For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് സീരിയലില്‍ അഭിനയിച്ചത്! വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി മനീഷ ജയ്‌സിംഗ്

  |

  പ്രമുഖ സീരിയലുകളിലെ നായികമാരെല്ലാം ഈ ലോക്ഡൗണില്‍ വിവാഹിതരായി കൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞെന്ന് കരുതി ആരും അഭിനയത്തിന് മുടക്കം വരുത്തിയിട്ടുമില്ല. ഇപ്പോഴിതാ ജീവിതനൗക എന്ന സീരിയിലെ താരം മനീഷ ജയ്‌സിംഗ് തന്റെ വിവാഹവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ താന്‍ പകുതി മലയാളിയും പകുതി പഞ്ചാബിയുമാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനീഷ പറയുന്നു.

  'എന്റെ അച്ഛന്റെ പേര് ജയ്ബന്ദ് സിങ് എന്നാണ്. അച്ഛന്‍ പഞ്ചാബിയാണ്. അമ്മ ലത മലയാളിയും. അച്ഛന്റെയും അമ്മയുടെയും അറേഞ്ച് മാര്യേജ് ആയിരുന്നു. അച്ഛന്റെ അമ്മ മലയാളിയാണ്. കണ്ണൂരാണ് നാട്. അങ്ങനെ വന്ന ആലോചനയാണ്. അങ്ങനെയാണ് താന് പാതി മലയാളിയും പഞ്ചാബിയും ആയി മാറിയത്. എനിക്ക് നന്നായി മലയാളം അറിയാം. ഞാന്‍ ശരിക്കും ഒരു തിരുവനന്തപുരത്തുകാരിയാണ്. അമ്മയുടെ നാടായ തിരുവനന്തപുരത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. അച്ഛന്‍ ജോലിയുടെ ഭാഗമായി ഏറെക്കാലം ഇവിടെയായിരുന്നു. ഇപ്പോള്‍ മുംബൈയിലാണ്. അമ്മ ലത. അനിയത്തി രവീണ. അനിയന്‍ രാഹുല്‍.

  maneesha-jaisingh-

  വളരെ ആഗ്രഹിച്ചാണ് ഞാന്‍ ഈ മേഖലയിലേക്ക് വരുന്നത്. ചെറുപ്പം മുതല്‍ ഒപ്പം കൂടിയ താല്‍പര്യമാണ്. നൃത്തം പഠിച്ചിരുന്നു. ഒരുപാട് ശ്രമിച്ചാണ് അവസരങ്ങള്‍ കിട്ടിയത്. കൂടുതലും നേരിട്ടത് അവഗണനയായിരുന്നു. പക്ഷേ തോറ്റ് പിന്മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ആദ്യം അഭിനയിച്ചത് 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യിലാണ്. അതിലെ അഭിനയം കണ്ടിട്ടാണ് 'പൗര്‍ണമിത്തിങ്കള്‍' എന്ന ആദ്യ സീരിയലിലേക്ക് വിളിച്ചത്.

  പക്ഷേ, കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ കാസ്റ്റിങ് പെട്ടെന്നു ചെയ്ഞ്ച് ചെയ്തു. എന്നോട് പോലും പറഞ്ഞില്ല. ഒരു സൂചന പോലും തരാതെ ഞാനുള്‍പ്പടെ മൂന്നോ നാലോ ആര്‍ട്ടിസ്റ്റുകളെ മാറ്റി. അതിന്റെ വിഷമത്തിലിരിക്കെയാണ് എന്റെ ഭാവിവരന്റെ (ശിവദിത്ത്) അമ്മ വഴി 'ജീവിത നൗക'യില്‍ ചാന്‍സ് കിട്ടിയത്. അമ്മ ആക്ടിങ് കോ ഓഡിനേറ്ററാണ്. നിര്‍മല രാജേന്ദ്രന്‍ എന്നാണ് പേര്.

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  maneesha-jaisingh-

  ഇനി ഞാന്‍ സീരിയല്‍ ചെയ്യുന്നില്ല സിനിമയില്‍ ശ്രദ്ധിക്കാം എന്ന് തീരുമാനിച്ചപ്പോഴാണ് 'മോള് ചെയ്ത് നോക്കൂ' എന്ന് അമ്മ പറഞ്ഞത്. നോ പറഞ്ഞില്ല. മാത്രമല്ല ചാലക്കുടിക്കാരന്‍ ചങ്ങാതി കഴിഞ്ഞ് സിനിമയില്‍ നിന്ന് നല്ല അവസരങ്ങളും പിന്നീട് വന്നില്ല. അപ്പോഴെക്കും ഞാനും ശിവജിത്ത് ചേട്ടനും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. ജീവിതനൗകയില്‍ മേഘ്‌ന റെഡ്ഡി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

  ഞങ്ങളുടേത് അറേഞ്ച് മാര്യേജ് ആണ്. പല ആലോചനകളുടെയും കൂട്ടത്തിലാണ് ശിവദിത്ത് ചേട്ടന്റെ പ്രപ്പോസലും വന്നത്. വിവാഹം തീരുമാനിച്ച ശേഷമാണ് ഞാന്‍ പൗര്‍ണമിത്തിങ്കളില്‍ അഭിനയിച്ച് തുടങ്ങുന്നത്. അദ്ദേഹം ബ്രഹ്മോസിലാണ് ജോലി ചെയ്യുന്നത്. നിശ്ചയം കഴിഞ്ഞിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ മേയ് 24 നാണ് വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം വിവാഹം ചിങ്ങത്തില്‍ നടത്താം എന്നു പ്ലാന്‍ ചെയ്യുന്നു. വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്നൊക്കെ അതിന് ശേഷം പറയാം. എല്ലാം ദൈവത്തിന്റെ തീരുമാനം. ഏട്ടന്റെ അച്ഛനും സീരിയല്‍ മേഖലയിലാണെന്നും മനീഷ പറയുന്നു.

  English summary
  Jeevitha Nouka Serial Fame Maneesha Jaisingh About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X