ജുവല്‍ മേരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
പ്രശസ്ത ടെലിവിഷന്‍ താരവും നടിയുമായ ജുവല്‍ മേരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ജെന്‍സണ്‍ എന്നാണ് ജുവലിന്റെ ഭാവി വരന്റെ പേര്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജുവലിനെ പ്രേക്ഷകര്‍ക്ക് പരിചയം.
ഡി ഫോര്‍ ഡാന്‍സിലെ ജുവലിന്റെ കോ സ്റ്റാറായ ഗോവിന്ദ് പദ്മസൂര്യയും പേള്‍ മാനിയും നവ വധൂ-വരന്മാര്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ ഇട്ടതോടെയാണ് വാര്‍ത്ത പുറത്തറിയുന്നത്.

സിനിമയില്‍ അവസരം ലഭിച്ചതുകൊണ്ടോ എന്തോ ജുവല്‍ ഇപ്പോള്‍ ഡി ഫോര്‍ ഡാന്‍സിന്റെ സെക്കന്റ് സീസണില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. മമ്മൂട്ടി നായകനായ പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ജുവലിന്റെ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷമാണ് ജുവലിന്.

ഇത് കൂടാതെ കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജുവല്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനിടയിലാണ് വിവാഹ വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നത്.


Click it and Unblock the Notifications