പരസ്പര സ്നേഹം, സന്തോഷം, പിന്തുണ; എങ്ങനെ സൗന്ദര്യം വർധിക്കാതിരിക്കും?; ജിഷിന് ഇങ്ങനൊരു കഴിവുണ്ടായിരുന്നോ?

ഒന്നര വർഷത്തോളമായി ജിഷിൻ മോഹന് കൂട്ടായി അമേയ നായരുണ്ട്. സീരിയൽ സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. എല്ലാ സന്തോഷവും അവസാനിച്ചുവെന്ന് കരുതി സ്വമേധയ നാശത്തിലേക്ക് നീങ്ങി തുടങ്ങിയ ജിഷിനെ തിരുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അമേയയാണ്. അതിനാൽ തന്നെ ജീവിത പങ്കാളി എന്നതിലുപരിയായി ഒരു സ്നേഹവും ബഹുമാനവും ജിഷിന് അമേയയോട് എപ്പോഴുമുണ്ട്.

രണ്ടുപേരും ആദ്യ ദാമ്പത്യത്തിൽ പരാജയം അനുഭവിച്ചവരാണ്. പക്ഷെ ഇന്ന് ഇതുവരെ നഷ്ടപ്പെട്ടുപോയ വർഷങ്ങളിലെ സന്തോഷമെല്ലാം രണ്ടുപേരും ചേർന്ന് തിരികെ പിടിക്കുന്നുണ്ട്. സോഷ്യൽമീഡിയയിൽ ആക്ടീവായ താരദമ്പതികളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

Jishin Mohan Ameya Nair

ട്രെഡീഷണൽ അറ്റയറിൽ ക്യൂട്ട് കപ്പിളായാണ് ഫോട്ടോഷൂട്ടിൽ ഉടനീളം ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീ എന്റെ ആനന്ദനീലാംബരി... നിന്നോട് ചേർന്ന് നിൽക്കുമ്പോൾ എനിക്ക് ചുറ്റുമുള്ള ലോകം എത്ര മനോഹരമാണെന്ന് ഞാൻ തിരിച്ചറിയുന്നു. ആരും കാണാത്ത നമ്മുടെ സന്തോഷം നിറഞ്ഞ കുസൃതികളും ചിരികളും എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുന്നു.

വാക്കുകൾക്കും അപ്പുറം നിന്നോടുള്ള പ്രണയം എന്റെ ഓരോ ശ്വാസത്തിലുമുണ്ട്. എന്നും ഇതുപോലെ നിന്റെ ഒപ്പം എനിക്ക് ചേർന്ന് നിൽക്കാൻ കഴിയട്ടെ എന്നാണ് കപ്പിൾ ഫോട്ടോകൾ പങ്കിട്ട് അമേയ നായർ നൽകിയ ക്യാപ്ഷൻ. കപ്പിൾ ​ഗോൾസ്, കപ്പിൾ ലവ്, ടുെ​ഗതർനെസ്, ഹാപ്പി അസ്, ഷൂട്ട് മോഡ് തുടങ്ങിയ ഹാഷ്ടാ​ഗുകളും ഫോട്ടോയ്ക്ക് അമേയ നൽകിയിട്ടുണ്ട്.

ഫോട്ടോ അതിവേ​ഗത്തിൽ ശ്രദ്ധ നേടി. സിനിമാ-സീരിയൽ രം​ഗത്തുള്ളവരെല്ലാം സ്നേഹം അറിയിച്ച് എത്തി. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ എന്നുള്ള തരത്തിലുള്ള കമന്റുകളും ഫോട്ടോയ്ക്ക് ലഭി‍ച്ചു. രണ്ടാളും കുറച്ചുകൂടി ഭം​ഗി വെച്ചു. എന്താണ് അതിന്റെ സീക്രട്ടെന്ന് പറഞ്ഞ് തരുമോയെന്ന് ഒരു ഫോളോവർ ചോദിച്ചപ്പോൾ മറുപടി നൽകിയത് അമേയയാണ്. സ്നേഹം, സന്തോഷം, സപ്പോർട്ട്... ഇടയ്ക്ക് മാത്രം ഉള്ള പൊരിഞ്ഞ അടി എന്നായിരുന്നു താരത്തിന്റെ മറുപടി.

