twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോളെ ഐ.സി.യു വിലേക്ക് മാറ്റണം എന്നു പറഞ്ഞു, മകൾക്ക് കൊവിഡ് വന്നതിനെ കുറിച്ച് സാജൻ സൂര്യ

    |

    കൊവിഡ് വൈറസ് വ്യാപനം വീണ്ടും ജനജീവിതം ദുസഹമാക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം സ്ഥിതി മോശമാക്കുമ്പോൾസർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കൊവിഡ് വൈറസിനോട് പോരാടുകയാണ് ജനങ്ങൾ. ഇപ്പോഴിത ജനങ്ങൾക്ക് മുന്നറിയിപ്പുമായി നടൻ സാജൻ സൂര്യ രംഗത്ത് എത്തിയിരിക്കുകയാണ്.

    ഗ്ലാമറസ് ലുത്തിൽ മാളവിക മോഹനൻ, ചിത്രം കാണൂ

    കൊറോണ വന്ന് പോയതിനെ നിസ്സാരമാക്കി കാണേണ്ട എന്നാണ് നടൻ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് നടൻ തുറന്ന് എഴുതിയത്. തന്റെ ചെറിയ മകള്‍ക്കുണ്ടായ അനുഭവത്തെ കുറിച്ചാണ് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കൊവിഡ് വന്ന് അങ്ങ് പൊയ്‌ക്കോളും എന്ന് ചിന്തിക്കുന്നവരുണ്ടെന്നും എന്നാല്‍ അതത്ര നിസാരമല്ലെന്നാണ് നടൻ പറയുന്നത്. സാജന്‍ സൂര്യയുടെ വാക്കുകൾ ഇങ്ങനെ...

    സാജൻ സൂര്യയുടെ ഫേസബുക്ക് പോസ്റ്റ്

    Post Covid syndrome മാര്‍ച്ചില്‍ ചെറിയ മോള്‍ക്ക് പനി വന്നപ്പോള്‍ സാദാ പനിയുടെ സ്വഭാവമായിരുന്നു. ഒരു ആശുത്രിയില്‍ പോയി പനിക്ക് മരുന്നും ക്ഷീണതിന് ട്രിപ്പുമെടുത്ത് വീട്ടില്‍വന്ന് കൊവിഡ് ഇല്ലന്ന് ആശ്വസിച്ച് ഉറങ്ങി. ഇടവിട്ടുള്ള പനി 102 ഡിഗ്രിക്ക് മുകളില്‍ അടുത്ത ദിവസം. തിരുവനന്തപുരത്തെ ജി ജി ഹോസ്പിറ്റലില്‍ രാത്രി പിആർഒ സുധ മാഡത്തെ വിളിച്ച് മോളെ കൊണ്ടുപോയപ്പോ paeditaric ഡോക്ടർ രേഖ ഹരി എമര്‍ജന്‍സിയില്‍ വന്ന് കാണും എന്നറിയിച്ചു. എനിക്കും ഭാര്യക്കും മോള്‍ക്കും കോവിഡില്ലാന്ന് ടെസ്റ്റ് റിസർട്ട് വന്നു. ആശ്വാസം ... പക്ഷെ രക്ത പരിശോധനയിലെ ചില കുഴപ്പങ്ങള്‍ ചൂണ്ടികാണിച്ചു മോളെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനിടക്ക് ആദ്യത്തെ ഹോസ്പിറ്റലിലെ urin culture report വന്നു അതില്‍ കുഴപ്പം ഉണ്ട്. അതനുസരിച്ചു high anti biotics നല്‍കി. അടുത്ത ദിവസം ആയിട്ടും പനി മാറുന്നില്ല.

    മകൾക്ക് കൊവിഡ് വന്നു പോയി

    പനി വരുമ്പോള്‍ 3 പുതപ്പും മൂടി ഞങ്ങള്‍ രണ്ടു പേരും ഇരുവശത്തും ഇരുന്ന് കൈയും കാലും ചൂടാക്കി കൊടുത്തും തുണി വെള്ളത്തില്‍ മുക്കി ദേഹം മൊത്തം തുടച്ചിട്ടും മീനു കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു. ഭയത്തിനാണോ കണ്ണീരിനാണോ മുന്‍തൂക്കം എന്ന് ചോദിച്ചാല്‍ അറിയില്ല. അതിനിടക്ക് ഡോക്ടര്‍ക്ക് സംശയം തോന്നി covid വന്നു പോയോ എന്ന് പരിശോധിച്ചു. ഞങ്ങള്‍ക്ക് കൊവിഡ് വന്നില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. 2020 സെപ്റ്റംബർ മാസം പനി വന്നു പോയി. 2021 ല്‍ ജലദോഷം പോലും ഉണ്ടായില്ല. ആന്‌റി ബോഡി ടെസ്റ്റില്‍ ഭാര്യക്കും മോള്‍ക്കും കൊവിഡ് വന്നു പോയി എന്ന് വ്യക്തമായി ?? എനിക്ക് ഇല്ലതാനും. കൊവിഡ് വന്നുപോയാലുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് മനസ്സിലായി തുടങ്ങി. മീനൂവിന്റെ എല്ലാ internal organs നും inflammation വന്നു തലച്ചോറിൽ ഒഴിച്ച്.

