Just In
- 26 min ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 1 hr ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 2 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
- 3 hrs ago
രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളിലേക്ക്; ദീപാവലിയ്ക്ക് റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
Don't Miss!
- News
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്, 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 19 മരണങ്ങൾ കൂടി
- Sports
IPL 2021: ആര്‍സിബിയുടെ ഏറ്റവും വലിയ വീക്ക്നെസെന്ത്? ഇപ്പോഴും അതു തന്നെ!- ചോപ്ര പറയുന്നു
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അച്ഛനെ ദൈവം തിരിച്ചുവിളിച്ചുവെന്ന് ജിഷിന്‍, ശേഷകര്‍മ്മങ്ങളെല്ലാം നടത്തി ജീവിതത്തിന്‍റെ ഒഴുക്കിലേക്ക്
2020, എല്ലാവർക്കും നഷ്ടങ്ങളുടെ വർഷം. അതുപോലെ തന്നെ എനിക്കുമെന്ന് പറഞ്ഞായിരുന്നു ജിഷിന്‍ മോഹന്‍റെ കുറിപ്പ് തുടങ്ങുന്നത്. എന്റെ പിതാവിനെ നഷ്ടപ്പെട്ട വർഷം. 15/12/2020 ന് എന്റെ പിതാവ് ഞങ്ങളെ വിട്ടു പോയി. ജീവിതത്തിലിന്നേ വരെ മദ്യപിക്കുകയോ, പുകവലിക്കുകയോ, എന്തിന്.. ഒന്ന് മുറുക്കുന്ന സ്വഭാവം പോലും ഇല്ലാത്ത ആൾ ആയിരുന്നു അദ്ദേഹം. ശുദ്ധ വെജിറ്റേറിയൻ. ആ അച്ഛനെ കാത്തിരുന്നത് പോസ്ട്രേറ്റ് ക്യാൻസറും, ലിവർ സിറോസിസും. രണ്ടസുഖങ്ങളും ശരീരത്തെ വല്ലാതെ ബാധിച്ച് കിടപ്പിലായിരുന്ന അച്ഛനെ, അധികം വേദനിപ്പിച്ചു കിടത്താതെ ദൈവം തിരിച്ചു വിളിച്ചു.
എന്നെയും ജ്യേഷ്ഠനെയും സംബന്ധിച്ച് വളരെ കർക്കശക്കാരനായ, സ്നേഹം കാണിക്കാത്ത ഒരു അച്ഛനായിരുന്നു അദ്ദേഹം. പക്ഷെ ആ സ്നേഹമെല്ലാം മനസ്സിനുള്ളിൽ അടക്കി വച്ചിരിക്കുകയായിരുന്നു എന്ന് എന്നെ മനസ്സിലാക്കിത്തന്ന ഒരു സംഭവമുണ്ടായി എന്റെ ജീവിതത്തിൽ. ഒരു വേളയിൽ വീട് വീട്ടിറങ്ങിപ്പോയ എന്നെ തിരിച്ചറിവിന്റെ പാതയിലേക്ക് കൊണ്ട് വന്ന ആ സംഭവമാണ് ഈ വിഡിയോയിൽ ഞാൻ പറയുന്നത്.
കളിക്കാന്‍ പോവേണ്ടെന്ന് അച്ഛന്‍ പറഞ്ഞപ്പോഴായിരുന്നു ഞാന്‍ വീട് വിട്ടുപോയത്. ചേട്ടന്‍ വന്ന് സംസാരിച്ചിരുന്നു. ചേട്ടന്‍ കുറേ സംസാരിച്ച് അനുനയിപ്പിക്കാന്‍ പോയെങ്കിലും ഞാന്‍ കൂടെപ്പോയിരുന്നില്ല. ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. വീട്ടില്‍ പ്രശ്നമുണ്ടാക്കിയാണ് വന്നത്, ജോലി വേണമെന്നൊക്കെ പറഞ്ഞിരുന്നു. മകന്‍ ഇവിടെയുണ്ടെന്നും പേടിക്കേണ്ടെന്നുമൊക്കെ സുഹൃത്ത് അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. ഇത് കേട്ട് അടുത്ത ദിവസം തന്നെ വീട്ടിലേക്ക് തിരിച്ച് പോരുകയായിരുന്നു.
ഇതിലൂടെ അച്ഛന്റെ യഥാർത്ഥ സ്നേഹമെന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ചു. പിതാവിന്റെ വിയോഗത്തിന് ശേഷം കുറച്ചു നാളുകളായി ഞാൻ സോഷ്യൽ മീഡിയയിൽ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. എന്നും അങ്ങനെ നിന്നാൽ പറ്റില്ലല്ലോ.. കാലത്തിന്റെ ഒഴുക്കിനനുസരിച്ചു ചലിക്കുക. ശേഷകർമ്മങ്ങളെല്ലാം നടത്തി വീണ്ടും ജീവിതത്തിന്റെ ഒഴുക്കിലേക്ക്.എന്റെ പിതാവിന്റെ വിയോഗത്തിൽ നേരിട്ടും അല്ലാതെയും എന്റെ ദുഃഖത്തിൽ പങ്കു ചേർന്ന എല്ലാവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നുവെന്നുമായിരുന്നു ജിഷിന്‍ കുറിച്ചത്.