ചിന്താഗതിയിൽ മാറ്റം വരുത്തിയാൽ ഇതുപോലുള്ള സന്തോഷം നൽകാൻ കഴിയും, അമ്മയ്ക്കൊപ്പം ജിഷിൻ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ജിഷിനും വരദയും. അമല എന്ന പരമ്പരയിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഓൺസ്ക്രീനിലെ വില്ലനും നായികയും ഒന്നാവുന്നത് പ്രേക്ഷകരിൽ കൗതുകം സൃഷ്ടിച്ചിരുന്നു. 2014ൽ ആയിരുന്നു ഇരുവരും വിവാഹിതരാവുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. ജിഷിന്റെ പോസ്റ്റുകൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനേതാവ് എന്നതിലുപരി നല്ല നർമ്മ ബോധം കൊണ്ടുനടക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ജിഷിന്റെ കുറിപ്പാണ്. അമ്മയ്ക്കൊപ്പമുള്ള വീഡിയോയ്ക്കൊപ്പമാണ് ഹൃദയസ്പർശിയായ കുറിപ്പ് നടൻ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയും വാക്കുകളും വൈറലായിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ട് പാത്രം കഴുകി വയ്ക്കുന്നതിനെ കുറിച്ചാണ് താരം പറയുന്നത്. ജിഷിന്റെ വാക്കുകൾ ഇങ്ങനെ...
''ഞാനും ഏട്ടനും ചെറുതായിരിയ്ക്കുന്ന സമയത്ത് അമ്മയ്ക്ക് വയ്യാതെയായി. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, ''മക്കളേ അമ്മയ്ക്ക് വയ്യാത്തതല്ലേ നിങ്ങള്‍ കഴിച്ച പാത്രം കഴുകി വച്ചേക്ക്'' എന്ന്. അന്ന് മുതല്‍ ഞാന്‍ കഴിച്ച പാത്രം ഞാന്‍ തന്നെയാണ് കഴുകി വയ്ക്കാറുള്ളത്. ഞാന്‍ കഴിച്ച പാത്രത്തിനൊപ്പം, ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കിയ ഏതാനും ചില പാത്രങ്ങള്‍കൂടെ സിങ്കില്‍ ഉണ്ടെങ്കില്‍ അതും കഴുകി വയ്ക്കും. വര്‍ഷങ്ങളായുള്ള ശീലമാണ്.
ഞാന്‍ ഇത് പറയുന്നത് ആണ്‍കുട്ടികളെ ഉദ്ദേശിച്ചാണ്. നമ്മള്‍ രാവിലെ കുളിച്ചൊരുങ്ങി പുറത്തേക്ക് പോകും. ഫ്രഡ്‌സിനൊപ്പം കറങ്ങിയും സിനിമ കണ്ടും കളിച്ചും വരുമ്പോള്‍ അമ്മ എന്തെങ്കിലും ടിവിയില്‍ കണ്ടു കൊണ്ടിരിക്കുകയായിരിയ്ക്കും. നമുക്കുള്ള ഭക്ഷണവും മറ്റ് കാര്യങ്ങളും എല്ലാം ഒരുക്കി വച്ച് അപ്പോഴായിരിയ്ക്കും അമ്മ ഒന്ന് ഇരുന്നത്. നമ്മള്‍ വേഗം വന്ന് റിമോട്ട് തട്ടിപ്പറിച്ച് എന്തെങ്കിലും സ്‌പോട്‌സ് എങ്ങാനും വയ്ക്കും. ആ സമയം അമ്മയ്ക്ക് കൊടുത്തൂടെ.
നിങ്ങളാരെങ്കിലും അമ്മ കഴിച്ച, അമ്മയുടെ എച്ചില്‍ പാത്രം കഴുകിയിട്ടുണ്ടോ.. ഞാന്‍ കഴുകിയിട്ടുണ്ട്. അപ്പോള്‍ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. വര്‍ഷങ്ങളായി നമ്മളുടെ എച്ചില്‍ പാത്രം കഴുകുകയും നമുക്കുള്ളതെല്ലാം ഉണ്ടാക്കി തരികയും ചെയ്യുന്ന അമ്മയുടെ എച്ചില്‍ പാത്രം ഒന്ന് കഴുകി വച്ചാല്‍ എന്താണ്. ചിന്തിക്കൂ..
ഈ മെസേജ് കണ്ട് എന്നെ കളിയാക്കാനും പൊങ്കാല ഇടാനും ചിലരെങ്കിലും വരാതിരുക്കില്ല. പക്ഷെ ആരെങ്കിലും ഒരാള്‍ എങ്കിലും ഇതേ കുറിച്ച് ചിന്തിച്ചാല്‍ അത് മതി എനിക്ക്. നമ്മള്‍ നമ്മുടെ ജീവിതത്തില്‍ ബോധപൂര്‍വ്വമല്ലാതെ ചെയ്യുന്ന ചില കാര്യങ്ങളില്‍, ചിന്താഗതിയില്‍ ചെറിയ ഭേദഗതി വരുത്തിയാല്‍ ഇതുപോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നമ്മുടെ ഉറ്റവര്‍ക്ക് നല്‍കാന്‍ കഴിയും എന്ന് ഞാന്‍ മനസ്സിലാക്കിയത് നിങ്ങളോട് ഷെയര്‍ ചെയ്യുന്നു''- ജിഷിന്‍ പറയുന്നു.
എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ഈ വീഡിയോവിലൂടെ ഞാൻ നിങ്ങളോട് ഷെയർ ചെയ്യുവാണേ.. യോജിക്കുന്നവരുണ്ടാവാം.. വിയോജിപ്പുള്ളവരുണ്ടാവാം. എങ്കിലും കണ്ടിട്ടൊരു അഭിപ്രായം അറിയിച്ചാൽ സന്തോഷം . ഇങ്ങനെ ചെയ്യുന്ന ഒത്തിരിപ്പേരുണ്ടാവാം. അവരെ മാനിക്കുന്നു . ഇങ്ങനെ ചെയ്യാത്തവർക്ക് അവരവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാവാം. അതും മാനിക്കുന്നു. എങ്കിലും കുറച്ചുപേർക്ക് ഇങ്ങനെ ചെയ്യണം എന്ന് തോന്നിയാൽ അത് സന്തോഷം . ഏതിനെപ്പറ്റി എന്നായിരിക്കും. അല്ലേ? അത് വീഡിയോ കാണുമ്പോൾ മനസ്സിലാവും. നമ്മൾ നമ്മുടെ ജീവിതത്തിൽ ബോധപൂർവ്വമല്ലാതെ ചെയ്യുന്ന ചില കാര്യങ്ങളിൽ, ചിന്താഗതിയിൽ ചെറിയ ഭേദഗതി വരുത്തിയാൽ ഇതുപോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ നമ്മുടെ ഉറ്റവർക്ക് നൽകാൻ കഴിയും എന്ന് ഞാൻ മനസ്സിലാക്കിയത് നിങ്ങളോട് ഷെയർ ചെയ്യുന്നു . ശെരിയാണല്ലോ എന്ന് തോന്നിയാൽ നിങ്ങൾക്കും ഷെയർ ചെയ്യാലോ.. എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications