ജീവിതനൗകയിലെ വില്ലത്തി മനീഷ ജയ്‌സിങ് വിവാഹിതയായി! ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് മനീഷ ജയ്‌സിങ്. ചാലക്കുടിക്കാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തുകയായിരുന്നു താരം പിന്നീട്. പൗര്‍ണ്ണിത്തിങ്കള്‍ എന്ന സീരിയലിലും മനീഷ അഭിനയിച്ചിരുന്നു. കഥ മാറിയതോടെ സീരിയലിലെ താരങ്ങളേയും മാറ്റുകയായിരുന്നു. ഈ മാറ്റത്തില്‍ താരത്തിന് ഏറെ സങ്കടമായിരുന്നു. ഇതിന് ശേഷമായാണ് ജീവിതനൗകയിലേക്ക് താരമെത്തിയത്. മേഘ്‌ന എന്ന വില്ലത്തിയായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ജീവിതനൗകയെന്ന പരമ്പര ശ്രദ്ധ നേടിയത്. സാജന്‍ സൂര്യയും ജിഷിന്‍ മോഹനുമുള്‍പ്പടെ വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരക്കുന്നത്. താന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണെന്നറിയിച്ചായിരുന്നു നേരത്തെ താരമെത്തിയത്. എന്‍ഗേജ്‌മെന്റ് ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ശിവദിത്തുമായുള്ള വിവാഹം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. കൊവിഡ് നിബന്ധനകള്‍ പാലിച്ചാണ് താരത്തിന്റെ വിവാഹം നടത്തിയത്. അച്ഛന്‍ പഞ്ചാബിയും അമ്മ മലയാളിയുമാണ്. വീട്ടിലെല്ലാവര്‍ക്കും മലയാളം അറിയാമെന്നും മുന്‍പ് താരം പറഞ്ഞിരുന്നു. അമ്മയുടെ നാടായ തിരുവനന്തപുരത്താണ് താന്‍ ജനിച്ചുവളര്‍ന്നതെന്നും താരം പറഞ്ഞിരുന്നു.

കുട്ടിക്കാലം മുതലേ തന്നെ അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു. നൃത്തം അഭ്യസിച്ചിരുന്നു. കഷ്ടപ്പെട്ടിരുന്നു അഭിനയമേഖലയിലേക്ക് എത്തിയത്. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല തോറ്റ് പിന്‍മാറില്ലെന്ന് ഉറപ്പിച്ച് അവസരങ്ങള്‍ എത്തിപ്പിടിക്കുകയായിരുന്നു മനീഷ. മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വാചാലയായത്.
Recommended Video
വിവാഹ ആലോചനകള്‍ വന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ശിവദിത്തിന്റെ ആലോചന വന്നത്. വിവാഹം തീരുമാനിച്ച് ഉറപ്പിച്ചതിന് ശേഷമായാണ് പൗര്‍ണ്ണമിത്തിങ്കളില്‍ അഭിനയിച്ചത്. മേയില്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. കൊവിഡ് പ്രതിസന്ധി വന്നതോടെ വിവാഹം നീളുകയായിരുന്നു. വിവാഹ ശേഷം അഭിനയിക്കണമോ എന്ന കാര്യത്തെക്കുറിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. ശിവദിത്തിന്റേയും മനീഷയുടേയും വിവാഹത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.


Click it and Unblock the Notifications