വരദയുടെ നെഞ്ച് പൊട്ടുന്നുണ്ടാകും; ഒരാൾ പോയതുകൊണ്ട് ആരുടെയും ജീവിതം അവസാനിക്കുന്നില്ല; ജിഷിനും അമേയയും!
ഇത്തവണയും ജിഷിൻ മോഹനും അമേയ നായരും പ്രണയ ദിനം ആഘോഷമാക്കി. ഫ്ലാറ്റിൽ ഒരുക്കിയ ചെറിയ സെലിബ്രേഷന് ഇരുവരും തുടക്കം കുറിച്ചത് ഹാർട്ട് ഷെയ്പ്പിലുള്ള കേക്ക് മുറിച്ച് മധുരം നുണഞ്ഞുകൊണ്ടായിരുന്നു. ശേഷം ഓർമയ്ക്കായി ചെറിയ ചില സമ്മാനങ്ങളും ഇരുവരും പരസ്പരം കൈമാറി. ലോകം മുഴുവനും നേടിയാലും സ്നേഹം ഇല്ലങ്കിൽ ഒന്നുമില്ല. പിടിച്ചടക്കലുകളും തടവിലാക്കലും അല്ല പ്രണയമെന്ന് മനസിലാക്കി സ്വതന്ത്രമായി പ്രണയിക്കാൻ കഴിയുന്നിടത്താണ് പ്രണയം വിജയിക്കുന്നത്.
കൂടെ ഉള്ളവരുടെ ഇഷ്ടങ്ങൾ കൂടെ നമുക്ക് പരിഗണിക്കാം. സ്നേഹത്തോടെ ബഹുമാനത്തോടെ അവരെ ഹൃദയത്തിൽ ചേർത്തുവെക്കാം. എല്ലാ പ്രിയപ്പെട്ടവർക്കും ഒരു നല്ല പ്രണയകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

നിങ്ങളുടെ പ്രണയം ഒരിക്കലും മങ്ങാതെ കൂടുതൽ തിളക്കമുള്ളതായി തീരട്ടെ. എന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നവളേ... നിനക്ക് എന്റെ പ്രണയദിനാശംസകൾ എന്നാണ് വാലന്റൈൻസ് ഡെ സെലിബ്രേഷന്റെ വീഡിയോ പങ്കുവെച്ച് ജിഷിൻ കുറിച്ചത്. അമേയയ്ക്കൊപ്പമുള്ള ജിഷിന്റെ രണ്ടാമത്തെ വാലന്റൈൻസ്ഡേയാണ് കഴിഞ്ഞ് പോയത്. നിരവധി പേരാണ് രണ്ടുപേർക്കും ഒരുപാട് വർഷക്കാലം ഒരുമിച്ച് ജീവിക്കാൻ ആശംസകൾ നേർന്ന് എത്തിയത്.
രണ്ട് പേരും സന്തോഷത്തോടെ ഒരു നൂറ് വർഷം ജീവിക്കട്ടെ, ഹാപ്പി ക്യൂട്ട് കപ്പിൾസ് എന്നിങ്ങനെയായിരുന്നു ആശംസകൾ നേർന്ന് വന്ന കമന്റുകൾ. അക്കൂട്ടത്തിൽ ചില വിമർശന കമന്റുകളും ഉണ്ടായിരുന്നു. ജിഷിന്റെ മുൻ ഭാര്യയും നടിയുമായ വരദയുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു കമന്റ്. വീഡിയോ കണ്ട് എനിക്ക് അത്ര രസമായി തോന്നുന്നില്ല...
ഇത് കാണുമ്പോൾ വേറെ ഒരിടത്ത് നെഞ്ച് പൊട്ടുകയാകും. വരദ പാവം... പുറമെ മുഖം മൂടി അണിഞ്ഞ് വെറുത്തു, മറന്നു... എന്നൊക്ക പറയും. പക്ഷെ സ്ത്രീകൾ ഒരിക്കലും മറക്കില്ല മറന്ന പോലെ നടിക്കും എന്നായിരുന്നു ഒരു ഒരാൾ ഇരുവരേയും വിമർശിച്ച് കുറിച്ചത്. കമന്റ് ശ്രദ്ധയിൽപ്പെട്ട ജിഷിനും അമേയയും കൃത്യമായ മറുപടിയും ഉടനടി നൽകി. അയിന്? നിങ്ങളാണോ തീരുമാനിക്കുന്നത്?.
സ്വന്തം കുടുംബത്തിലെ കാര്യം നോക്കിയിട്ട് പോരെ കണ്ടവന്റെ കുടുംബത്തിലെ കാര്യങ്ങൾ തിരക്കാൻ വരുന്നത് എന്നാണ് ജിഷിൻ വിമർശിച്ച വ്യക്തിക്കുള്ള മറുപടിയായി കുറിച്ചത്. എല്ലാ സ്ത്രീകൾക്കും വേണ്ടി പറയല്ലേ... ചേച്ചി ചേച്ചിടെ കാര്യം മാത്രം പറഞ്ഞിട്ട് പൊയ്ക്കോ. എല്ലാവരും ചേച്ചിയുടെ കഴ്ചപാടുള്ളവരല്ല. ഒരാൾ പോയതുകൊണ്ട് ആരുടെയും ജീവിതം അവസാനിക്കുന്നുമില്ല എന്നായിരുന്നു അമേയ മറുപടിയായി കുറിച്ചത്.

