കടലോളം സ്നേഹമാണ് ഈ അച്ഛന്റെ നെഞ്ചു നിറയെ! ജിഷിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ...

മിനിസക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജിഷിൻ മോഹനു വരദയും. ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമാണ്. താരങ്ങൾ മാത്രമല്ല ഇവരുടെ മകൻ ജിയാനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. സോഷ്യൽ മീഡിയയിലൂടെ കുഞ്ഞിന്റ വിശേഷങ്ങളും പ്രേക്ഷക ചോദിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ജിഷിൻ. താരത്തിന്റേയും കുടുംബത്തിന്റേയും ചെറിയ സന്തോഷങ്ങളും സീരിയിൽ വിശേഷങ്ങളും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇവയ്ക്കെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. കമന്റുമായി ആരാധകർ രംഗത്തെത്താറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിഷിൻ പങ്കുവെച്ച ഒരു വീഡിയോ ആണ്. മകനോടൊപ്പമുള്ള ഒരു രസകരമായ വീഡിയോ ആണ് ജിഷിൻ പങ്കുവെച്ചിരിക്കുന്നത്. മകനോടൊപ്പം ബീച്ചിൽ കളിക്കുന്നതിന്റെ വീഡിയോയാണ് ജിഷിൻ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ കൂടെ ഒരു ഹൃദയസ്പർശിയായ കുറിപ്പും ജിഷിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 അച്ഛൻരെ കൈകളിൽ സുരക്ഷിതം

പത്തു മാസം ചുമന്നില്ല.. നൊന്തു പ്രസവിച്ചില്ല.. എങ്കിലും കടലോളം സ്നേഹമാണ് മോനോട് ഈ അച്ഛന്റെ നെഞ്ചു നിറയെ. അലയടിച്ചു വരുന്ന തിരകളെ അവനു പേടിയില്ല. കാരണം അവനറിയാം, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് അവനെന്നു. ലവ് യൂ മോനെ മണ്ണിലും, ചെളിയിലും, വെള്ളത്തിലും ഒക്കെ കളിച്ചും ചിരിച്ചും പ്രകൃതിയെ അറിഞ്ഞു വളരട്ടെ നമ്മുടെ മക്കൾ", എന്നാണ് മകനൊപ്പമുള്ള വീഡിയോയ്ക്കൊപ്പം ജിഷിൻ കുറിച്ചത്.

  രസകരമായ കമന്റുകൾ

മികച്ച പ്രേക്ഷക അഭിപ്രായമാണ് ജിഷിൻ മോഹന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ആരാധകരുടെ കമന്റിന് താരം മറുപടി നൽകുകയും ചെയ്യുന്നുണ്ട്. രസകരമായ കമന്റെുകളാണ് ജിഷിന്റേയും മകന്റേയും വീഡിയോയ്ക്ക് ലഭിക്കുന്നത്. ജിഷിൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് ജിഷിൻ. നിലവിൽ 28.4 കെ ഫോളോവേഴ്സ് ഇദ്ദേഹത്തിന് ഉണ്ട്. ദിവസങ്ങൾക്ക് മുൻപ് ഭാര്യ വരദയെ കുറിച്ചെഴുതിയ വാക്കുകൾ വൈറലായിരുന്നു. താരത്തിന്റെ വാക്കുകൾ നിറഞ്ഞ മനസ്സോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam
 ജിഷിൻ വരദ വിവാഹം

മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്. 2014 നാണ് ഇവർ വിവാഹിതരാകുന്നത്. അമല എന്ന പരമ്പരയിൽ അഭിനയിക്കവെയാണ് ജിഷിനും വരദയും പ്രണയത്തിലാകുന്നത്. പരമ്പരയിലെ നായികയായിരുന്നു വരദ. നെഗറ്റീവ് കഥാപാത്രമാണ ജിഷിൻ അവതരിപ്പിച്ചത്. പരമ്പരയിലെ ജിഷിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നായികയെ ശല്യപ്പെടുത്തുന്ന പ്രതിനായക വേഷം മികച്ചതാക്കുന്നതിനോടൊപ്പം തന്നെ, വരദയെ ജീവിതത്തിലെ നായികയാക്കുകയായിരുന്നു താരം.

 ജീവിതനൗക

സീരിയലിൽ മാത്രമല്ല റിയാലിറ്റി ഷോകളിലും ഗെയിം ഷോകളിലും ജിഷിനും വരദയും സജീവമാണ്. വിവാഹത്തിന് ശേഷം താരങ്ങൾ അഭിനയത്തിൽ സജീവമാകുകയായിരുന്നു. ജീവിത നൗക എന്ന പരമ്പരയിലാണ് ജിഷിൻ ഇപ്പോൾ അഭിനയിക്കുന്നത്.
പ്രതിനായക കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായി മികച്ച കഥാപാത്രത്തെയാണ് ജീവിത നൗകയിൽ ജിഷിൻ അവതരിപ്പിക്കുന്നത് . മികച്ച പ്രേക്ഷകാഭിപ്രായമാണ് കഥാപത്രത്തിന് ലഭിക്കുന്നത്. സീരിയലിലെ മികച്ച രംഗങ്ങൾ ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറണ്ട്. മഴവില്ല് മനോരമയിൽ രാത്രി 7.30 ആണ് പരമ്പര ജീവിത നൗക സംപ്രേക്ഷണം ചെയ്യുന്നത്

വീഡിയോ കാണാം

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X