ജിഷിന്‍ വീണ്ടും വിവാഹിതനാവുകയാണോ? നടി അമേയ നായര്‍ക്കൊപ്പം 365 ദിവസം പൂര്‍ത്തിയാക്കി? വീഡിയോയുമായി താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനാണ് ജിഷന്‍ മോഹന്‍. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളം ടെലിവിഷനില്‍ സജീവമായ നടന്‍ കൂടുതലും വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഇതിനിടെ സീരിയല്‍ നടി വരദയുമായി ഇഷ്ടത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി താരതമ്പതിമാര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടായെന്നും ജിഷിനും വരദയും വേര്‍പിരിഞ്ഞതായും കഥകളുണ്ട്. രണ്ടാളും താമസം മാറിയെങ്കിലും വിവാഹമോചനത്തെക്കുറിച്ച് യാതൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ജിഷിന്‍ രണ്ടാമതും വിവാഹിതനാവാന്‍ ഒരുങ്ങുകയാണെന്ന് പ്രചരണമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്.

jishin-mohan

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിഷിന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചില പോസ്റ്റുകളാണ് ഇത്തരം ഒരു വാര്‍ത്തയ്ക്ക് കാരണമായിരിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അമേയ നായര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസുമാണ് ജിഷിന്‍ പോസ്റ്റ് ചെയ്തത്. മാത്രമല്ല ഇതിന് നല്‍കിയ ക്യാപ്ഷനും ഹാഷ് ടാഗുകളുമൊക്കെ സൂചിപ്പിക്കുന്നത് താരങ്ങള്‍ പ്രണയത്തിലാണെന്നതാണ്.

'ജീവിതം മുന്നോട്ടു പോകുന്നു, നമ്മളും മുന്നോട്ടാണ് നോക്കേണ്ടത്. അല്ലാതെ പിന്നോട്ടല്ലെന്നാണ്' പുതിയ റീലിന് നടന്‍ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. വെള്ള നിറമുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു ഒപ്പം കൂളിംഗ് ഗ്ലാസ് കൂടി ധരിച്ച് ഇരുവരും ഒരുമിച്ചുള്ള പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് നടന്‍ പോസ്റ്റ് ചെയ്തത്. 'ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു' എന്ന് പറഞ്ഞ് ഇരുവരും പരിചയപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. അമേയയെ ടാഗ് ചെയ്ത് കൊണ്ടാണ് ജിഷിന്‍ ഇത് സൂഎത്തിയത്.

മാത്രമല്ല 365 ദിവസമായി എന്നും ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആണെന്നും കപ്പിള്‍സ് ആണെന്നും ഒക്കെ ഹാഷ് ടാഗിലൂടെ നടന്‍ സൂചിപ്പിച്ചിരുന്നു. മുന്‍പും അമേയയുടെ കൂടെയുള്ള ഫോട്ടോസും വീഡിയോസുമൊക്കെ നടന്‍ പങ്കുവെച്ചിരുന്നു. ഇതോടെ ജിഷിനും അമേയയും പ്രണയത്തിലാണോന്നും വിവാഹിതരായോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയരുകയാണിപ്പോള്‍.

jishin-mohan

ജീഷിന്‍ ചേട്ടാ കല്യാണം ഉടനെ ഉണ്ടാവുമോ? നിങ്ങളുടെ കല്യാണം കഴിഞ്ഞോ ഇല്ലെങ്കില്‍ അങ്ങോട്ട് കെട്ട്, ഞങ്ങള്‍ക്കും കല്യാണത്തിന് ക്ഷണം ഉണ്ടാവും അല്ലേ?... എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ വരുന്നത്.

അമല എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ജിഷിന്‍ മോഹനും വരദയും പ്രണയത്തിലാവുന്നത്. ശേഷം 2014 ല്‍ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ ഒരു മകനും ജനിച്ചു. താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോസ് പങ്കുവെക്കാത്തതും മറ്റുമൊക്കെ ചൂണ്ടി കാണിച്ച് ആരാധകര്‍ എത്തിയതോടെയാണ് ഡിവോഴ്‌സ് കഥകള്‍ പ്രചരിച്ചത്. 2022 ല്‍ ജിഷിനും വരദയും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന് തുടങ്ങിയെങ്കിലും ഇനിയും ഔദ്യോഗികമായി താരങ്ങള്‍ വാര്‍ത്ത സ്ഥീരികരിച്ചിട്ടില്ല.

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X