For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിനിസ്ക്രീനിലെ മമ്മൂട്ടിയൊക്കെ ഇപ്പോള്‍ ഇങ്ങനെയാണ്! സാജന്‍ സൂര്യയെ ട്രോളി ജിഷിന്‍റെ കമന്‍റ്!

  |

  സാമൂഹിക അകലം പാലിച്ചു കൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ജീവിതനൗക സീരിയലിന്‍റെ ഷൂട്ടിംഗ് നടക്കുന്നതെന്ന് ജിഷിന്‍. സീരിയല്‍ ലൊക്കേഷനിലേക്ക് ആര്‍ടിസ്റ്റിനേയും കൊണ്ടുവന്ന ഓട്ടോക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയായി താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം സെല്‍ഫ് ക്വാറന്‍റൈനിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയായാണ് കുറിപ്പുമായി താരമെത്തിയത്.

  മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ജീവിതനൗക എന്ന സീരിയല്‍ എല്ലാവരും കാണണമെന്നും താരം കുറിച്ചിട്ടുണ്ട്. ലൊക്കേഷനിൽ എത്തുമ്പോൾ തന്നെ ടെംപറേച്ചര്‍ ചെക്ക് ചെയ്യാനും, സാനിറ്റൈസര്‍ തന്നു കൈകൾ ശുദ്ധമാക്കി എന്ന് ഉറപ്പു വരുത്താനും കൺട്രോളർ ശ്രീകുമാറേട്ടൻ നിൽപ്പുണ്ട് . എല്ലാവരുടെയും ടെംപറേച്ചര്‍ ഒരു ബുക്കിൽ രേഖപ്പെടുത്തി അകത്തേക്ക് പ്രവേശനം. ജിഷിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  സ്വന്തം പ്ലേറ്റും ഗ്ലാസും

  സ്വന്തം പ്ലേറ്റും ഗ്ലാസും

  സാധാരണ ചായ തരാറുള്ള കുപ്പി ഗ്ലാസിന്റെ അല്ലെങ്കിൽ സ്റ്റീൽ ഗ്ലാസിന്റെ സ്ഥാനം ഡിസ്പോസിബിൾ ഗ്ലാസ്‌ കയ്യടക്കി. പ്രൊഡക്ഷൻ ഫുഡ്‌ നു വലിയ മാറ്റം ഒന്നും ഇല്ലെങ്കിലും, സീരിയലിലെ മമ്മൂട്ടി എന്നറിയപ്പെടുന്ന സാജൻ സൂര്യയും, അമ്മായി അമ്മ കാർത്തിക ചേച്ചിയും, തമിഴിൽ നിന്ന് വന്ന നായികയും എല്ലാം സ്വന്തം പ്ലേറ്റും ഗ്ലാസും കൊണ്ടു വന്നു ഇതുവരെ ഫുഡ്‌ കാണാത്ത രീതിയിൽ ശാപ്പിടുന്നത് കണ്ടു.

  പഞ്ചാരയടിക്കാന്‍ ചെന്നപ്പോള്‍

  പഞ്ചാരയടിക്കാന്‍ ചെന്നപ്പോള്‍

  മേക്കപ്പ് ചെയ്യാൻ ഇരുന്നപ്പോൾ ഇടവിടാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന മേക്കപ്പ്മാൻ പ്രഭാകരേട്ടൻ മാസ്ക് വച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു. ഓരോരുത്തർക്കും പ്രത്യേക ക്ലോത്ത്. സാധാരണ കൈ കൊണ്ട് പുട്ടി വാരി തേക്കുന്നത് ഒഴിവാക്കി ബ്രഷ് ഉപയോഗിക്കുന്നു. പതിവ് പോലെ പഞ്ചാരയടിക്കാൻ പെൺപിള്ളേർ ഇരിക്കുന്ന റൂമിൽ ചെന്നപ്പോഴാണ് ഇടിത്തീ പോലെ ആ വാർത്ത അറിഞ്ഞത്.

  സാമൂഹ്യ അകലം പാലിക്കണം

  സാമൂഹ്യ അകലം പാലിക്കണം

  ശ്രീമൂവീസിന്‍റെ അമരക്കാരൻ, നമ്മുടെ അന്നദാതാവ്‌ ഉണ്ണിത്താൻ സാറിന്‍റെ നിർദേശ പ്രകാരം എല്ലാവരും ഒന്നിച്ചു ഇരുന്നു വാചകമടിക്കുന്ന പരിപാടി വേണ്ട, എല്ലാവരും പല പല റൂമുകളിൽ സാമൂഹിക അകലം പാലിച്ചു ഇരിക്കണമത്രേ . ഉള്ള മൂഡ് പോയി സീന്‍ റെഡി ആയോ എന്ന് നോക്കാൻ പോയപ്പോൾ ആണ് ആ കാഴ്ച കണ്ടത്. ശ്രീമൂവീസിന്‍റെ പൊന്നോമനപ്പുത്രൻ യൂണിറ്റിലെ ജോസഫ് മാസ്ക് നെറ്റിയിൽ വച്ച് ലൈറ്റ് സെറ്റ് ചെയ്യുന്നു. നമ്മുടെ സ്വന്തം രായണ്ണൻ നിന്ന് തെറി വിളിക്കുവാ ജോസഫിനെ. തെറി കേട്ടു സഹികെട്ടു ജോസഫ് മാസ്ക് നേരെ വച്ചു . പതിവ് പോലെ പിറുപിറുത്തു കൊണ്ട് രായണ്ണൻ യൂണിറ്റ് ചീഫ് ഹരി ചേട്ടനോട് പോയി പരാതി പറയുന്നത് കണ്ടു.

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam
  അരമണിക്കൂര്‍ മുന്‍പേ

  അരമണിക്കൂര്‍ മുന്‍പേ

  സീന്‍ റെഡി ആയി, ആർട്ടിസ്റ്റുകൾ മാസ്ക് മാറ്റി കഥാപാത്രങ്ങൾ ആയി. അസ്സോസിയേറ്റ് പ്രസാദ് പ്രോപ്റ്റ് ചെയ്യുമ്പോൾ മാത്രം മാസ്ക് താഴ്ത്തി വച്ചു. രണ്ടു മൂന്നു മാസം വീട്ടിൽ ഇരുന്നത് കൊണ്ട് ടച്ച്‌ വിട്ടു പോയ ചിലർ ഡയലോഗ് തെറ്റിച്ചു കേട്ടോ. എങ്കിലും വൈകുന്നേരം അനുവദിക്കപ്പെട്ട സമയത്തിന് അര മണിക്കൂർ മുൻപ് തന്നെ ഡയറക്ടർ പാക്കപ്പ് പറഞ്ഞു. താമസസ്ഥലമായ ശ്രീമൂവീസിന്‍റെ തന്നെ ഗസ്റ്റ് ഹൌസിൽ തിരിച്ചെത്തി ചൂട് വെള്ളത്തിൽ കുളിച്ചു ഫ്രഷ് ആയി താഴെ സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യാൻ എത്തി.

  മലബാര്‍ ഗോള്‍ഡില്‍ പോയത് പോലെ

  മലബാര്‍ ഗോള്‍ഡില്‍ പോയത് പോലെ

  ശ്രീമൂവീസ് ഉണ്ണിത്താൻ സർ ന്റെ മകൻ, നമ്മൾ സ്നേഹത്തോടെ ഉണ്ണി എന്ന് വിളിക്കുന്ന അനീഷ് ഉണ്ണിത്താന്‍ കൂപ്പു കയ്യുമായി ചിരിച്ചോണ്ട് നിൽക്കുന്നു. ഒരു നിമിഷം മലബാർ ഗോൾഡിൽ കയറിയ പോലെ തോന്നിപ്പോയി. ഷേക്ക്‌ ഹാൻഡ് തരില്ലത്രേ. സാനിറ്റൈസര്‍ ചെയ്തു ഉള്ളിൽ കയറി ഡബ്ബ് ചെയ്തു തിരിച്ചു റൂമിൽ വന്നു കിടന്നുറങ്ങി.

