എന്നിട്ട് വേണം ജിഷിന്‍ വരദയെ മറന്ന് പുതിയ ജീവിതത്തിലേക്ക് എന്ന് പറയാന്‍; ആരാധകരുടെ ചോദ്യത്തിന് നടന്റെ മറുപടി

സീരിയല്‍ രംഗത്ത് കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയനായി മാറിയ താരമാണ് ജിഷിന്‍. ജോലി ചെയ്തിരുന്ന കാലത്ത് അഭിനയിക്കാനുള്ള മോഹം കൊണ്ടാണ് ജിഷിന്‍ സീരിയലിലേക്ക് ചുവട് വെക്കുന്നത്. പിന്നെയത് മിനിസ്‌ക്രീനിലെ മുന്‍നിര താരങ്ങളിലേക്കുള്ള വളര്‍ച്ചയിലേക്ക് എത്തി. നിലവില്‍ സൂപ്പര്‍ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന പല സീരിയലുകളിലും അഭിനയിക്കുകയാണ് താരം.

ഇതിനിടയില്‍ ജിഷിനും ഭാര്യ വരദയും വേര്‍പിരിഞ്ഞെന്നും ഇരുവരും ബന്ധം ഉപേക്ഷിച്ചെന്നുമൊക്കെ വാര്‍ത്തകള്‍ വന്നു. ഈ വിഷയത്തില്‍ ഇതുവരെ രണ്ടാളും പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകരും സത്യമെന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം.

ഒരു ചോദ്യം ചോദിക്കാം, എന്ന് കരുതി ഊള ചോദ്യങ്ങളുമായി വരരുത്

ഇന്‍സ്റ്റാഗ്രാമിലൂടെ ക്യൂ ആന്‍ഡ് ഏ സെക്ഷനില്‍ പങ്കെടുക്കുകയായിരുന്നു താരം. എന്നോട് ഒരു ചോദ്യം ചോദിക്കാം, എന്ന് കരുതി ഊള ചോദ്യങ്ങളുമായി വരരുതെന്ന മുന്നറിയിപ്പ് നല്‍കി കൊണ്ടാണ് ജിഷിന്‍ എത്തിയത്.

സാധാരണയായി എല്ലാവരും ചോദിക്കുന്നത് പോലെ ജിഷിന്റെ പ്രൊഫഷന്‍, പാഷന്‍ ഇതിനെ കുറിച്ചൊക്കെയാണ് കൂടുതല്‍ ചോദ്യങ്ങളും. അതില്‍ രസകരമായ ചിലതിന് അതേ രീതിയിലുള്ള മറുപടി തന്നെയാണ് നടന്‍ നല്‍കിയിരിക്കുന്നതും. വിശദമായി വായിക്കാം..

നല്ലവര്‍ക്ക് നല്ലവനും വില്ലന്മാര്‍ക്ക് വില്ലനുമാണെന്ന് ജിഷിന്‍

ജിഷിന്‍ യഥാര്‍ഥ ജീവിതത്തില്‍ എങ്ങനെയാണെന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. 'നല്ലവര്‍ക്ക് നല്ലവനും വില്ലന്മാര്‍ക്ക് വില്ലനുമാണെന്ന്', നടന്‍ മറുപടിയില്‍ പറയുന്നു.

അടുത്ത ചോദ്യം ജിഷിന്റെ ഭാവി പരിപാടി എന്താണെന്നായിരുന്നു. 'പ്ലാന്‍ ചെയ്തത് പോലെ കാര്യങ്ങള്‍ പോകുന്നില്ലന്നേ, അത് കൊണ്ട് ആ പ്ലാനിങ് അങ്ങ് നിര്‍ത്തി', എന്നും താരം പറയുന്നു.

വരദയെ മറന്ന് ജിഷിന്‍ പുതിയൊരു ജീവിതത്തിലേക്ക്

ജിഷിന്റെ ഗ്ലാമറിന്റെ രഹസ്യമെന്താണെന്ന ചോദ്യത്തിന് 'മുട്ടനാടിന്റെ ചങ്കിലെ ചോര എന്ന് പറയാന്‍ പറ്റില്ല. കാരണം ഞാന്‍ ശുദ്ധ വെജിറ്റേറിയന്‍ ആണെന്ന്', താരം സൂചിപ്പിക്കുന്നു.

ചേട്ടന്‍ ഇനിയിപ്പോ എന്നാ നമ്മുടെ കൂടെ റീല്‍സൊക്കെ ചെയ്യുന്നത് എന്നൊരു ചോദ്യം കൂടി വന്നിരുന്നു. 'എന്നിട്ട് വേണം, വരദയെ മറന്ന് ജിഷിന്‍ പുതിയൊരു ജീവിതത്തിലേക്ക് എന്ന പോലെയുള്ള ക്യാപ്ഷന്‍ ഇട്ടിട്ട് ഊളകള്‍ക്ക് വ്യൂസ് മേടിക്കാന്‍', എന്നാണ് നടന്‍ തമാശരൂപേണ പറയുന്നത്.

പെട്ടെന്ന് രണ്ടാള്‍ക്കുമിടയില്‍ എന്താണ് പ്രശ്‌നമുണ്ടായതെന്ന് വ്യക്തമല്ല

സീരിയലില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് ജിഷിനും വരദയും പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് ഇഷ്ടത്തിലായ താരങ്ങള്‍ 2014 ല്‍ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. അങ്ങനെ സന്തുഷ്ടരായി ജീവിച്ച് വരികയായിരുന്നു ഇരുവരും.

പെട്ടെന്ന് രണ്ടാള്‍ക്കുമിടയില്‍ എന്താണ് പ്രശ്‌നമുണ്ടായതെന്ന് വ്യക്തമല്ലെങ്കിലും താരങ്ങള്‍ ചെറിയൊരു അകല്‍ച്ചയിലാണെന്ന കാര്യം വ്യക്തമാണ്. ഇതുവരെ ഉയര്‍ന്ന ചോദ്യങ്ങളില്‍ നിന്നെല്ലാം മാറി നില്‍ക്കാണ് ജിഷിനും വരദയും ശ്രമിച്ചത്.

 ഭാര്യയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ നടന്‍ സംസാരിക്കാത്തത് ആരാധകരെയും നിരാശപ്പെടുത്തുന്നുണ്ട്

മാത്രമല്ല യൂട്യൂബ് ചാനലിലൂടെ വരദ പങ്കുവെക്കുന്ന വീഡിയോസില്‍ നടിയുടെ കുടുംബം മാത്രമേയുള്ളു. ഒപ്പം മകനുമുണ്ട്. എന്നാല്‍ ജിഷിനെ കുറിച്ച് പറയുകയോ ജീവിതത്തെ കുറിച്ച് സംസാരിക്കുകയോ ചെയ്യാറില്ല. അതുപോലെ സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള റീല്‍സും പോസ്റ്റുകളും മാത്രമേ ജിഷിനും പങ്കുവെക്കാറുള്ളു.

ഭാര്യയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ നടന്‍ സംസാരിക്കാത്തത് ആരാധകരെയും നിരാശപ്പെടുത്തുന്നുണ്ട്. വൈകാതെ ഇതിലൊരു വിശദീകരണവുമായി താരദമ്പതിമാര്‍ വരണമെന്നാണ് ആരാധകരുടെ ആവശ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X