കണ്ണുകളിലെ പ്രണയം, ഈ ലോകം കീഴടക്കിയ ഒരു ഫീൽ ആയിരുന്നു, വരദയോടുള്ള പ്രണയത്തെ കുറിച്ച് ജിഷിൻ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിന്‍ മോഹനും വരദയും. നായികയും വില്ലനമായി സീരിയലിൽ തിളങ്ങി ഇവർ പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് താരങ്ങള്‍. സീരിയലുകള്‍ക്ക് പുറമെ സിനിമകളില്‍ അഭിനയിച്ചും വരദ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജിഷിനും വരദയും, തങ്ങളുടെ സീരിയൽ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ സന്തോഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം മകനും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ജിഷിൻ പങ്കുവെച്ച കുറിപ്പാണ്. കണ്ണുകളിൽ നോക്കി നിൽക്കുിന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആ പ്രണയത്തെ കുറിച്ച് താരം കുറിക്കുന്നത്. അന്നൊരു വല്ലാത്ത ഫീൽ ആയിരുന്നു കണ്ണുകളിലെ പ്രണയമെന്നാണ് ജിഷിൻ പറയുന്നത്. നടന്റ വാക്കുകൾ ഇങ്ങനെ...'' അന്ന്... അന്നതൊരു വല്ലാത്ത ഫീൽ ആയിരുന്നു..കണ്ണുകളിലെ പ്രണയം..നാലാൾ കാൺകേ കണ്ണും കണ്ണും നോക്കിയിരിക്കാൻ സാധിക്കുന്ന ത്രിൽ
ഈ ലോകം കീഴടക്കിയ ഒരു ഫീൽ ..ഇന്നും,, ഭാര്യയോട് വല്ലാത്ത പ്രണയം തോന്നുന്ന നിമിഷങ്ങളിൽ ഈ വീഡിയോ എടുത്ത് നോക്കും...
എന്നിട്ട്... ഒരു നെടുവീർപ്പോടെ സ്വയം പറയും...ഛെ.. വേണ്ടായിരുന്നു.. എന്ന് വീഡിയോയ്ക്കൊപ്പം നടൻ കുറിച്ചു.
ജിഷിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്. രണ്ടാളും സൂപ്പറാണെന്നാണ് ആരാധകർ പറയുന്നത്. അടിപൊളി..jishin നോട്ടം ഉഗ്രൻ.. ഒരു രക്ഷയും ഇല്ല. ചലനമില്ലാതെ കൃഷ്ണമണി..ഭാര്യയുടെ നോട്ടം നാണത്തിൽ വിരിയുന്ന കൃഷ്ണമണികളുടെ ചലനം.. രണ്ടുപേരും കലക്കി പൊളിച്ചു. ശോ ലാസ്റ്റ് കൊണ്ട് കലം ഉടച്ചല്ലോ, ത് കാണുന്ന ചേച്ചി :ഏത് നേരത്താണാവോ വീഡിയോ എടുക്കാൻ തോന്നിയത് 😢 Cute എന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള acter ആണ് വരദ 🥰🥰🥰, ഇപ്പോ അയാൾ സീരിയൽ ൽ ഒന്നും ഇല്ലേ എന്നും ചോദിക്കുന്നുണ്ട്.
അമല സീരിയലിൽ വെച്ചാണ് ഇരുവരും വരും പ്രണയത്തിലാവുന്നത്. ജിഷിന്‍ വില്ലനും വരദ നായികയുമായിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അമല സീരിയലിന്‌റെ ഡയറക്ടർ പറ്റിച്ച പണിയാണ് ഞങ്ങള്‍ പ്രണയത്തിലാവാന്‍ കാരണമെന്ന് ജിഷിന്‍ മുൻപ് റെഡ് കാർപെറ്റിൽ പറഞ്ഞിരുന്നു. ഡയക്ടര്‍ ഒരു ദിവസം എന്നോട് പറഞ്ഞു; ജിഷിനെ അവള്‍ക്ക് നിന്നെയൊരു നോട്ടമുണ്ടെന്ന്. അപ്പോ ചുമ്മാതിരിക്ക് സാറെ വേണ്ടാത്തത് ഒന്നും പറയല്ലെ എന്നായിരുന്നു എന്‌റെ മറുപടി. ഞാന്‍ പിന്നെ നോക്കുമ്പോ ഇവള്‍ എന്നെ നോക്കുന്നത് പോലെ തോന്നി.
ഞാനും തിരിച്ച് നോക്കി തുടങ്ങി. പിന്നെ ഞങ്ങള്‍ കുറച്ചുകൂടി അടുത്ത ശേഷമാണ് ഒരു നഗ്നസത്യം മനസിലാക്കിയത്. എന്നോട് പറഞ്ഞ അതേ ഡയലോഗ് തന്നെ പുളളി വരദയോടും പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോൾ വരദ നോക്കുന്നുണ്ടോ എന്ന് ഞാനും, ഞാന്‍ നോക്കുന്നുണ്ടോ എന്ന് വരദയും ലൊക്കേഷനില്‍ വെച്ച് നീരിക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെ നോക്കി നോക്കിയാണ് ഞങ്ങള്‍ പ്രണയത്തിലായത്, ജിഷിന്‍ പറഞ്ഞു.
ആദ്യമായി ജിഷിനെ കണ്ടപ്പോള്‍ തനിക്ക് മനസില്‍ വന്ന കാര്യം വരദയും വെളിപ്പെടുത്തി. ജിഷിനൊപ്പം ഫസ്റ്റ് സീന്‍ ചെയ്യുന്ന സമയത്ത് തന്നെ ഒരു അലമ്പനെ പോലെ ആയിരുന്നുവെന്ന് വരദ പറയുന്നു. ഒരുമാതിരി അലമ്പ് നോട്ടമായിരുന്നു. ഞാന്‍ മനസില്‍ വിചാരിച്ചു; എവിടുന്ന് കിട്ടിയതാണ് ഇതിനെ എന്ന്. ഇയാള് അഭിനയിക്കുവാണോ ജീവിക്കുവാണോ എന്ന് മനസിലായില്ല. അങ്ങനെ എനിക്ക് ആദ്യമൊന്നും ജിഷിനെ ഇഷ്ടമില്ലായിരുന്നു. പിന്നെ അതില്‍ നിന്നാണ് പ്രണയത്തിലായത്, വരദ അന്ന് പറഞ്ഞു.
ജിഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications











