കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നില്ലേ? എന്തുകൊണ്ട് അവരെയൊന്നും ആക്രമിക്കുന്നില്ല?; ജിപ്സ

By Desk

ഭർത്താവ് കൊല്ലം സുധിയുടെ മരണശേഷമാണ് രേണു അഭിനയം വരുമാനമാർ​ഗമായി സ്വീകരിച്ചത്. അഭിനയത്തിലേക്ക് ഇറങ്ങിയശേഷം മ്യൂസിക്ക് വീഡിയോകൾ, ഫോട്ടോഷൂട്ടുകൾ എന്നിവയിലേക്കും രേണുവിന് ക്ഷണം വരുന്നുമുണ്ട്. മുപ്പത്തിരണ്ടുകാരിയായ രേണു ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. എന്നാൽ അടുത്തിടെയായി രേണു ചെയ്യുന്ന ഫോട്ടോഷൂട്ടുകളും മ്യൂസിക്ക് വീഡിയോകളും വലിയ രീതിയിൽ വിമർശനത്തിന് വിധേയമാകുന്നുണ്ട്.

വിധവയായ രേണു മറ്റ് പുരുഷന്മാർക്കൊപ്പം പ്രണയ രം​ഗങ്ങളിൽ അഭിനയിക്കുന്നതിനോട് വിയോജിപ്പുള്ളവരാണ് വിമർശിക്കുന്നവരിൽ ഏറെയും. രണ്ട് കുട്ടികളുടെ അമ്മയായ രേണു എന്തിന് ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്ക് സമ്മതം പറയുന്നുവെന്ന ചോദ്യങ്ങളും വിമർശിക്കുന്നവരിൽ നിന്നും ഉയരുന്നുണ്ട്.

Renu sudhi ahaana krishna

എന്നാൽ എത്രപേർ വിമർശിച്ചാലും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ താൻ ചെയ്യുമെന്ന നിലപാടിൽ തന്നെയാണ് രേണു. ഇപ്പോഴിതാ രേണുവിന് എതിരെ സോഷ്യൽമീഡിയയിൽ നടക്കുന്ന സൈബർ ബുള്ളിയിങിന് എതിരെ സിനിമാതാരവും മോഡലുമായ ജിപ്സ ബീഗം പ്രതികരിച്ചിരിക്കുകയാണിപ്പോൾ. രേണുവിനെ ആക്രമിക്കുന്നവർ എന്തുകൊണ്ട് ​ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്യുന്ന നടിമാർക്കെതിരെ വാളെടുക്കുന്നില്ലെന്ന് മീഡിയയോട് സംസാരിക്കവെ ജിപ്സ ബീ​ഗം ചോദിച്ചു.

രേണു സുധി പാവാട ഇടുകയോ വയറ് കാണിക്കുകയോ ബിക്കിനി ഇടുകയോ ചെയ്യട്ടേ. രഹ്ന ഫാത്തിമ തൊട്ട് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നില്ലേ?. അഹാന തൊട്ട് ഏറ്റവും ഇളയകുട്ടിവരെ ബിക്കിനി ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്യുന്നില്ലേ?. എന്തുകൊണ്ട് അവരെയൊന്നും ഇതുപോലെ ആക്രമിക്കുന്നില്ല?.

രേണുവിന് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടാണോ ആക്രമണം? എന്നാണ് ജിപ്സ ബീ​ഗം ചോദിച്ചത്. വീ‍ഡിയോ വൈറലായതോടെ ജിപ്സയുടെ വാക്കുകൾ ശരിവെച്ചാണ് കമന്റുകൾ ഏറെയും പ്രത്യക്ഷപ്പെട്ടത്. ജിപ്സ ബീ​ഗം പറഞ്ഞത് ന്യായമായ കാര്യം, ജിപ്സ പറഞ്ഞെത് ശരിയാണ് രേണു ഏത് രീതിയിൽ വസ്ത്രം ധരിച്ചാലും നാട്ടുകാർക്ക് എന്താണ് ഇത്ര പ്രശ്നം?, രേണുവിനെ എത്ര വിമർശിച്ചാലും കുഴപ്പമില്ലെന്ന് എല്ലാവർക്കും അറിയാം.

