എന്നെ സമാധാനിപ്പിക്കാന്‍ മോളെ ചേര്‍ത്ത് പിടിച്ച് ഭാര്യ എന്തൊക്കെയോ ചെയ്തു; സീരിയലിനെ കുറിച്ച് സാജന്‍ സൂര്യ

ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് സാജന്‍ സൂര്യ. മിനിസ്‌ക്രീനിലെ മിന്നും താരമായ സാജന്‍ വെള്ളിത്തിരയിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സഹതാരം ശബരിനാഥിന്റെ വിയോഗത്തെ കുറിച്ച് പറഞ്ഞുള്ള സാജന്റെ എഴുത്തുകള്‍ ശ്രദ്ധേയമായിരുന്നു. എന്നാലിപ്പോള്‍ ജനിച്ച് വളര്‍ന്ന വീട് നഷ്ടപ്പെട്ടതിന്റെ വേദനയാണ് താരം പങ്കുവെക്കുന്നത്.

അപ്സരസിനെ പോലെ സുന്ദരിയായി ഹണി റോസ്, സാരിയിലും മോഡേൺ വസ്ത്രത്തിലും ഒരു പോലെ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

അഭിനയിച്ച് കൊണ്ടിരിക്കുന്ന ജീവിതനൗക എന്ന സീരിയലില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുന്ന രംഗമുണ്ട്. അതില്‍ അഭിനയിച്ചതിന് ശേഷമാണ് തന്റെ യഥാര്‍ഥ ജീവിതത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവേണ്ടി വന്നതുമായിട്ടുള്ള സംഭവങ്ങളും സീരിയലിലെ രംഗവുമായുള്ള സാമ്യത്തെ കുറിച്ച് താരം പറയുന്നത്.

  വീട് വിട്ടിറങ്ങിയ ദിവസത്തെ കുറിച്ച് ‌സാജന്‍

ജനിച്ചു വളര്‍ന്ന വീട് വിട്ട് പോകേണ്ട അവസ്ഥ അനുഭവിച്ചവര്‍ എത്ര പേരുണ്ടിവിടെ? ജീവിത സാഹചര്യത്തിന് അനുസരിച്ചും, കല്യാണം കഴിഞ്ഞ് മാറി താമസിക്കുന്നവരും അല്ലാതെ ബാല്യം, കൗമാരം, യവ്വനം, വരെ ചിലവഴിച്ച വീട് എന്നന്നേക്കുമായി നഷ്ടപ്പെട്ടവര്‍ക്ക് മാത്രേ അതിന്റെ വേദന അറിയൂ. മാളൂന് ഒരു വയസ്സാകുന്നതിനു മുന്നേ എനിക്കും ആ വീട് നഷ്ടപ്പെട്ടു. ഓര്‍മ്മകളെ കുറിച്ചു പറഞ്ഞാല്‍ ബാലിശമാകോ?

  വീട് വിട്ടിറങ്ങിയ ദിവസത്തെ കുറിച്ച് ‌സാജന്‍

വലിയ പറമ്പ്, മുറ്റത്തെ ടാങ്കില്‍ നിറയെ ഗപ്പികളും ഒരു കുഞ്ഞന്‍ ആമയും, മഴ പെയ്താല്‍ കൈയ്യെത്തി കോരാവുന്ന കിണര്‍ അതിലെ മധുരമുള്ള വെള്ളം, കരിക്ക് കുടിക്കാന്‍ മാത്രം അച്ഛന്‍ നട്ട ഗൗരിഗാത്ര തെങ്ങ് (ആ ചെന്തെങ്ങിന്റെ കരിക്കിന്‍ രുചി പിന്നെങ്ങും കിട്ടിയിട്ടില്ല) നിറയെ കോഴികളും കുറേ കാലം ഞാന്‍ വളര്‍ത്തിയ മുയലുകളും എന്റെ മുറിയും കീ കൊടുക്കുന്ന ഘടികാരത്തില്‍ ബാലരമയില്‍നിന്നും കിട്ടിയ മായാവിയുടെ ഒട്ടിപ്പോ സ്റ്റിക്കറും. എഴുതിയാ കുറേ ഉണ്ട്.

 വീട് വിട്ടിറങ്ങിയ ദിവസത്തെ കുറിച്ച് ‌സാജന്‍

അഗ്‌നിക്കിരയാക്കി തിരുനെല്ലിയില്‍ ഒഴുക്കിയത് കൊണ്ട് അച്ഛനുറങ്ങുന്ന മണ്ണെന്ന സ്ഥിരം സെന്റി ഇല്ല. അച്ഛന്റെ ഓര്‍മ്മകള്‍ സാന്നിധ്യം അവിടുണ്ടായിരുന്നു. ത്രിസന്ധ്യ നേരത്ത് എല്ലാം കെട്ടിപ്പെറുക്കി ഇറങ്ങിയപ്പാ കടം മുഴുവന്‍ തീര്‍ന്നെന്ന ആശ്വാസമായിരുന്നു. ഗേറ്റ് കടക്കുവോളം. കാറില്‍ കയറി ഒന്നൂടൊന്ന് വീട്ടിലേക്ക് നോക്കിയപ്പോ തലച്ചോറില്‍ നിന്നൊരു കൊള്ളിയാന്‍ ഹൃദയത്തിലേക്ക് തുളച്ചു കയറി.

Recommended Video

മമ്മൂക്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിഖില
  വീട് വിട്ടിറങ്ങിയ ദിവസത്തെ കുറിച്ച് ‌സാജന്‍

എന്നെ സമാധാനിപ്പിക്കാന്‍ മോളെ ചേര്‍ത്ത് പിടിച്ച് ഭാര്യ എന്തൊക്കേ ചെയ്തു. ഇപ്പോ ഇത് എഴുതാന്‍ കാരണം എന്റെ ജീവിതത്തില്‍ സംഭവിച്ച അതേ സാഹചര്യം അഭിനയിക്കേണ്ടി വന്നു ജീവിതനൗകയില്‍. അന്നൊരു പഴയ മാരുതിയില്‍ ആയിരുന്നെങ്കില്‍ ഇന്ന് ബിലേറോയില്‍ ആയിരുന്നു ജയകൃഷ്ണനും കുടുംബവും വീടു വിട്ടിറങ്ങിയത് എന്ന് മാത്രം. ജീവിതനൗക ഇത്തരത്തില്‍ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന ഒത്തിരി മുഹൂര്‍ത്തങ്ങള്‍ നല്‍കി. എന്നും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച എഴുത്തില്‍ സാജന്‍ സൂര്യ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X