ജുവല്‍ മേരി വിവാഹിതയായി
ഡി ഫോര്‍ ഡാന്‍സ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ജുവല്‍ മേരി വിവാഹിതയായി. മഴിവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകന്‍ ജെന്‍സണ്‍ സക്കറിയയാണ് ജുവലിന്റെ വരന്‍.
ഇന്നലെ (11-04-2015) ചങ്ങനാശ്ശേരിക്കടുത്ത് വേരൂരിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. ദമ്പതികളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മമ്മൂട്ടി നായകനായ പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ജുവലിന്റെ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷമാണ് ജുവലിന്. ഇത് കൂടാതെ കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജുവല്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തന്‍ അഭിനയിരക്കുന്നതിലൊന്നും ജെന്‍സണിന് യാതൊരു എതിര്‍പ്പുമില്ലെന്ന് ജുവല്‍ പറയുന്നു. പത്തേമാരി എന്ന ആദ്യ ചിത്രത്തില്‍ കരാറൊപ്പിടും മുമ്പേ വിവാഹ കാര്യത്തില്‍ തീരുമാനമായിരുന്നുവത്രെ. എന്റെ കരിയറില്‍ വളരെ സന്തോഷവാനും സപ്പോട്ടീവുമാണ് ജെന്‍സണ്‍. ഞാനൊരു നടിയായി തീരാന്‍ തന്നെയാണ് ജെന്‍സണ്‍ ആഗ്രഹിയ്ക്കുന്നത്-ജുവല്‍ പറഞ്ഞു.


Click it and Unblock the Notifications