അതേസമയം കൃഷ്ണകുമാറിന്റെ മക്കളെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ചെന്നാൽ ചെവികല്ല് പൊട്ടുമെന്നും കമന്റിടാൻ തുനിഞ്ഞ് നടക്കുന്നവർക്ക് അറിയാം. വസ്ത്രധാരണം അവരവരുടെ ഇഷ്ടമാണ്. എന്തിനാണ് രേണു സുധിയെ മാത്രം ഇത്രയേറെ ഫോക്കസ് ചെയ്ത് കുറ്റപ്പെടുത്തുന്നത്.

Renu sudhi ahaana krishna

രേണു സുധിയെ അടുത്തിടെ ഇന്റർവ്യു ചെയ്ത ആങ്കർക്ക് ധൈര്യമുണ്ടോ കൃഷ്ണകുമാറിന്റെ ഏതെങ്കിലും ഒരു മകളോട് രേണുവിനോട് ചോദിച്ച ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യം?, അല്ലെങ്കിലും കേരളത്തിൽ ഉള്ളവർക്ക് സ്വന്തം കാര്യത്തെക്കാൾ വലുത് വല്ലവന്റേയും കാര്യം പോയി എത്തി നോക്കി അതിൽ കേറി ഇടപെടുന്നതാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

രേണുവിന് ഇഷ്ടമുള്ള പ്രൊഫഷൻ തെരഞ്ഞെടുക്കാനും ഇഷ്ടമുള്ളതുപോലെ ജീവിക്കാനും അവകാശമുണ്ടെന്നാണ് സുധിയുടെ സുഹൃത്തുക്കളായ ലക്ഷ്മി നക്ഷത്ര അടക്കമുള്ളവർ അടുത്തിടെ വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞത്. താൻ വിധവയായതുകൊണ്ടാണ് സൈബർ ആക്രമണം നിരന്തരമായി നേരിടേണ്ടി വരുന്നതെന്നാണ് രേണു പറഞ്ഞത്. വളരെ തരംതാഴ്ന്ന രീതിയിൽ പരിഹസിച്ചാണ് രേണുവിന് എതിരെ പല മലയാളികളും കമന്റിടാറുള്ളത്. സുധിയുടെ മരണശേഷം സന്നദ്ധ സംഘടനകൾ ചേർന്ന് രേണുവിന് വീട് വെച്ച് നൽകിയെങ്കിലും നിത്യ ചിലവിന് വഴി കണ്ടെത്തുന്നത് രേണു തന്നെയാണ്.

മക്കളുടെ പഠന ചിലവ് ഫ്ലവേഴ്സ് ചാനലാണ് വഹിക്കുന്നത്. മറ്റ് പല ജോലികളും കിട്ടിയെങ്കിലും അതിൽ ശോഭിക്കാനുള്ള കഴിവില്ലാത്തതിനാലാണ് താൽപര്യമുള്ള അഭിനയമെന്ന മേഖലയിലേക്ക് ഇറങ്ങിയതെന്നും രേണു അടുത്തിടെ പറഞ്ഞിരുന്നു.

FAQs
അഹാന കൃഷ്ണ അവസാനമായി അഭിനയിച്ച സിനിമ?

അഭിനേത്രി എന്നതിലുപരി യുട്യൂബറും ഇൻഫ്ലൂവൻസറുമെല്ലാമാണ് അഹാന കൃഷ്ണ. ഇരുപത്തിയൊമ്പതുകാരിയായ താരം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. അവസാനമായി താരം അഭിനയിച്ച് റിലീസ് ചെയ്ത സിനിമ പാച്ചുവും അത്ഭുതവിളക്കുമാണ്.

Filmibeat Entertainment

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X