twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാസ്ക്കും ഫേസ് ഷീൽഡുമൊക്കെ വച്ചിട്ടും എന്നെ തിരിച്ചറിഞ്ഞു, ഇലക്ഷൻ ഡ്യൂട്ടി അനുഭവം പങ്കുവെച്ച് സാജൻ സൂര്യ

    |

    മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാജൻ സൂര്യ. നടൻ , വില്ലൻ സഹനടൻ എന്നിങ്ങനെ എല്ലാവേഷവും സാജൻ സൂര്യയുടെ കൈകളിൽ എത്തിയിട്ടുണ്ട്. നടനായാലും വില്ലനായാലും തന്റെ കൈകളിൽ എത്തുന്ന കഥാപാത്രം ഒരു വിട്ടുവീഴ്ചയും കൂടാതെ അതിന്റേതായ അച്ചടക്കത്തോടെയാണ് നടൻ അവതരിപ്പിക്കുന്നത്. നായകനായി തിളങ്ങി നിൽക്കുമ്പോൾ തന്നെ വില്ലൻ വേഷം ചെയ്യാനും നടന് യാതൊരു മടിയുമില്ല. ഇത് തന്നെയാണ് സാജൻ സൂര്യയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. അഭിനയത്തോടുള്ള അടക്കാനാവാത്ത താൽപര്യമാണ് സാജൻ സൂര്യയെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ട് വന്നത്.
    അഭിനേതാവ് എന്നതിൽ ഉപരി സർക്കാർ ജീവനക്കാരൻ കൂടിയാണ് നടൻ. അഭിനയവും ജോലിയും ഒരുപോലെ കൊണ്ടു പോകുകയാണ്.

    പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് സാജൻ സൂര്യയ്ക്കുള്ളത്. ഓൺ സ്ക്രീൻ വിശേഷങ്ങൾ മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുമ്പോൾ ഓഫ് സ്ക്രീൻ വിശേഷങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. സീരിയൽ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന സാജൻ സൂര്യ ഇപ്പോൾ ഒരു പക്ക സർക്കാർ ഉദ്യോഗസ്ഥനായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ വിശേഷമാണ് ഇപ്പോൾ നടൻ തന്റെ ആരാധകരുമായി പങ്കുവെയ്ക്കുന്നത്. സാജൻ സൂര്യ സർക്കാർ ജീവനക്കാരനാണെന്നുള്ള വിവരം അധികം പ്രേക്ഷകർക്കും അറിയില്ലായിരുന്നു. നടന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം...

     തിരഞ്ഞെടുപ്പ് വിശേഷം

    തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ വിശേഷമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. അങ്ങനെ നാലാമത്തെ ഇലക്ഷൻ ഡ്യൂട്ടിയും കഴിഞ്ഞു. ആദ്യത്തെ 3 എണ്ണത്തേയും പോലെയല്ല ഇത്തവണ കൊതുക് മാത്രം ദയ കാണിച്ചു. ആദ്യത്തെ തവണ പാൽ സൊസൈറ്റിയിലും രണ്ടാം തവണ പെരുമ്പഴുതൂർ ഹൈസ്ക്കൂളിലും പിന്നെ നേമം സബ് രജിസ്ട്രാർ ഓഫീസിലും ഇത്തവണ കാക്കാമൂല എസ്എൻഎൽപി സ്‌കൂളിലും ഡ്യൂട്ടി ചെയ്തു.

