മമ്മൂക്കയ്ക്ക് വേണ്ടി ഡബ് ചെയ്യാൻ ഇനി എന്നെ വിളിക്കുമോ, ജിഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ ജിഷിൻ. വില്ലനായി എത്തിയ താരം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. നടന്റെ നെഗറ്റീവ് കഥാപാത്രങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ജീവിതനൗക എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം സീരിയൽ വിശേഷങ്ങൾക്കൊപ്പം തന്നെ തന്റെ ജീവിതത്തിലെ സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിഷിൻ മോഹന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. എല്ലാപ്രാവശ്യത്തേയും പോലെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.ഡബ്ബ് ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ജിഷിന്റെ രസകരമായ കുറിപ്പ്.
തനിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത് മമ്മൂക്കയാണോ എന്ന് പലർക്കും സംശയമുണ്ടാകാറുണ്ടെന്നും അത് തന്റെ ശബ്ദഗാംഭീര്യം മൂലമാകാമെന്നായിരുന്നു ജിഷിന്റെ കുറിപ്പ്. തനിക്ക് വേണ്ടി താൻ തന്നെയാണാ ഡബ്ബ് ചെയ്യുന്നതെന്നും നടൻ പറയുന്നു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ സത്യം ചുവടെ...
പലർക്കുമുള്ളൊരു സംശയമാണ്, എനിക്ക് വേണ്ടി ഡബ് ചെയ്യുന്നത് മമ്മൂക്ക ആണോ എന്നത്. ആ ശബ്ദഗാംഭീര്യം കൊണ്ടായിരിക്കാം. പക്ഷെ ഇപ്പൊ ഞാൻ ആ രഹസ്യം വെളിപ്പെടുത്തുകയാണ് സൂർത്തുക്കളെ. ഞാൻ തന്നെയാണ് എനിക്ക് വേണ്ടി ഡബ് ചെയ്യുന്നത്. ആ ഘനഗംഭീര ശബ്ദം എന്റേത് തന്നെയാണ്. ഇനിയിപ്പോ മമ്മുക്കയ്ക്ക് വേണ്ടി ഡബ് ചെയ്യാൻ എന്നെ വിളിക്കുമോന്നാ.'- ജിഷിൻ ഫേസ്ബുക്കിൽ കുറിച്ചു.
താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. അങ്ങനെ ആ സംശയം തീർന്നുവെന്നും എന്നാൽ ഇതുവരെ അങ്ങനെതോന്നിയിട്ടേയില്ലായിരുന്നു വെന്നുമൊക്കെയായിരുന്നു ആരാധകരുടെ കമന്റുകൾ. മമ്മൂട്ടിയ്ക്ക് ടാഗ് ചെയ്യാതിരുന്നത് വളരെ നന്നായി എന്നും ചേട്ടന്റെ ആഗ്രഹം പോലെ ബിഗ്സ്ക്രീനിലേക്ക് മമ്മൂട്ടി വിളിക്കട്ടെ എന്നുമൊക്കെ ആരാധകർ പറയുന്നുണ്ട്. ആരാധകരുടെ കമന്റിന് താരം മറുപടിയും നൽകിയിട്ടുണ്ട്.
ജിഷിൻ മോഹൻ ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications