പരസ്യമായി കളിയാക്കുവാണോ? മുന്‍ഭാര്യയുടെ പോസ്റ്റിന് ജിഷിന്റെ പരിഹാസം! തമ്മിലടിക്കുവാണോന്ന് സോഷ്യല്‍ മീഡിയ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരായിരുന്നു ജിഷിന്‍ മോഹനും വരദയും. ഇരുവരും അത്ര രസത്തില്‍ അല്ലെന്നും വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് താനും ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്ന് വെളിപ്പെടുത്തി കൊണ്ടാണ് ജിഷിനെത്തിയത്.
ജിഷിനും സീരിയല്‍ നടി കൂടിയായ അമേയ നായരുമായിട്ടുള്ള റിലേഷന്‍ഷിപ്പിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങുന്നതിനിടയിലാണ് തന്റെ ജീവിതത്തെക്കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചുകൊണ്ട് നടന്‍ രംഗത്ത് വന്നത്. മാത്രമല്ല താന്‍ മദ്യത്തിനും കഞ്ചാവിനും മറ്റ് മയക്ക് മരുന്നുകളെല്ലാം ഉപയോഗിച്ചിരുന്നതായി ജിഷിന്‍ വെളിപ്പെടുത്തി.

അത്തരത്തില്‍ വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് നടന്‍ പങ്കുവെച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വരദ പങ്കുവെച്ച പോസ്റ്റും വൈറലായി. 'എന്തെല്ലാം കാണണം, എന്തെല്ലാം കേള്‍ക്കണം, എന്തായാലും കൊള്ളാം' എന്നായിരുന്നു വരദയുടെ പോസ്റ്റ്. മുന്‍ഭര്‍ത്താവിനെതിരെ പരേക്ഷമായി നടി സംസാരിച്ചതാണെന്നും ആരാധകര്‍ പറഞ്ഞ് തുടങ്ങി.
ഇതിന് പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് ജിഷിന്‍. വരദ പങ്കുവെച്ചത് പോലെ ഇന്‍സ്്റ്റാഗ്രാമിലൂടെ സ്‌റ്റോറിയായി ജിഷിന്‍ മൂന്ന് കുരങ്ങന്മാര്‍ ചെവിയും കണ്ണുമൊക്കെ പൊത്തിപ്പിടിച്ച് ഇരിക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. 'ഒന്നും കാണാനും കേള്‍ക്കാനും വയ്യാതെ ഇരിക്കുന്നവര്‍' എന്നാണ് ഈ ഫോട്ടോയ്ക്ക് ക്യാപ്ഷനായി കൊടുത്തത്. ജിഷിന്റെ വാക്കുകളില്‍ നിന്നും മുന്‍ഭാര്യയ്ക്കുള്ള മറുപടിയാണെന്ന് വ്യക്തമാണ്.
അമല എന്ന സീരിയലില്‍ ഒരുമിച്ച അഭിനയിക്കുമ്പോഴാണ് ജിഷിന്‍ മോഹനും വരദയും ഇഷ്ടത്തിലാവുന്നത്. ശേഷം 2014 ഇരുവരും വിവാഹിതരായി. ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടി ഉണ്ട്. എന്നാല്‍ 2022 ജനുവരിയില്‍ ഇരുവരും വേര്‍പിരിഞ്ഞു. മാസങ്ങളോളം മാറി താമസിച്ചതിനു ശേഷം സെപ്റ്റംബറില്‍ താരങ്ങള്‍ നിയമപരമായിട്ടും വിവാഹമോചിതരായി. എന്നാല്‍ ഈ ബന്ധം അവസാനിപ്പിച്ചതിനെ പറ്റി ഇരുവരും സംസാരിച്ചില്ല.

വിവാഹമോചിതരാവുമ്പോള്‍ പറയാമെന്നാണ് ജിഷിന്‍ പറഞ്ഞത്. പിന്നീട് യാതൊരു വിവരവും ഇല്ലായിരുന്നു. ഇതിനിടയിലാണ് നടി അമേയ നായരുമായിട്ട് റിലേഷന്‍ഷിപ്പില്‍ ആവുന്നത്.. ഇരുവരും സുഹൃത്തുക്കള്‍ എന്നതിലുപരി നല്ല ബന്ധത്തിലാണെന്നും എന്നാല്‍ അതൊരു വിവാഹമോ പ്രണയമോ ആയിട്ടില്ലെന്നും സൂചിപ്പിച്ചിരുന്നു.
വരദയുമായി വേര്‍പിരിഞ്ഞതിനുശേഷം താന്‍ ഡിപ്രെഷനില്‍ ആയെന്നും കള്ളും കഞ്ചാവും മറ്റ് സിന്തറ്റിക് മയക്കുമരുന്നുകളുമൊക്കെ ഉപയോഗിച്ചിരുന്നു എന്നാണ് ജിഷിന്‍ പുതിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അമേയ ജീവിതത്തിലേക്ക് വന്നതോടെയാണ് താന്‍ അതില്‍ നിന്നും മുക്തനായതെന്നും താരം പറഞ്ഞു. ഇതിന് പിന്നാലെ നടനെതിരെ ഗുരുതര വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.


Click it and Unblock the Notifications











