ജീവിതനൗക സീരിയലിലെ സഹോദരന്മാര്‍; സീരിയലിന് പുറത്തും സാജന്‍ തനിക്ക് സഹോദരനെ പോലെയാണെന്ന് നിതിന്‍

ജനപ്രിയ പരമ്പരയായ 'ജീവിതനൗക' മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറി കൊണ്ടിരിക്കുകയാണ്. സഹോദരന്മാരുടെ കഥ പറഞ്ഞത്തെുന്ന സീരിയലില്‍ സാജന്‍ സൂര്യയും നിതിന്‍ ജെയിക്കുമാണ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടി ഹരിത നായികയായിട്ടെത്തുന്ന സീരിയലിനെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് മഴവില്‍ മനോരമ.

സീരിയലിലെ അഭിനയത്തിനപ്പുറം സാജന്‍ സൂര്യ തന്റെ സഹോദരനാണ് നിതിന്‍ പറയുന്നു. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ജീവിതത്തിലും സ്വന്തം ചേട്ടന്റെ സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് സാജന്‍ സൂര്യ എന്നും. ആ അടുപ്പത്തിന്റെ ഗുണം ചില സീനുകള്‍ ചെയ്യുമ്പോള്‍ ശരിക്കും ഗുണപ്പെടാറുണ്ടെന്നും നിതിന്‍ പറയുന്നത്.

നിതിനും സാജന്‍ സൂര്യയും

സീരിയലിന് പുറത്തും എന്റെ ചേട്ടന്‍ തന്നെ..' സാജന്‍ സൂര്യയുമായുള്ള ആത്മബന്ധത്തെ പറ്റി നിതിന്‍ ജെയ്ക്ക്. 'ജീവിതനൗക'യിലെ ഹരികൃഷ്ണനെ കുറിച്ച് നിതിനോട് ആദ്യമായി സൂചിപ്പിക്കുന്നതും 'എനിക്ക് വിശ്വാസമുള്ള ഒരു കഥയാണ് നീയൊന്ന് കേട്ടു നോക്ക്. നീയെന്തായാലും ഹാപ്പിയാവും' എന്ന് പറയുന്നത് പരമ്പരയിലെ പാലയ്ക്കല്‍ ജയകൃഷ്ണനെ അവതരിപ്പിക്കുന്ന സാജന്‍ സൂര്യ തന്നെയാണ്. അങ്ങനെ സാജന്‍ സൂര്യയുടെ വാക്കിന്റെ ഊര്‍ജ്ജത്തിലും വിശ്വാസത്തിലുമാണ് നിതിന്‍ 'ജീവിതനൗക'യില്‍ എത്തുന്നത്.

 നിതിനും സാജന്‍ സൂര്യയും

നിതിന്‍ ജീവിതത്തിലും സ്വന്തം ചേട്ടന്റെ സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് സാജന്‍ സൂര്യ. ആ അടുപ്പത്തിന്റെ ഗുണം സീനൊക്കെ ചെയ്യുമ്പോള്‍ ശരിക്കും ഗുണപ്പെടാറുണ്ടെന്ന് നിതിന്‍ പറയുന്നു. 'സാജന്‍ ചേട്ടനൊപ്പം ചെയ്യുമ്പോള്‍ ശരിക്കും ഇന്‍വോള്‍വ് ചെയ്ത് ചെയ്യാനാവുന്നത് ഈ ബോണ്ടിംഗ് കാരണമാണ്' നിതിന്‍ ഉറപ്പ് പറയുന്നു. നിതിന് ഫീല്‍ഡിലെ എന്ത് കാര്യത്തെക്കുറിച്ച് അറിയാനും എന്ത് പ്രശ്‌നമുണ്ടെങ്കില്‍ പറയാനും അതുപോലെ എന്ത് പേഴ്‌സണല്‍ കാര്യമാണെങ്കിലും വിളിച്ച് ആദ്യം ഷെയര്‍ ചെയ്യാനും ഉള്ള വിശ്വസ്ത നമ്പരാണ് സാജന്‍ സൂര്യയുടേത്.

