ഇവന് ഇത് തന്നെയാണോ പണി! എത്ര കാലത്തേക്കാണ്! മോശം പറയുന്നവര്‍ക്ക് മാസ് റിപ്ലേയുമായി ജിഷിന്‍
അടുത്തിടെയായിരുന്നു ജിഷിനും അമേയയും വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ വിശേഷങ്ങളെല്ലാം വൈറലായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെയുള്ള കമന്റുകളൊക്കെയാണ് വന്നത്. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇതെത്ര കാലത്തേക്കാ, അധികം പോവില്ല, ഉടനെ കേള്‍ക്കാം പിരിഞ്ഞുവെന്ന്, അങ്ങനെ പതിവായി വരുന്ന മെസേജുകളെല്ലാം ഇത്തവണയുമുണ്ട്. ഞങ്ങളെ ആനയിച്ച് കയറ്റാനും, ആരതിയുഴിയാനുമൊക്കെ ഞങ്ങള്‍ തന്നെയേയുള്ളൂ. വലതുകാല്‍ വെച്ച് നമുക്കൊന്നിച്ച് കയറാം എന്നായിരുന്നു ജിഷിന്‍ അമേയയോട് പറഞ്ഞത്.
പ്ലാന്‍ ചെയ്ത് ഇതിലേക്ക് വന്നവരൊന്നുമല്ല ഞങ്ങള്‍. പ്രണയത്തിന് അങ്ങനെ പ്രായമൊന്നുമില്ലല്ലോ. പ്രണയം എന്നതിനേക്കാളും പരസ്പരം താങ്ങായി നില്‍ക്കുക എന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം കൊടുത്തത്. ഗ്രാജുവലി വന്നതാണ്. പരിചയപ്പെട്ടു, നല്ല കൂട്ടായി, സാഹചര്യങ്ങളൊക്കെ സമാനമായിരുന്നു. ഒന്നിച്ച് നില്‍ക്കാമെന്ന് തോന്നി. അങ്ങനെ ഇവിടെ വരെ എത്തിയതാണെന്നായിരുന്നു ജിഷിനും അമേയയും പറഞ്ഞത്. എന്റെ ലൈഫ് നല്ല രീതിയിലായിരുന്നില്ല പോയിരുന്നത്. ഒറ്റപ്പെടല്‍ കാരണം വല്ലാത്തൊരു അവസ്ഥയിലായിരുന്നു. നാശത്തിലേക്ക് പോയിക്കോണ്ടിരിക്കുകയായിരുന്നു. ആ ടൈമിലാണ് അമയേ വന്നതെന്ന് ജിഷിന്‍ പറയുന്നു.

ഇങ്ങനെയല്ല ലൈഫ്, കുറേക്കൂടി നന്നാക്കാമെന്ന് പറഞ്ഞാണ് അമേയ എത്തിയത്. ജീവിച്ച് കാണിക്കണം, പോസിറ്റീവായിട്ട് കാണണം എല്ലാത്തിനെയും എന്നായിരുന്നു എനിക്ക്. അങ്ങനെ പോയിട്ടും മടുത്തിരിക്കുകയായിരുന്നു ജിഷിന്‍ ചേട്ടന്‍. അങ്ങനെയാണ് വേറെയൊരു രീതിയിലേക്ക് പോയത്. ഡ്രഗ്‌സില്‍ നിന്നൊക്കെ മാറ്റി, നല്ലൊരു ജീവിതത്തിലേക്ക് എന്നെ കൊണ്ടുവന്ന ഇവളെയല്ലാതെ വേറെ ആരുടെ കൈയ്യാണ് ഞാന്‍ പിടിക്കേണ്ടത്. എല്ലാവരും ആ ഒരു സെന്‍സില്‍ എടുക്കുക. അവള്‍ കാരണമല്ലേ നീ ഇങ്ങനെ ഒറ്റപ്പെട്ട് പോയത്. എല്ലാത്തിനും കാരണം അവളല്ലേ അങ്ങനെ കുറേ ചോദ്യങ്ങളൊക്കെ കേട്ടിട്ടുണ്ട്. ആ ഒരു ലൈഫ് കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഇവളെ പരിചയപ്പെടുന്നത്. എന്റെ ലൈഫിലേക്ക് അങ്ങനെ ഇടിച്ച് കയറി വന്നതല്ല അമേയ എന്നും ജിഷിന്‍ വിശദീകരിച്ചിരുന്നു.
ഇത് വര്‍ക്കൗട്ടാവുമെന്ന് തോന്നിയിരുന്നു. ഞങ്ങള്‍ ഹാപ്പിയാണ്. ജീവിതാവസാനം വരെ കൂടെ വേണമെന്ന് തോന്നി. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്. ലിവിംഗ് റ്റുഗദറിലൂടെ കല്യാണം എന്ന് പറഞ്ഞാല്‍ ശരിയല്ല, അത് തെറ്റായ സന്ദേശമായിപ്പോവും. അമേയയ്ക്ക് അത്രയും പ്രിയപ്പെട്ടതാണ് ഗുരുവായൂരപ്പന്‍. ഇപ്പോള്‍ എനിക്കും. അങ്ങനെയാണ് ഞങ്ങള്‍ വിവാഹത്തിനായി ക്ഷേത്രത്തിലേക്ക് എത്തിയത്. എന്ത് വന്നാലും ഒന്നിച്ച് നില്‍ക്കുക. അത്രേയുള്ളൂ. പുതിയ തലമുറയ്ക്ക് ലിവിംഗ് റ്റുഗദറൊന്നും ഒരു പ്രശ്‌നമേയല്ല. കല്യാണം കഴിക്കണമെന്നില്ല ഒന്നിച്ച് ജീവിക്കാന്‍ എന്നുള്ള കാഴ്ചപ്പാടാണ് അവര്‍ക്ക്. പക്ഷേ, നമ്മുടെ അച്ഛനും, അമ്മയ്ക്കും, അപ്പൂപ്പനും, അമ്മൂമ്മയ്ക്കുമൊന്നും അത് ഉള്‍ക്കൊള്ളാന്‍ പറ്റിയ കാര്യമല്ല.
അവരൊന്നിച്ചാണോ, അവളെ കല്യാണം കഴിച്ചില്ലേ, വെച്ചോണ്ടിരിക്കുകയാണോ എന്നുള്ള ചോദ്യങ്ങളൊക്കെ വരുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. ഇതൊക്കെ വായിച്ച് ഞങ്ങള്‍ക്ക് വിഷമം തോന്നുമെന്ന് കമന്റിടുന്നവര്‍ മനസിലാക്കില്ലല്ലോ. ഇനിയിപ്പോള്‍ ആ പ്രശ്‌നമില്ലല്ലോ. ഞാന്‍ താലികെട്ടി സ്വന്തമാക്കിയിരിക്കുകയാണ്. പോസിറ്റീവായിട്ട് പ്രതികരിക്കുക, കൂടെ നില്‍ക്കുക എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ എന്നുമായിരുന്നു ഇരുവരും വിവാഹ ശേഷം പ്രതികരിച്ചത്.


Click it and Unblock the Notifications