ്ഞിരുന്നു.

    ഇഷ്ടമില്ലാത്ത കഥാപാത്രം ചെയ്യേണ്ടി വരും

    മൂന്ന് സീരിയലില്‍ അഭിനയിക്കുകയാണെങ്കില്‍ മൂന്ന് പ്രതിഫലം ലഭിക്കുമെന്നൊക്കെ പറഞ്ഞു. അതൊക്കെ മണ്ടത്തരമാണ്. സിനിമയ്ക്ക് മാത്രമേ അങ്ങനൊരു പ്രതിഫലം ലഭിക്കുകയുള്ളു. നമുക്ക് അന്തസായി ജീവിച്ച് പോവാനുള്ളത് കിട്ടും. ആ കിട്ടുന്ന തുക എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും നമ്മുടെ ഭാവി ജീവിതം മുന്നോട്ട് പോവുന്നത്. ഇനി അങ്ങനെ സൂക്ഷിച്ച് വെച്ചിട്ടില്ലെങ്കില്‍ പിന്നെ നമുക്ക് ഇഷ്ടമില്ലാത്ത കഥാപാത്രങ്ങള്‍ കൂടി ചെയ്യേണ്ടി വരും.

    കാജോളിന് ആ സൂപ്പര്‍ നടനോട് പ്രണയമുണ്ടായിരുന്നു; അദ്ദേഹത്തെ തപ്പി നടന്ന പാര്‍ട്ടിയെ കുറിച്ച് കരണ്‍ ജോഹര്‍കാജോളിന് ആ സൂപ്പര്‍ നടനോട് പ്രണയമുണ്ടായിരുന്നു; അദ്ദേഹത്തെ തപ്പി നടന്ന പാര്‍ട്ടിയെ കുറിച്ച് കരണ്‍ ജോഹര്‍

    വില്ലൻ വേഷങ്ങളെ കുറിച്ച്

    ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യാറുണ്ട്. വയലാര്‍ മാധവന്‍കുട്ടി സാറാണ് ആദ്യം നെഗറ്റീവ് റോള്‍ ചെയ്യിപ്പിച്ചത്. ഭാര്യയിലെ വില്ലന്‍ നാട്ടിന്‍പുറത്തോക്കെ കാണുന്ന തരത്തിലുള്ളയാളാണ്. അത് ചെയ്യാന്‍ എനിക്ക് ഇഷ്ടപ്പെടുമോ എന്നേ നോക്കാറുള്ളൂ. അല്ലാതെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ഇഷ്ടപ്പെടുമോ എന്ന് പോലും നോക്കാറില്ല. ഭാര്യയിലെ സാജന്‍ സൂര്യയുടെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലുകള്‍ കണ്ട് വഴിതെറ്റുന്നു എന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി നല്‍കിയതിനെ കുറിച്ചും സാജന്‍ പറഞ്ഞിരുന്നു. സീരിയല്‍ കണ്ട് വഴി തെറ്റിയ എത്ര പേരുണ്ടാവുമെന്ന് താരം ചോദിക്കുന്നു.

    സീരിയലുകളിലെ കോസ്റ്റ്യും.

    ഹിന്ദി അടക്കമുള്ള സീരിയലുകളിലെ വേഷം നമ്മുളും ചെയ്യാറുണ്ട്. അവിടെ കോട്ടും സ്യൂട്ടുമിട്ട് ആളുകള്‍ അമ്പലത്തില്‍ പോവും. കേരളത്തില്‍ അതേ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല. അതിനോടൊക്കെ എനിക്കും എതിര്‍പ്പുണ്ട്. അതുപോലെ കേരളത്തിലെ സ്ത്രീകള്‍ പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് അടുക്കളയില്‍ നില്‍ക്കുന്ന നായികമാരെ എപ്പോഴും എല്ലാവരും വിമര്‍ശിക്കാറുണ്ട്. ഇതേ കുറിച്ച് എന്റെ അമ്മയോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. 'എടാ അത് കാണാനൊരു ഭംഗിയില്ലേ' എന്നായിരുന്നു അമ്മ തന്നോട് ചോദിച്ചത്. എല്ലാവര്‍ക്കും അങ്ങനെ ഭംഗിയായി കാണാനാണ് ഇഷ്ടം. കാണുന്നവര്‍ക്ക് പ്രശ്നമില്ല, കാണാത്തവര്‍ക്കാണ് പ്രശ്‌നം.

    പക്കാ അറേഞ്ച്ഡായിരുന്നു വിവാഹം

    പക്കാ അറേഞ്ച്ഡായിരുന്നു വിവാഹം. സ്നേഹദൂരം എന്ന സീരിയല്‍ ചെയ്ത് കൊണ്ടിരിക്കുന്ന സമയത്താണ് ഭാര്യ ആദ്യമായി എന്നെ ടിവിയില്‍ കാണുന്നത്. നെഗറ്റീവ് കഥാപാത്രമായിരുന്നു ആ സീരിയലില്‍. ഭാര്യയുടെ സഹോദരനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. കോളേജില്‍ എന്റെ സീനിയറായിരുന്നു അദ്ദേഹം. ഒരു ആലോചനയായി വന്നു. സീരിയലില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതില്‍ ഒന്നും പ്രശ്‌നമില്ല. സീരിയല്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ 'ആ സീരിയലില്‍ നിങ്ങള്‍ ഇങ്ങനെ അഭിനയിച്ചു, അങ്ങനെ നോക്കി' എന്ന് പറയാറില്ല. ഇതെന്റെ ജോലിയാണ്, ഇഷ്ടത്തോടെയാണ് ഞാനത് ചെയ്യുന്നത്. കഥാപാത്രമാണ് ആ ചെയ്യുന്നതെന്ന് കരുതിയാല്‍ മതി എന്ന് സാജന്‍ പറയുന്നു. എന്നാല്‍ ഇത് എന്റെ ഭാര്യ മിനിയോട് കൂടി പറയാമോ എന്ന് ആനന്ദ് തമാശരൂപേണ പറയുന്നുണ്ട്.

    Recommended Video

    സുകുമാര കുറുപ്പ് വീണ്ടും കേരളത്തിൽ | DQ In Kochi | Kurup movie | FilmiBeat Malayalam

    അഭിമുഖത്തിൻ്റെ വീഡിയോ കാണാം

    English summary
    Jeevitha Nouka Actor Sajan Soorya Opens Up About His Character And Wife's Reaction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X