ചതിച്ചില്ലല്ലോ കെട്ടിയില്ലേ, ഒന്നിച്ചത് മുതലെടുക്കാൻ ആയിരുന്നില്ല; ഇന്റസ്ട്രിയിൽ നിന്നും ആരും വന്നില്ലേ?
രണ്ട് വർഷത്തെ ലിവ് ഇൻ റിലേഷൻഷിപ്പ് അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായത്. ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ ഇരുവരുേടയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹം സിംപിളാകണമെന്ന് തന്നെയായിരുന്നു ആഗ്രഹമെന്ന് പറയുകയാണ് ഇരുവരുവരുമിപ്പോൾ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ. ഞങ്ങൾ മനസിൽപോലും വിചാരിക്കാത്ത കാര്യങ്ങൾ കമന്റായി വന്നാൽ അതൊരു മാനസീക വിഷമവും ഫ്രസ്ട്രേഷനുമെല്ലാം ഉണ്ടാക്കും.
കഴിഞ്ഞ രണ്ട് വർഷം ഒരുമിച്ച് ജീവിക്കാൻ വിവാഹത്തിന്റെ ആവശ്യമില്ലായിരുന്നുവെങ്കിൽ ഇനിയങ്ങോട്ടും ആവശ്യമില്ല. പക്ഷെ നമ്മുടെ സമൂഹത്തിൽ കംഫേർട്ടോടെ നിലനിൽക്കണമെങ്കിൽ അങ്ങനൊരു ചടങ്ങ് നടക്കണം. അതുകൊണ്ട് ഞങ്ങൾ വിവാഹം ചെയ്തു.

എന്നിട്ടും നെഗറ്റീവ് പറയുന്ന ടീംസുണ്ട്. ഇത്രയും നാൾ ഞങ്ങൾ വിവാഹം കഴിക്കാത്തതിനേയാണ് കുറ്റപ്പെടുത്തിയതെങ്കിൽ ഇപ്പോൾ ഇത് എത്ര കാലം മുന്നോട്ട് പോകാനാണ് എന്ന തരത്തിലാണ് കമന്റുകൾ. അക്കൂട്ടത്തിൽ ഒരാളിട്ട കമന്റ് ഇഷ്ടപ്പെട്ടു... ചതിച്ചില്ലല്ലോ അവൻ കെട്ടിയില്ലേ എന്നായിരുന്നു കമന്റ്. അങ്ങനെ ചിന്തിക്കുന്ന ആൾക്കാരുമുണ്ട്. ഇവൻ ഇവളേയും കളഞ്ഞിട്ട് പോകുമെന്നായിരുന്നു തുടക്കത്തിൽ ഏറ്റവും കൂടുതൽ കേട്ട കമന്റ്.
അവരോടായി പറയുന്നു... രണ്ട് വർഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെന്ന് അറിയിക്കുന്നു. ലിവിങ് റിലേഷനിൽ നിന്ന് പരസ്പരം മനസിലാക്കിയശേഷം വിവാഹം കഴിച്ചാൽ മതി. ജീവിതം വെച്ച് കളിക്കുമ്പോൾ പറ്റുമോയെന്ന് തോന്നിയാൽ മാത്രം വിവാഹം കഴിച്ചാൽ മതി.
രണ്ട് വർഷത്തിനിടെ അടിയും വഴക്കുമെല്ലാം ഞങ്ങൾക്കിടയിലുണ്ടായിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. ദേഷ്യം വന്ന ജിഷിനെ സഹിക്കാൻ ബുദ്ധിമുട്ടാണ്. ബിഗ് ബോസ് കണ്ടവർക്ക് അറിയാമായിരിക്കും. എല്ലാവർക്കും പോസിറ്റീവും നെഗറ്റീവുമുണ്ട്. ജിഷിൻ ചേട്ടൻ ദേഷ്യപ്പെടുമ്പോൾ എനിക്ക് ഇത് സഹിക്കാൻ പറ്റില്ലെന്ന് ഞാൻ പറയും. ദേഷ്യം വന്നാൽ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നാണ് ചേട്ടൻ പറയാറ്.
അങ്ങനെയായാൽ പറ്റില്ല. അറിയണമെന്ന് ഞാനും പറയും. ദേഷ്യത്തിന്റെ കാര്യത്തിൽ സ്വയം നിയന്ത്രണമാണ് എല്ലാവർക്കും വേണ്ടത്. ബാലൻസ്ഡാകണം. എനിക്ക് ദേഷ്യം വരുന്നത് പീരിഡ്സ് ടൈമിൽ മാത്രമാണ്. വിവാഹം കഴിക്കാമെന്ന് പറഞ്ഞത് ജിഷിൻ ചേട്ടൻ തന്നെയാണ്. ബിഗ് ബോസിൽ നിന്നും വന്നശേഷമാണ് പറഞ്ഞതെന്നും അമേയ പറഞ്ഞു.

എന്തൊക്കെ തല്ലും വഴക്കുമുണ്ടായാലും ഞാൻ ഇവളെ വിട്ടും ഇവൾ എന്നെ വിട്ടും പോകില്ലെന്ന് ബോധ്യമായശേഷമാണ് ഞങ്ങൾ വിവാഹിതരായത്. ബിഗ് ബോസിൽ വെച്ച് അമേയയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചത് ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ കൂടിയാണ്. കണ്ടന്റാക്കാൻ വേണ്ടിയല്ല.
ആഗ്രഹമായതുകൊണ്ടാണ്. ഇതിലും സിംപിളായി വിവാഹം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. സമയം നോക്കിച്ചപ്പോൾ അവരാണ് ഗുരുവായൂരിൽ വെച്ച് വേണം വിവാഹം നടത്താനെന്ന് പറഞ്ഞത്. അത് അങ്ങനെയെ വരൂവെന്ന് എനിക്ക് അറിയാമായിരുന്നു. വിളിക്കാനാണെങ്കിൽ കുറപ്പേരെ വിളിക്കേണ്ടി വരും. അതുകൊണ്ട് ഇന്റസ്ട്രിയിൽ നിന്നും ആരെയും ക്ഷണിച്ചില്ല. പക്ഷെ ചിലരോടൊക്കെ പറഞ്ഞു. ഏറ്റവും അടുപ്പമുള്ള ചില കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹത്തിന് വന്നത്.
സിറ്റുവേഷൻഷിപ്പായിരുന്നു ഞങ്ങളുടേതെങ്കിലും മുതലെടുക്കാൻ വേണ്ടി ഒന്നിച്ച് നിന്നവരല്ലെന്നും ഇരുവരും പറഞ്ഞു. ഇരുവരുടേയും രണ്ടാം വിവാഹമാണ്. ജിഷിന്റെ ആദ്യ വിവാഹം സീരിയൽ താരം വരദയുമായിട്ടായിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്. നാല് വർഷം മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. പിന്നീട് ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ ജിഷിൻ ലഹരിക്ക് അടിമപ്പെട്ടിരുന്നു. അതിൽ നിന്നെല്ലാം നടനെ പുറത്ത് കൊണ്ടുവന്നത് അമേയയാണ്. അമേയയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ രണ്ട് കുഞ്ഞുങ്ങളും നടിക്കുണ്ട്.


Click it and Unblock the Notifications


