For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനില്ലാത്ത സമയത്ത് ആഘോഷം, ജീവിതനൗകയിലെ സന്തോഷം പങ്കുവെച്ച് ജിഷിന്‍

  |

  മിനിസക്രീൻ പ്രേക്ഷകരുടെപ്രിയപ്പെട്ട പരമ്പരയാണ് ജീവിതനൗക. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മഴവില്ല് മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതായണ് ലഭിക്കുന്നത്. പരമ്പര അതിന്റെ നൂറാം എപ്പിസോഡിലേയ്ക്ക് എത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ജിഷിൻ മോഹൻ. സോഷ്യൽ മീഡിയ പേജിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ജിഷിന്റെ രസകരമായ പോസ്റ്റ് ഇങ്ങനെ...

  jishin

  ജീവിതനൗക സീരിയൽ നൂറിന്റെ നിറവിൽ നൂറു എപ്പിസോഡ് തികഞ്ഞ അന്ന് ഞാനും ലൊക്കേഷനിൽ ഉണ്ടായിരുന്നു. അന്നൊന്നും കേക്ക് കട്ട്‌ ചെയ്യാനും ഫോട്ടോ എടുക്കാനും ഞാനെങ്ങും കണ്ടില്ല ഒരാളെയും. എന്നിട്ട് ഞാൻ ഇല്ലാത്ത അടുത്ത ദിവസം ഭയങ്കര കേക്ക് കട്ടിങ്ങും, ഫോട്ടോ എടുപ്പും, ആഘോഷവും. എന്ത് ദ്രാവിഡ്‌ ആണ്. അല്ലേ? പക്ഷെ നമ്മള് വിടുവോ? ഇവർ എടുത്ത ഗ്രൂപ്പ്‌ ഫോട്ടോയിൽ എടുത്തൊട്ടിച്ചു നമ്മടെ പോട്ടം.

  അല്ലെങ്കിൽ ഞാൻ ഇതു പോസ്റ്റ്‌ ചെയ്യുമ്പോൾ എന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകർ ചോദിക്കില്ലേ.. മ്മടെ സൂപ്പർസ്റ്റാർ ജിഷിൻ എവിടെ എന്ന്?

  അതിനെടേൽ കൂടെ ഒരു തള്ള്😜) ഇതിലെ പ്രധാന കഥാപാത്രമായ സുധിയില്ലാതെ എന്താഘോഷം. അല്ലേ? വില്ലൻ കഥാപാത്രങ്ങളും, വില്ലനും പോസിറ്റീവും ചേർന്ന കഥാപാത്രങ്ങളും ഒക്കെ ചെയ്ത് കണ്ണുമുരുട്ടി നടന്നോണ്ടിരുന്ന എനിക്ക് ആറ്റുനോറ്റ് കിട്ടിയ ഒരു പക്കാ പോസിറ്റീവ് കഥാപാത്രമാണ് ജീവിതനൗകയിലെ സുധി

  ഈ കഥാപാത്രത്തിനു എന്നെ സെലക്ട്‌ ചെയ്ത ഡയറക്ടർ ജി ആര്‍ കൃഷ്ണനും, പ്രൊഡ്യൂസർ ശ്രീമൂവീസ് ഉണ്ണിത്താൻ സാറിനും, എവുത്തുകാരന്‍ ജോർജ് കട്ടപ്പനയ്ക്കും എന്റെ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. (ഭയങ്കര ഫോര്‍മല്‍ ആയിപ്പോയി. അല്ലേ?. സാരമില്ല. ഇതിങ്ങനെയേ പറയാൻ സാധിക്കൂ). 100 എപ്പിസോഡിന്റെ ആഘോഷത്തിന് എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. സാരമില്ല. 200ഉം, 500ഉം, ആയിരവും ഒക്കെ വരാൻ കിടക്കുന്നതല്ലേ ഉള്ളു. അതിൽ എന്റെ നിറസാന്നിധ്യം കാണാമെന്നുമായിരുന്നു ജിഷിന്‍ കുറിച്ചത്.

  ജീവിത നൗകയുടെ നൂറാം എപ്പിസോഡ പൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് നടൻ സാജൻ സൂര്യയും രംഗത്തെത്തിയിരുന്നു. കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം സന്തോഷം പങ്കുവെച്ച്ത. കൂടാതെ പരമ്പരയെ കുറിച്ചും ടീം അംഗങ്ങളുടെ കഠിനപ്രയത്നത്തിനെ കറിച്ചും സാജൻ സൂര്യ വാചാലനാകുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഉങ്ങനെ..

  ജീവിത നൗക @ 100 കഥ കേട്ട് ഞാൻ മോഹിച്ച് ഓടിക്കയറിയതാണീ നൗകയിൽ. പ്രതിസന്ധികളിൽ ഉലഞ്ഞപ്പോഴും നൗകയ്ക്കുള്ളിലെ ജീവിതഗഡിയായ കഥയിൽ അത്രമേൽ വിശ്വാസമുണ്ടായിരുന്നു. ആത്മാർ പരിശ്രമത്തിനും കഷ്ടപ്പാടുകൾക്കും ഫലമുണ്ടായല്ലേ പറ്റൂ. ജോർജ്ജ് ചേട്ടന്റെ അതിശക്തമായ കഥ പറച്ചിലും GR ന്റെ ആവിഷ്ക്കാരവും ശ്രീമൂവീസിന്റെയും മഴവില്ലിന്റെയും കരുതലും അതിലുപരി നിങ്ങൾ പ്രേക്ഷകരുടെ കട്ട കട്ട സപ്പോർട്ടും നൗകയ്ക്ക് 100 ന്റെ ജീവൻ വയ്പ്പിച്ചു. ചിറകുകൾ കൂടി പിടിപ്പിച്ച് ജീവിതനൗക ഇനിയും ഉയരത്തിൽ പറന്നുയരാൻ നിങ്ങളൾ ഓരോരുത്തരുടേയും പിൻതുണയുണ്ടാകണം.

  ജിഷിൻ പോസ്റ്റ്

  Read more about: serial
  English summary
  jishin Mohan Shared Happiness of 100 episode celebration of jeevitha Nouka serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X