     മികച്ച അനുഭവം

    സാക്ഷാൽ കൊറോണ ഭയന്ന് ഓടിയ തിരക്കും പൊടികളാൽ അനാവൃതമായ ക്ലാസ്സ് മുറിയും ബഞ്ച് ചേർത്തിട്ട് ഉറങ്ങാനുള്ള ശ്രമവും ഉറങ്ങിവരുമ്പോൾ പിപിഇ കിറ്റ് കൊണ്ടുവന്നതും തിരക്കുകാരണം ഭക്ഷണമോ വെള്ളം പോലും കുടിക്കാനുള്ള സാവകാശം ലഭിക്കാത്തത് അങ്ങനങ്ങനെ അങ്ങനെ ഒത്തിരി അനുഭവം. ഇലക്ഷൻ ഡ്യൂട്ടിയുടെ അപാരത ഇവിടെ കുറിക്കുന്നില്ല. അതൊരു അനുഭവമായി ആസ്വദിച്ചു. നല്ല ടീം ആയി പ്രവർത്തിച്ച ആശയോടും ജ്യോതി ലക്ഷമിയോടും രജനിയോടും സുനിതയോടും നന്ദി. സ്ത്രീകളാണല്ലോ നുമ്മടെ പ്രേക്ഷകരിൽ കൂടുതൽ അതു കൊണ്ടാകും കൂട്ടായി 4 സ്ത്രീകളെതന്നെ കിട്ടിയത്.

    എല്ലാവർക്കും നന്ദി

    ഇലക്ഷൻ എന്ന വലിയ പ്രക്രിയയുടെ ഭാഗമാകാൻ കഴിയുന്നത് ഒരു ഭാഗ്യമാണന്ന് പറഞ്ഞാൽ എന്റെ സഹപ്രവർത്തകർ കണ്ണുരുട്ടും. പക്ഷേ മാസ്ക്കും ഫേസ് ഷീൽഡും ഒക്കെ വച്ചിട്ടും എന്നെ തിരിച്ചറിഞ്ഞു എന്നത് എനിക്കൊരു സുഖം തന്നു. കൊറോണ ഭീഷണിയാണങ്കിലും രാവിലെ ഫ്രഷ് ആകാൻ വീടുതന്ന ബ്രിമ്പലിനും വൈകുന്നേരം 1 കിലോ മീറ്റർ നടന്ന് ചായ വാങ്ങാൻ പോയപ്പോൾ തിരിച്ചു സ്ക്കൂട്ടറിൽ കൊണ്ടാക്കിയ ചേട്ടനും രാത്രി ഭക്ഷണം വാങ്ങാൻ വണ്ടി തന്ന പോലീസ് ചേട്ടനും നന്ദി. നല്ലൊരു ഫോട്ടോ എടുക്കാൻ പറ്റിയില്ല. പിന്നെ സാധാരണ സർക്കാർ ഉദ്യേഗസ്ഥന് ഇതതൊക്കെ തന്നെ പുണ്യം-സാജൻ സൂര്യ കുറിച്ചു.

    രജിസ്ട്രേഷൻ വകുപ്പിൽ ജോലി

    നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായിട്ടുണ്ട്. സാജൻ സൂര്യ സർക്കാർ ജീവനക്കാരനാണെന്നുള്ള വിവരം അധികം പ്രേക്ഷകർക്കും പുതിയ വിവരമായിരുന്നു. ജോലി എങ്ങനെ പോകുന്നു എന്നുള്ള കുശലാന്വേണങ്ങളും പ്രേക്ഷകർ നടത്തുന്നുണ്ട്. സെക്രട്ടറിയേറ്റിൽ രജിസ്ട്രേഷൻ വകുപ്പിലാണ് നടൻ ജോലി ചെയ്യുന്നത്. അച്ഛന്റെ ജോലിയാണ് അദ്ദേഹത്തിന്റെ കാലശേഷം നടന് ലഭിച്ചത്. ഒരുപാട് കഷ്ടപ്പാടിന് ഇടയിലായിരുന്നു ജോലി നടനെ തേടിയെത്തിയത്. അതിനാൽ തന്നെ അത് കൈവിടാൻ മനസ്സ് വന്നില്ലെന്നും നേരത്തെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

    Recommended Video

    2021ല്‍ മലയാളികള്‍ കാത്തിരിക്കുന്ന 10 സിനിമകള്‍ | FilmiBeat Malayalam

    സാജൻ സൂര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വായിക്കാം

    Read more about: serial
    English summary
    Jeevitha Nouka Serial Fame Sajan soorya Shares His Election Duty experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X