അമേയയുടെ ഉത്തരം ശരിവെക്കുമ്പോലെ ഒരു ഇമോജി ജിഷിനും പോസ്റ്റ് ചെയ്തു. ക്യാപ്ഷൻ എഴുതിയത് ജിഷിനാണോ എന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്. അതിനും അമേയയാണ് മറുപടി നൽകിയത്. ഉണ്ട്... ചേട്ടൻ എഴുതിയതാണിത് അമേയ കുറിച്ചു. ഒരു കൈ നോക്കിക്കൂടെ... എഴുത്തിൽ ഒരു ഭാവി കാണുന്നുണ്ടെന്നായി ഫോളോവർ.

Jishin Mohan Ameya Nair

ആ ഭാവി ഞാൻ നേരത്തേ കണ്ടു. പിന്നെ ഒട്ടും മടിച്ചില്ല മോട്ടിവേറ്റ് ചെയ്ത് പ്രാന്താക്കി. എന്നിട്ട് ക്യാപ്ഷൻ എഴുതാൻ ഫ്രീയായിട്ട് ആളെ അങ്ങ് സെറ്റ് ആക്കി. ഇടയ്ക്ക് ആവർത്തന വിരസത കാണിക്കും. അപ്പോൾ രണ്ട് കൊടുക്കും. പിന്നെല്ലാം ശുഭം അമേയ കുറിച്ചു. നടി വരദയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷമാണ് ജിഷിന്റെ ജീവിതത്തിലേക്ക് അമേയ വന്നതെങ്കിലും ഇപ്പോഴും ജിഷിൻ-വരദ ദാമ്പത്യം തകർന്നത് അമേയ കാരണമാണെന്ന് വിശ്വസിച്ച് നടിയെ വിമർശിക്കുന്നവരുണ്ട്.

എല്ലാത്തിനും അമേയ തന്നെ കൃത്യമായി മറുപടി നൽകാറുണ്ട്. പരിചയപ്പെട്ട ആദ്യ കാലങ്ങളിൽ അമേയയ്ക്ക് ജിഷിനെ ഇഷ്ടമായിരുന്നില്ല. എനിക്ക് ജിഷിനെ ആദ്യം ഇഷ്ടമല്ലായിരുന്നു. എല്ലാവരും പറഞ്ഞതുകേട്ടാണ് അങ്ങനെ തോന്നിയത്. ഒരു ഫ്രണ്ടായി കൂടെ നിന്നപ്പോള്‍ തന്നെ കുറിച്ചുള്ള എല്ലാ മോശം കാര്യങ്ങളും ജിഷിന്‍ തന്നോട് തുറന്ന് സംസാരിച്ചിരുന്നു.

ആദ്യം നെഗറ്റീവ് സൈഡ് ആണ് ഞാന്‍ കണ്ടത്. പിന്നീടാണ് പോസിറ്റീവുകള്‍ മനസിലാകുന്നത്. എന്നാലും പോസിറ്റീവിനേക്കാള്‍ കൂടുതല്‍ നെഗറ്റീവ് ആണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ എങ്ങനെ മാറ്റിയെടുത്തെന്ന് പലരും ചോദിക്കുന്നുണ്ട്. ഒരു ബെസ്റ്റ് ഫ്രണ്ട് ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ ഞാനും ചെയ്തുള്ളു എന്നാണ് ജിഷിനുമായി പ്രണയത്തിലായതിനെ കുറിച്ച് ചോദിച്ചപ്പോൾ അമേയ നൽകിയ മറുപടി.

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X