നിതിനും സാജന്‍ സൂര്യയും

സാജന്‍ സൂര്യയ്‌ക്കൊപ്പമുള്ള സങ്കര്‍ഷ രംഗങ്ങളും ഒരഭിനേതാവായുള്ള പെര്‍ഫോമന്‍സെന്ന നിലയിലെ നിതിന്‍ കാണുന്നുള്ളു. 'അതിപ്പോ ഓപ്പോസിറ്റ് അഭിനയിക്കുന്ന വില്ലത്തി ഭാര്യയാണെങ്കിലും രണ്ട് പൊട്ടിക്കണമെങ്കില്‍ അത് ഒരാക്ടറെന്ന നിലയില്‍ ചെയ്തല്ലേ പറ്റു.' എന്നതാണ് നിതിന്റെ ഭാഷ്യം. 'എന്നെ അടിക്കുന്ന സീനോ കുത്തിന് പിടിക്കുന്ന സീനോ ആണെങ്കില്‍ അത് കഴിയുമ്പൊ സാജന്‍ ചേട്ടന്‍ നിനക്ക് വേദനിച്ചോ, ഓക്കെ അല്ലേ എന്നൊക്കെ തിരക്കും' ജേഷ്ഠതുല്യമായ സാജന്‍ സൂര്യയുടെ കരുതലിനെ പറ്റി നിതിന്‍ വാചാലനായി.

നിതിനും സാജന്‍ സൂര്യയും

രണ്ട് സഹോദരന്‍മാരുടെ കഥയായത് കൊണ്ടു തന്നെ അവര്‍ക്കുള്ള പ്രാധാന്യത്തെ പറ്റി വേറെ ആരാണെങ്കിലും ചെറിയ അസ്വാരസ്യങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് നിതിന്‍ പറയുന്നു. 'എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പെയിസിനെക്കുറിച്ച് മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളു. സാജന്‍ ചേട്ടന്‍ സീനില്‍ ഷൈന്‍ ചെയ്യുന്നത് എനിക്ക് വലിയ സന്തോഷമാണ്. കോമ്പിനേഷന്‍ ചെയ്യുമ്പോള്‍ - നീയിങ്ങനെ ചെയ്ത് നോക്ക് എന്നൊക്കെ സാജന്‍ ചേട്ടന്‍ സജസ്റ്റ് ചെയ്യാറുണ്ട്. എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സീനുകളില്‍ സാജന്‍ചേട്ടന്‍ മീറ്ററല്‍പ്പം താഴ്ത്തി പിടിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്'

Recommended Video

2020ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ മലയാളി താരങ്ങൾ
നിതിനും സാജന്‍ സൂര്യയും

'ഷൂട്ടിന്റെ ഇടവേളകളില്‍ സാജന്‍ ചേട്ടനോട് ഒന്നിച്ചിരുന്ന് കത്തിയടിക്കാന്‍ വലിയ ഉത്സാഹമാണ്. ജീവിതനൗകയുടെ ലൊക്കേഷന്‍ ഒരു ഫാമിലി പോലെ തന്നെയാണ്. ഡയറക്ടര്‍ ജി.ആര്‍.കൃഷ്ണന്‍സാറാണെങ്കിലും എല്ലാ കോ ആക്ടേഴ്‌സും വലിയ സ്‌നേഹവും അടുപ്പവുമാണ്. അതുകൊണ്ടു തന്നെ ലൊക്കേഷനില്‍ എത്താന്‍ വലിയ ഉത്സാഹമാണ്. ശരിക്കും പോസിറ്റീവായ ഒരു ക്രൂ ആണ് 'ജീവിതനൗക'യുടേത്. എനിക്ക് ഷൂട്ടില്ലാത്ത ദിവസമാണെങ്കിലും ഞാന്‍ റൂമിലിരിക്കാറില്ല, ലൊക്കേഷനില്‍ വരും. അഥവാ വന്നില്ലെങ്കില്‍ എല്ലാരും കൂടെ വിളിച്ച് വരുത്തും. നീയെന്തിനാ മുറിയിലിരിക്കുന്നേന്ന് ചോദിക്കും' ജീവിതനൗകയുടെ ലൊക്കേഷനിലെ സൗഹൃദാന്തരീക്ഷത്തെക്കുറിച്ച് പറയാന്‍ നിതിന് വലിയ ഉത്സാഹമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X