എല്ലാ വൃത്തിക്കേടുകളും എന്നോട് പറഞ്ഞു, ഫ്‌ളേർട്ടും ചെയ്തു! എന്നിട്ടും റിലേഷനിലായതിനെ കുറിച്ച് അമേയയും ജിഷിനും

മാസങ്ങള്‍ക്ക് മുന്‍പാണ് സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുന്നത്. താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നും ഇരുവരും റിലേഷനിലായെന്ന് സൂചിപ്പിച്ചെങ്കിലും പ്രണയമല്ലെന്നാണ് പറഞ്ഞിരുന്നത്.

ഞങ്ങള്‍ തമ്മില്‍ സൗഹൃദത്തിനും മുകളിലുള്ള ബന്ധമാണെന്നും അത് വിവാഹമെന്ന ലക്ഷ്യത്തിലേക്ക് അല്ലെന്നുമൊക്കെ താരങ്ങള്‍ ചില അഭിമുഖങ്ങളിലൂടെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാളുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞു എന്നാണ് പ്രണയദിനത്തില്‍ താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പിന്നാലെ ജാങ്കോ സ്‌പേസ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പ്രണയ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ജിഷിനും അമേയയും.

jishin-mohan-ameya

എങ്ങനെയാണ് രണ്ടാളും ഇഷ്ടത്തിലായതെന്ന ചോദ്യത്തിന് അമേയ പറയുന്നതിങ്ങനെയാണ്... 'ജിഷിന്‍ ചേട്ടനെ എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. കേട്ടറിവുകള്‍ വെച്ച് ഒരുപാട് ഇഷ്ടക്കേടുകള്‍ ഉണ്ടായിരുന്ന വ്യക്തിയാണ്. പിന്നെ ഞങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ ചേട്ടന്‍ തന്നെ ഞാന്‍ അങ്ങനെയൊക്കെ ആണെന്നും വെറും അലവലാതി ആണെന്നും പറഞ്ഞു. അപ്പോള്‍ ഇഷ്ടം തോന്നുന്നുണ്ടോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അമേയ പറയുമ്പോള്‍ ഉള്ളത് ഉള്ളതുപോലെ പറയുന്ന ആളാണ് താനെന്ന് ജിഷിനും കൂട്ടിച്ചേര്‍ത്തു.

അത് എനിക്കൊരു പ്ലസ് പോയിന്റ് ആയിട്ടാണ് തോന്നിയത്. പിന്നെ ഒരു ഫ്രണ്ടായി കൂടെ നിന്നപ്പോള്‍ എല്ലാ വൃത്തിക്കേടുകളും അദ്ദേഹം തുറന്നു പറഞ്ഞു. അതൊരു പോസിറ്റീവ് ആയിട്ടാണ് ഞാന്‍ കണ്ടത്. തുറന്ന് സംസാരം ആളെ മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ. ആളുടെ നെഗറ്റീവ് സൈഡ് എനിക്ക് മനസിലായി. പിന്നെയാണ് പോസിറ്റീവ് സൈഡ് മനസ്സിലാക്കുന്നത്.

ബെസ്റ്റ് ഫ്രണ്ട് എന്താണോ ചെയ്യുന്നത് അതെ ഞാനും ചെയ്തുള്ളൂ. അദ്ദേഹത്തെ എങ്ങനെ മാറ്റിയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ ഞാനൊരു മാറ്റവും വരുത്തിയില്ല. അദ്ദേഹത്തിനുള്ള പോസിറ്റീവ് കാണിച്ചു കൊടുക്കുകയേ ചെയ്തുള്ളു.

jishin-mohan-ameya

ഞങ്ങള്‍ യാദൃശ്ചികമായിട്ടാണ് സൗഹൃദത്തില്‍ ആവുന്നത്. പിന്നെ അത്യാവശ്യം നന്നായി ഫ്‌ളേര്‍ട്ട് ചെയ്യുന്ന ആളാണ് ജിഷിന്‍ ചേട്ടന്‍. അങ്ങനെ എന്നെയും ഫ്‌ളേര്‍ട്ട് ചെയ്തു. എനിക്ക് അത് മനസിലാവുകയും ചെയ്തിരുന്നു. പിന്നെ അങ്ങനെ വിട്ടാല്‍ ശരി ആവില്ലല്ലോ എന്നെനിക്ക് തോന്നി. അതിന് ശേഷമാണ് കൂടുതല്‍ കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങുന്നത്.

ഇതിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായി. ഒരു സുഹൃത്തിനെ പോലെ എല്ലാത്തിനും കൂടെ നിന്നു. ലാസ്റ്റ് ഞങ്ങള്‍ക്ക് തന്നെ സംശയമായി ശരിക്കും പ്രണയത്തില്‍ ആണോന്ന്. ഇപ്പോള്‍ ഡേറ്റിങ് ആണ്. ഫോട്ടോയും വീഡിയോ ഒക്കെ ഇടുന്നുണ്ട്. പക്ഷേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ഇതുവരെ പറഞ്ഞിട്ടൊന്നുമില്ല. അതില്‍ ക്ലാരിറ്റി വരുത്താന്‍ പറയുകയാണെങ്കില്‍ ജിഷിന്‍ ചേട്ടനെ എനിക്ക് ഇഷ്ടമാണെന്ന്,' അമേയ പറയുന്നു.

ഞങ്ങളുടെ റിലേഷന്‍ എന്താണെന്ന് ആദ്യമൊന്നും വ്യക്തമല്ലായിരുന്നു. എല്ലാ കാര്യങ്ങളും സംസാരിച്ച് പരസ്പരം മനസ്സിലാക്കി കൂടെ നില്‍ക്കാം എന്നൊക്കെ തോന്നിയതിനുശേഷമാണ് അങ്ങനെ ഒരു ഇതിലേക്ക് വന്നത്. ഇടയ്ക്ക് ഇതൊന്നും വേണ്ട, അവസാനിപ്പിച്ചേക്കാം എന്നുപോലും തോന്നിയ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതുനെ മറികടന്നാണ് മുന്നോട്ടു പോയത്. അത് നമ്മളെ കണക്ട് ചെയ്യുന്ന കാര്യമാണെന്നും അമേയയും ജിഷിനും പറയുന്നു.

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X