വരദയുമായി വേർപിരിഞ്ഞശേഷമാണ് ജിഷിന്റെ ജീവിതത്തിലേക്ക് അമേയ വരുന്നത്. വിവാഹമോചനശേഷം ലഹരിക്ക് അടിമപ്പെട്ട താൻ ജീവിതം വളരെ മോശമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നുവെന്നും അമേയ വന്നശേഷമാണ് ദുശീലങ്ങൾ മാറിയതെന്നും ജിഷിൻ തുറന്ന് പറഞ്ഞിട്ടുണ്ട്. വരദയുമായുള്ള ദാമ്പത്യത്തിൽ ജിഷിന് ഒരു മകനുണ്ട്. വിവാഹമോചനശേഷം കുഞ്ഞിന്റെ സംരക്ഷണം വരദയാണ് ഏറ്റെടുത്തിരിക്കുന്നത്.
വിവാഹമോചനത്തിന് പലരും വർഷങ്ങൾ എടുക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളുടേത് മ്യൂച്ചൽ ഡിവോഴ്സായിരുന്നു. പത്ത് ദിവസം കൊണ്ട് കിട്ടി. പക്ഷെ ആ ദിവസങ്ങളിലെ മാനസികാവസ്ഥ ഭയങ്കരമായിരുന്നു. ഒരാളെ മറക്കാനും തളളിപ്പറയാനും പെൺകുട്ടികൾക്ക് ഒരു സെക്കന്റ് മതി. ഒറ്റപ്പെട്ടുപോയ സമയത്ത് ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുളള വ്യക്തിയാണ് ഞാൻ. ഡിവോഴ്സ് ആയതിനുശേഷം മകനെ ഒരു തവണ മാത്രമെ കണ്ടിട്ടുളളൂ.
ചിലപ്പോൾ അത് എന്റെ തെറ്റായിരിക്കും. ഞാനും അവനും നല്ല ബോണ്ടായിരുന്നു. അവനോടൊപ്പം കളിക്കുമായിരുന്നു. അവൻ എന്നെ കാണുമ്പോൾ സങ്കടമുണ്ടാകും. അതുകൊണ്ടാണ് കാണാൻ പോകാത്തത്. മകന് വാങ്ങിവെച്ച വസ്ത്രങ്ങൾ കൊടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. കുട്ടിയെ കാണാൻ തടസവും ഇല്ല എന്നാണ് വിവാഹമോചനത്തെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ ജിഷിൻ പറഞ്ഞത്.


Click it and Unblock the Notifications











