twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ തലമുറയുടെ വിധി; സമപ്രായക്കാര്‍ക്കൊപ്പം കളിക്കേണ്ട സമയത്ത് മൊബൈലിന് മുന്നില്‍ ഇരിക്കേണ്ട അവസ്ഥയാണെന്ന് ജിഷിൻ

    |

    മിനിസ്‌ക്രീന്‍ താരങ്ങളായ ജിഷിന്‍ മോഹനും ഭാര്യ വരദയും അവരുടെ മകനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സീരിയല്‍ തിരക്കുകള്‍ക്കിടയില്‍ നിന്നും കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ജിഷിനാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് എത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മകന്‍ ജിയാനെ കുറിച്ചുള്ള രസകരമായ കഥകളാണ് താരം പങ്കുവെച്ചത്.

    വീണ്ടും മകന്റെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ജിഷിന്‍ പറയുന്നത്. വിദ്യാരംഭം കുറിച്ച് ഓണ്‍ലൈന്‍ ക്ലാസിലേക്ക് മകന്‍ പ്രവേശിച്ചത് മാത്രമല്ല തന്നെ എഴുത്തിനിരുത്തിയപ്പോള്‍ നടന്ന സംഭവബഹുലമായ കാര്യങ്ങളും താരം വെളിപ്പെടുത്തി. ജിഷിന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

    jishi-family

    'വിദ്യാരംഭം. എഴുത്തിനിരുത്തോടു കൂടി ജിയാന്റെ ആദ്യദിന ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് ആരംഭിച്ചു. ഈ തലമുറയുടെ വിധി. സ്‌കൂളില്‍ സമപ്രായക്കാര്‍ക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തില്‍ മൊബൈലിനു മുന്നില്‍ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ഇത് കാണുമ്പോള്‍ എനിക്ക് എന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥ ഓര്‍മ്മ വന്നു. അന്ന് നമ്മുടെ ഗ്രാമത്തില്‍ എടേത്ത് നാരാണേട്ടന്‍ എന്ന് പറയുന്ന തലമുതിര്‍ന്ന കാരണവര്‍ ആയിരുന്നു എന്നെ എഴുത്തിനിരുത്തിയത്.

    കറുപ്പഴകിൽ സുന്ദരിയായി സുഗന്യ സുബ്രഹ്മണ്യൻ, ഫോട്ടോസ് കാണാം

    Recommended Video

    അന്ന് മോഹൻലാൽ തന്നോട് പിണങ്ങിയെന്ന് സംവിധായകന്‍ സാജന്‍

    എന്റെ കൈ പിടിച്ച്, അരിയില്‍ എഴുതിക്കാന്‍ നോക്കിയ അദ്ദേഹത്തിന്റെ ശ്രമം പാഴാകുകയായിരുന്നു. കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരന്‍ ജിഷിനെ അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഏതായാലും ഈ അവസ്ഥയൊക്കെ മാറി കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. Note: അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു'.

    English summary
    Jeevitha Nouka Serial Actor Jishin Mohan Opens Up The Fate Of Current Generation Because Of Mobile
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X