ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി, അനുശ്രീയുടെ വിവാഹത്തെ കുറിച്ച് ജിഷിന്‍

By Midhun Raj

കുടുംബ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീയുടെ വിവാഹ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്റെ മാതാവ് സീരിയലിന്‌റെ ക്യാമറാമാന്‍ വിഷ്ണു സന്തോഷാണ് അനുശ്രീയെ ജീവിത സഖിയാക്കിയത്. തൃശ്ശൂര്‍ ആവണങ്ങാട് ക്ഷേത്രത്തില്‍ വെച്ച് ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹം നടന്നത്. അനുശ്രീയുടെയും വിഷ്ണുവിന്‌റെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നടന്‍ ജിഷിന്‍ മോഹന്റെതായി വന്ന കുറിപ്പും ശ്രദ്ധേയമായി.

anusree-jishinmohan

ജിഷിന്‍ മോഹന്റെ വാക്കുകളിലേക്ക്: യേശുക്രിസ്തുവിനെപ്പോലെ ഞാന്‍ നടുക്ക് നില്‍ക്കുന്നത് എന്തിനാണെന്നറിയോ? രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നത്. ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി. അതേ സൂര്‍ത്തുക്കളെ. നമ്മുടെ അനുവും, ക്യാമറാമാന്‍ വിഷ്ണുവും ഇന്നലെ വിവാഹിതരായി. ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ എല്ലാവരും വിവാഹം കഴിച്ച് വിഡ്ഢികളാകാറാണല്ലോ പതിവ്. പക്ഷെ ഇവരത് തിരുത്തിക്കുറിച്ച് വിവാഹിതരായത് തന്നെ വിഡ്ഢി ദിനത്തില്‍.

പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

എപ്രില്‍ 1. ഇങ്ങനെ നൂറു വിഡ്ഢി ദിനങ്ങള്‍ ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു ??. വിവാഹ മംഗളാശംസകള്‍ പ്രിയപ്പെട്ടവരെ, ജിഷിന്‍ മോഹന്‍ കുറിച്ചു. അതേസമയം ബാലതാരമായി മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. ഓമനത്തിങ്കള്‍പക്ഷി പരമ്പരയില്‍ ആണ്‍കുട്ടിയായി വേഷമിട്ടുകൊണ്ടാണ് നടി ശ്രദ്ധേയയായത്. നായികാ പ്രാധാന്യമുളള വേഷങ്ങളിലാണ് ഇപ്പോള്‍ നടി നിറഞ്ഞുനില്‍ക്കുന്നത്. ദേവീ മാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികള്‍, അമല തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റ് പരമ്പരകള്‍.

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X