  പലരും ചോദിച്ച ചോദ്യം

  പലരും ചോദിച്ച ചോദ്യം

  അങ്ങനെ 12 ദിവസത്തോളം ഷൂട്ടിംഗ്. അതിനിടയിൽ മറ്റൊരു ലൊക്കേഷനിൽ ചെന്ന ഓട്ടോക്കാരന് കോവിഡ് പോസിറ്റീവ് എന്ന വാർത്ത കേട്ട് എല്ലാവരും പരിഭ്രമിച്ചു. എങ്കിലും നമ്മുടെ ലൊക്കേഷനിൽ ഇത്രയും ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടല്ലോ എന്ന് ഓർത്തു ആശ്വസിച്ചു. ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിൽ എത്തി അടുത്ത ഷെഡ്യൂളിനായി കാത്തിരിക്കുന്നു. പലരും ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം ആണ് മുകളിൽ എഴുതിയിരിക്കുന്നതെല്ലാം.

  കഞ്ഞികുടി മുട്ടിക്കല്ലേ

  കഞ്ഞികുടി മുട്ടിക്കല്ലേ

  ലൊക്കേഷനിൽ ഓട്ടോ കൊണ്ടു വന്ന ഒരാൾക്ക് രോഗം പിടിപെട്ടു എന്ന് കേട്ടാൽ സീരിയലിൽ ഉള്ള എല്ലാവർക്കും കൊറോണ വന്നു എന്ന് തെറ്റിദ്ധരിക്കരുത് കൂട്ടുകാരെ. പറഞ്ഞു പറഞ്ഞു നമ്മൾ പാവം കലാകാരന്മാരുടെ കഞ്ഞികുടി മുട്ടിക്കല്ലേ പ്ലീസ്. അപ്പൊ എല്ലാം പറഞ്ഞ പോലെ. മഴവിൽ മനോരമയിൽ രാത്രി 7.30 നു കാണാൻ മറക്കരുത്.. 'ജീവിതനൗക'

  സാജന്‍ സൂര്യയുടെ കമന്‍റ്

  സാജന്‍ സൂര്യയുടെ കമന്‍റ്

  മമ്മൂക്ക നിന്നെ അന്വേഷിക്കുന്നുണ്ട്. പക്ഷേ എനിക്ക് സുഖിച്ചു. തള്ളാണങ്കിലും കേൾവി സുഖമുണ്ട്. ഒരു കാര്യം വിട്ടുപോയി അത് ഞാൻ പൂരിപ്പിക്കാം. ജിഷ്ക്കു വെജിറ്റേറിയന്‍ ആണെന്നത് ഉണ്ണിത്താൻ സാറിന് ആശ്വാസം ഉണ്ടായിരുന്നു. എന്നാൽ പപ്പടത്തിനോടുള്ള നിന്റെ പ്രേമം കാരണം സാറ് പ്രാർത്ഥിച്ചു തുടങ്ങിക്കാണും നീ നോണ്‍വെജ് ആകണേന്ന്. ( 20 പപ്പടമൊക്കെ ആണേ ഒറ്റ ഇരിപ്പിന്) ഒരു പരാതി കൂടെ രേഖപ്പെടുത്തട്ടേ , ടാ തെണ്ടീ ,ഒരല്പം തൈര് ഞങ്ങൾക്ക് ബാക്കി വച്ചേക്കണേയെന്നായിരുന്നു സാജന്‍ സൂര്യയുടെ കമന്‍റ്.

  English summary
  Jishin Mohan calls Sajan Surya as Television Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X