    ഐസിയുവിലേയ്ക്ക് മാറ്റി

    കൊവിഡ് വന്നുപോലെയാല്‍ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം പെട്ടന്നുതന്നെ കണ്ണീരിലേക്കു വഴിമാറി. Paeditaric ICU ലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോൾ പിടിച്ചു നില്ക്കാന്‍ എനിക്കും ഭാര്യക്കും ഞങ്ങളുടെ കൈകള്‍ പോരായിരുന്നു. Dr. രേള ഹരിയുടെ ആശ്വസിപ്പിക്കലും ആത്മവിശ്വാസവും ഞങ്ങള്‍ക്ക് ധൈര്യം തന്നു. Paeditaric ICU Dr.Besty ഓരോ കുഞ്ഞു കാര്യോം പറഞ്ഞുതന്നു ഞങ്ങളേം മീനുനേം ആശ്വസിപ്പിച്ചു. പിന്നെ ഉള്ള 3 ദിവസത്തെ ഐസിയു ജീവിതത്തില്‍ മറക്കില്ല. മീനുന്റെ കൈ മൊത്തം കുത്തുകിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളര്‍ത്തി??. Doctors ,നേഴ്‌സ് ,സ്റ്റാഫ് എല്ലാവരുടെയും പരിചരണം സ്‌നേഹം മാത്രമായിരുന്നു ആശ്വാസം. 3 ദിവസത്തെ ചികിത്സ മീനുനെ മിടുക്കിയാക്കി പക്ഷെ അവളുടെ മെന്റൽ കണ്ടീഷൻ പരിതാപകരമായി. ഇൻജെക്ഷൻ എടുക്കാന്‍ വന്ന എല്ലാ സിസ്റ്റേഴ്‌സിനോടും നാളെ അവള്‍ ഡോക്ടര്‍ ആകുമ്പോ എല്ലാരേം കുത്തും എന്ന ഭീഷണി മുഴക്കി. 'നാളെ എന്നെ ഒന്ന് വിടോ ഡോക്ടറെ... 'എന്ന ചോദ്യം നെഞ്ചില്‍ മുറിവുണ്ടാക്കി കടന്നു പോയി. 2 ദിവസം കൂടി കിടക്കേണ്ടതാ പക്ഷെ നാളെ പൊക്കോ എന്ന് ഡോ രേഖപറഞ്ഞതും മോള്‍ടെ ആ ചോദ്യം കൊണ്ടാകാം.

    കൊവി‍ഡ് ഒരു സാധാരണക്കാരനല്ല.

    ഹാപ്പിയായ മീനു സിസ്റ്റർമാർക്കും ഡോക്ടറിനും വരച്ചു കൊടുത്ത പടമാണ് ഇത്. അവള്‍ക്കു അപ്പോഴേക്കും എല്ലാരും അമ്മമാരേ പോലെ ആയി. 7 ദിവസം കഴിഞ്ഞു ഹോസ്പിറ്റല്‍ വിടുമ്പോ അവള്‍ക്കു ഒരു സംശയമേ ബാക്കി വന്നുള്ളൂ അവള്‍ ചോദിച്ചു 'അമ്മ എന്റെന്നു കുറെ ചോര എടുത്താലോ അതൊക്കെ തിരിച്ചു എപ്പൊ തരും, അതുവരെ എനിക്ക് ചോര കുറയില്ലെന്നു' Thanks to Dr.Rekha Hair, Dr. Besty, PRO Sudha all staff and Nurses of GG Hospital Trivandrum. അടുത്ത Covid തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കും എന്ന് കേട്ടു. കുട്ടികള്‍ക്ക് വന്നാലും വന്നു പോയാലും എത്ര അപകടം എന്ന് ഞങ്ങള്‍ അനുഭവിച്ചതാണ്. ഇന്നലെയാണ് അവസാനത്തെ ടെസ്റ്റും ഉം മരുന്നും കഴിഞ്ഞത്. ഞങ്ങള്‍ ഒരുപാടു സൂക്ഷിച്ചതാണ് പക്ഷെ അതും പോരാ അതുക്കും മേലെ കെയർ വേണം എന്ന് ഓര്‍മ്മിപ്പിക്കട്ടെ. അനുഭവിച്ചത്തിന്റെ 10% മാത്രമേ ഇവിടെ കുറിച്ചിട്ടുള്ളു. കൊവി‍ഡ് ഒരു സാധാരണക്കാരനല്ല.

    Recommended Video

    Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

    Read more about: serial
    English summary
    Jeevithanouka Serial Actor Sajan Surya Opens Up His Daughter Covid Complications
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X