ഇക്കഴിഞ്ഞ ദിവസം ശബരിയുടെ നമ്പറിൽ നിന്ന് എനിക്കൊരു കോൾ വന്നു, പ്രിയസുഹൃത്തിന്റെ ഓർമയിൽ സാജൻ സൂര്യ
കൊവിഡ് പ്രതിസന്ധിക്കൊപ്പം തന്നെ താരങ്ങളുടെ അപ്രതീക്ഷിത വിയോഗവും പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഈ വർഷം മിനിസ്ക്രീൻ പ്രേക്ഷകരെ ഏറെ ഞെട്ടിച്ച ഒരു വിയോഗമായിരുന്നു നടൻ ശബരിയുടേത്. ഈ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് നടൻ അന്തരിച്ചത്. ഇന്നും നടന്റെ വിയോഗം പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
ശബരിയുടെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചത് സുഹൃത്തും നടനുമായ സാജൻ സൂര്യയെ ആയിരുന്നു ഇന്നും ശബരി ഇല്ലയെന്നുള്ള സത്യം നടന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ഇപ്പോഴിത സുഹൃത്തിന്റെ ഓർമ പങ്കുവെച്ച് സാജൻ സൂര്യ രംഗത്ത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയ സുഹൃത്തിനെ കുറിച്ച് നടൻ വാചാലനാവുന്നത്. രണ്ട് ശരീരവും ഒരു മനസുമായി കഴിഞ്ഞവർ എന്നാണ് സുഹൃത്തുക്കളുടെ ഇടയിൽ ഇവർ അറിയപ്പെട്ടിരുന്നത്.

അവൻ പോയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഓരോ തവണ ഫോൺ എടുക്കുമ്പോഴും അവന്റെ ഒരു വിളിക്കായി ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം അവന്റെ നമ്പറിൽ നിന്ന് എനിക്കൊരു കോൾ വന്നു . എനിക്കറിയാമായിരുന്നു അത് അവന്റെ മകൾ ആണെന്ന്, പക്ഷേ, എങ്കിലും ഒരു നിമിഷത്തേക്ക് ഞാൻ സംശയിച്ചുപോയി, ഞാൻ സെപ്റ്റംബർ 17 നു മുൻപാണോ എന്ന്. ഇപ്പോഴും എന്റെ ഫോണിലെ ഫേവറൈറ് ലിസ്റ്റിൽ ശബരിയുടെ നമ്പർ ഉണ്ട്. എന്റെ ഭാര്യയുടെ നമ്പർ പോലും എനിക്ക് കാണാതെ അറിയില്ല, പക്ഷെ അവന്റെ നമ്പർ എനിക്ക് മനഃപാഠമാണ്. അവൻ എങ്ങും പോയിട്ടില്ല,

ജീവിതത്തിൽ താൻ ഒട്ടനേകം മരണങ്ങൾക്കു സാക്ഷിയായിട്ടുണ്ടെങ്കിലും, ശബരിയുടെ മരണത്തോളം ഒന്നും തന്നെ തകർത്തിട്ടില്ല എന്ന് സാജൻ പറഞ്ഞു. ശബരി എനിക്ക് വെറും കൂട്ടുകാരൻ ആയിരുന്നില്ല, എന്നെ വളരെ നന്നായി മനസ്സിലാക്കിയിട്ടുള്ള , ഏതു പാതിരാത്രിക്കും എനിക്ക് വിളിച്ചു ലോകത്തു എന്തിനെക്കുറിച്ചും സംസാരിക്കാൻ കഴിയുന്ന ഒരാളായിരുന്നു. ഈ നഷ്ടം എന്ന വാക്കിന്റെ ശരിക്കുള്ള അർത്ഥം എനിക്കിപ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്- സാജൻ സൂര്യ പറഞ്ഞു

2020ൽ തന്റെ ഏറ്റവും വലിയ നഷ്ടമാണ് ശബരിയുടെ വിയോഗം. ദൈവം തനിക്കൊരു വരം തരാമെന്നു പറഞ്ഞാൽ, ഒരു ടൈം മിഷീനിൽ സെപ്റ്റംബർ 17 വൈകുന്നേരത്തേക്ക് തിരിച്ചുപോയി, തന്റെ സുഹൃത്തിനെ രക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യാനുള്ള വരം ചോദിക്കുമെന്നും സാജൻ സൂര്യ അഭിമുഖത്തിൽ പറയുന്നു. ശബരിയുടെ വിയോഗത്തിന് ശേഷം സാജൻ സൂര്യ പങ്കുവെച്ച പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശബരിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടന്റെ വാക്കുകൾ. ''വയസ്സാകുന്നത് അവനിഷ്‌ടമല്ല . എന്നും ഇതുപോലിരിക്കാൻ തിരുനെല്ലിയിൽ കൊണ്ടാക്കി. സാജാന്നുള്ള വിളി ഞാനിങ്ങ് കൊണ്ടു പോന്നു എന്റെ ബലത്തിന്'' എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്.

എംജി കോളേജിലാണ് ഇരുവരും പഠിച്ചതെങ്കിലും ഇവരുടെ സൗഹൃദം ആരംഭിച്ചത് നിർമ്മാല്യം എന്ന പരമ്പരയിലൂടെയായിരുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സാജൻ സൂര്യ തന്നെയാണ് ഇവരുടെ സൗഹൃത്തിനെ കുറിച്ച് പറഞ്ഞത്. ''പരമ്പരയിൽ ഞാൻ നായകനും അവൻ വില്ലനും ആയിരുന്നു. ആ സെറ്റിൽവച്ചാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നതും ശക്തമാകുന്നതും. ഒരേ നാട്ടിൽ നിന്നുള്ളവര്‍, സമാനമായ ജീവിത സാഹചര്യങ്ങളുള്ളവർ എന്നതൊക്കെയാകാം ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. നന്നായി കുടംബം നോക്കുന്നത് വലിയൊരു ഗുണമായി കാണുന്ന ആളാണ് ഞാൻ. അങ്ങനെയുള്ളവർ നല്ലവരായിരിക്കും എന്നാണ് എന്റെ വിശ്വസം. ശബരി അങ്ങനെ ഒരാളായിരുന്നു. അതും സൗഹൃദം ശക്തമാകാൻ കാരണമായി'' സാജൻ സൂര്യ പറഞ്ഞു.
അമല പോളിന്റെ പുതിയ ചിത്രം കാണാം


Click it and Unblock the Notifications