For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്‍റെ മോന്‍ ഇവളുടെ വലിയൊരു ആരാധകനാണെന്ന് ജിഷിന്‍, വീട്ടിലെ മൂക്കുത്തി അമ്മന്‍ ഇങ്ങനെയാണ്

  |

  മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ജിഷിന്‍ മോഹന്‍. ജീവിതനൗക സീരിയലില്‍ അഭിനയിച്ച് വരികയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സുഹൃത്തായ മെര്‍ഷീനയ്ക്കൊപ്പമുള്ള ചിത്രവും വരദയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍.

  മ്മടെ ചങ്ക് ദോസ്തിന്, നിങ്ങളുടെ സ്വന്തം സത്യ യ്ക്ക് എന്റെ ജന്മദിനാശംസകൾ. എന്റെ മോൻ ജിയാന്‍ ഇവളുടെ വലിയൊരു ആരാധകനാണ്. ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ നിന്നെ തേടിയെത്തട്ടെയെന്ന് പറഞ്ഞായിരുന്നു ജിഷിന്‍ മോഹന്‍ കുറിച്ചത്.

  ഒരു കയ്യിൽ ശംഖുമായി മറു കൈ കൊണ്ട് ഔട്ട്‌ എന്ന സിഗ്നൽ കാണിച്ചു കൊണ്ട് അമ്പയറെ പോലെ നിൽക്കുന്ന ഈ ആളാണ്‌ എന്റെ മൂക്കുത്തി അമ്മൻ. 'മൂക്കുത്തി അമ്മൻ' സിനിമ കണ്ടപ്പോൾ എനിക്കുണ്ടായ ബോധോദയം ആണ് താഴെ എഴുതിയിരിക്കുന്നത്. എന്നെങ്കിലും നിങ്ങൾക്ക് അലക്കിയിട്ട പാന്റ്സിന്റെ പോക്കറ്റിൽ നിന്നും പൈസ കിട്ടിയിട്ടുണ്ടോ? നനഞ്ഞുണങ്ങി ചുക്കിച്ചുളിഞ്ഞ നൂറു രൂപ നോട്ടോ,അഞ്ഞൂറ് രൂപ നോട്ടോ, അങ്ങനെയെന്തെങ്കിലും?

  Jishin Mohan

  വാടക കൊടുക്കാൻ പണമില്ലാതെ സ്വർണ്ണം പണയം വെക്കണമല്ലോ ദൈവമേ എന്ന് വിചാരിച്ചിരിക്കുമ്പോൾ പണ്ടെങ്ങാണ്ട് കടം കൊടുത്ത് കിട്ടില്ല എന്ന് എഴുതിത്തള്ളിയ പണം വന്ന അനുഭവം ഉണ്ടായിട്ടുണ്ടോ? അല്ലെങ്കിൽ അതിനു സമാനമായ സംഭവം?

  ഒരു ചായ കുടിക്കാൻ പോലും കാശില്ലാതെ നടക്കുന്ന സമയത്ത് റോഡിൽ കിടന്ന് ഒരു ആയിരം രൂപ വീണു കിട്ടിയിട്ടുണ്ടോ?

  Pooja Jayaram Interview | FilmiBeat Malayalam

  ഇതുപോലെ വിഷമിച്ചു നിൽക്കുന്ന സമയത്ത് അപ്രതീക്ഷിതമായി പണം കിട്ടുമ്പോൾ നല്ല സന്തോഷമായിരിക്കും. അല്ലേ? ഇങ്ങനെയൊക്കെ സംഭവിക്കുന്നെങ്കിൽ ദൈവം നിങ്ങളുടെ കൂടെയുണ്ട് എന്നാണ് അർത്ഥം. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നർത്ഥം. എന്നാൽ സംഭവിക്കുന്നതോ? വാടക കൊടുക്കേണ്ട സമയത്തായിരിക്കും ഇടിമിന്നലിൽ ടീവി കേടായി ആ പൈസ അതിലേക്ക് വകവെയ്‌ക്കേണ്ടി വരുന്നത്. കടയിലെ പറ്റു തീർക്കാൻ കടം വാങ്ങിയ പണമായിരിക്കും കടയിലേക്കുള്ള വഴിമദ്ധ്യേ പോക്കെറ്റിൽ നിന്നും നഷ്ടപ്പെടുന്നത്. കറന്റു ബില്ല് അടക്കാൻ പോയാൽ നമ്മൾ നിൽക്കുന്ന ക്യൂ മാത്രം അനങ്ങില്ല. അടുത്ത ക്യൂ ആയിരിക്കും വേഗത്തിൽ നീങ്ങുന്നത്. ടയർ പഞ്ചർ ആയി മാറ്റിയിടാൻ വേണ്ടി നോക്കുമ്പോഴായിരിക്കും സ്റ്റെപ്പിനിയും പഞ്ചറാണെന്നറിയുന്നത്.

  ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിൽ.. ദൈവം നമ്മളോട് കോപിച്ചിരിക്കുകയാണെന്നാണ് അർത്ഥം.എനിക്ക് മിക്കവാറും ഇങ്ങനെയൊക്കെയാണ് സംഭവിക്കാറ്. നമ്മൾ ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകൾക്ക് ഇത്രയേറെ കോപം കാട്ടുന്ന ദൈവത്തിന്, വലിയ വലിയ തെറ്റുകൾ ചെയ്യുന്നവരോട് എന്തേ കോപം വരാത്തത് എന്നെനിക്ക് മനസ്സിലാകുന്നില്ല. ചിലപ്പോൾ ദൈവത്തിന് നമ്മളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടായിരിക്കും അല്ലേ? വലിയ തെറ്റുകളിലേക്ക് പോകാതിരിക്കാൻ ചെറിയ ചെറിയ മുന്നറിയിപ്പുകൾ നമ്മൾക്ക് തരുന്നതായിരിക്കും. അല്ലേ? അങ്ങനെ ആശ്വസിക്കാം.. അല്ലാതെ എന്ത് ചെയ്യാൻ. എന്തായാലും ഫോട്ടോയിൽ കാണുന്ന എന്റെ ഈ മൂക്കുത്തി അമ്മൻ ഇങ്ങനെയൊന്നുമല്ല. വെട്ടൊന്ന്, മുറി രണ്ട്. എന്നിട്ടതിലൊരു മുറിയിൽ കയ്യിലിരിക്കുന്ന ശംഖ്‌ ഊതി എന്നെ അവിടെ കിടത്തുമെന്നുമായിരുന്നു ജിഷിന്‍ കുറിച്ചത്.

  English summary
  Jishin Mohan's birthday wishes to Mesheena Neenu, latest post went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X