നടുംപുറത്തിനിട്ട് വരദയുടെ ചവിട്ട് കൊണ്ടതില്‍ പിന്നെ അലാറം വെച്ചിട്ടില്ല, ജിഷിന്റെ രസകരമായ കുറിപ്പ്
രസകരമായ പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ജിഷിന്‍ മോഹന്‍. നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് നടന്‍. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ എത്തിയ താരം ഇപ്പോഴും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്. ജിഷിനൊപ്പം ഭാര്യയും നടിയുമായ വരദയും എല്ലാവര്‍ക്കും സുപരിചിതയാണ്. നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. അതേസമയം ഇത്തവണയും രസകരമായ ഒരു പോസ്റ്റുമായിട്ടാണ് ജിഷിന്‍ എത്തിയിരിക്കുന്നത്.

ജിമ്മില്‍ പോകണം, നടക്കാന്‍ പോകണം എന്നെല്ലാം കരുതുമെങ്കിലും ഒന്നും നടക്കാറില്ലെന്ന് ജിഷിന്‍ പറയുന്നു. കഴിഞ്ഞ ദിവസം വീടിന്റെ ബാല്‍ക്കെണിയിലേക്ക് ചെന്നപ്പോള്‍ മകന്‍ ജിയാന്‍ ഒരേ പുഷ്അപ്പ് എടുക്കലായിരുന്നെന്നും ജിഷിന്‍ കുറിച്ചു. അത് കണ്ട് തന്റെ പഴയ അലാറംകാലം ഓര്‍മ്മ വന്നുവെന്നും പുതിയ കുറിപ്പില്‍ നടന്‍ പറയുന്നു. "ഒരു ദിവസം ബാൽക്കണിയിൽ വന്നു നോക്കുമ്പോഴുണ്ട് ചെറുക്കൻ ഭയങ്കര പുഷ് അപ്പ്. ഇവനിതൊക്കെ ആര് പഠിപ്പിച്ചു കൊടുത്തെന്ന് അത്ഭുതപ്പെട്ടു നിന്നപ്പോഴുണ്ട് അവൻ ദാണ്ടേ ഒരു കൈ കൊണ്ട് പുഷ് അപ്പ് ചെയ്യുന്നു.
അതും കാലൊക്കെ കറക്റ്റ് പൊസിഷനിൽ വച്ചിട്ട്. ഞെട്ടൽ അവിടം കൊണ്ടും തീർന്നില്ല. അവനു രണ്ടു കയ്യും ഇല്ലാതെ പുഷ് അപ്പ് ചെയ്യണമത്രേ. കാലം പോയൊരു പോക്കേ.. ഇവൻ വ്യായാമം ചെയ്യാൻ കാണിക്കുന്ന ശുഷ്‌കാന്തിയുടെ പകുതി കാണിച്ചിരുന്നേൽ എന്റെ വയറ് എന്നേ കുറഞ്ഞേനെ. എന്ത് ചെയ്യാനാ.. ദിവസവും വിചാരിക്കും, നാളെ മുതൽ രാവിലെ എഴുന്നേറ്റ് നടക്കാൻ പോണം, ജിമ്മിൽ പോണം എന്നൊക്കെ. വലിയ കാര്യത്തിൽ അലാറം ഒക്കെ വെയ്ക്കും. എന്നിട്ട് അലാറം അടിക്കുന്ന സൗണ്ട് കേട്ടാസ്വദിച്ച് ഉറങ്ങും.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
അവള് ഉറക്കം ഞെട്ടി വന്ന് അലാറം ഓഫാക്കും. രണ്ടുമൂന്നു ദിവസം ഇത് പതിവായപ്പോൾ നാലാം ദിവസം ഗതികെട്ടിട്ട്, അവള് നടുപ്പുറത്തിനിട്ടൊരു ചവിട്ട് തന്നു. ദേ കിടക്കുന്നു കട്ടിലിനു താഴെ. എന്നാലെങ്കിലും എഴുന്നേറ്റ് ജിമ്മിൽ പോകും എന്ന് വിചാരിച്ചു കാണും പാവം. പിന്നേ.. എന്റെ പട്ടി പോകും. വീണിടത്തു തന്നെ കിടന്നുറങ്ങി. അല്ലാതെന്ത് ചെയ്യാനാ... ഇനിയിപ്പോ ഈ ചെറുക്കന്റെ പ്രവൃത്തിയിൽ ഇൻസ്പിരേഷൻ ഉൾക്കൊണ്ട് വീണ്ടും അലാറം വച്ച് തുടങ്ങണം. ചവിട്ട് കൊള്ളാൻ എന്റെ ജീവിതം ഇനിയും ബാക്കി".


Click it and Unblock the Notifications