കല്യാണ ശേഷം അവന്‍ സെല്‍ഫി എടുക്കാന്‍ സമ്മതിക്കാത്തവന്‍ ആണെങ്കിലോ, മൃദുലയ്‌ക്കൊപ്പം ജിഷിന്‍ മോഹന്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നടി മൃദുല വിജയ്. പൂക്കാലം വരവായ് പരമ്പരയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുളളത്. അഭിനയത്തിന് പുറമെ സ്റ്റാര്‍ മാജിക്കിലും മൃദുല വിജയ് എത്താറുണ്ട്. അടുത്തിടെയാണ് നടന്‍ യുവകൃഷ്ണയുമായുളള മൃദുലയുടെ വിവാഹം ഉറപ്പിച്ചത്. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും ഇരുവരും തുറന്നുപറഞ്ഞിരുന്നു. മൃദുലയുടെ നിശ്ചയത്തിന്‌റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആറ് മാസത്തിന് ശേഷം വിവാഹം ഉണ്ടാകുമെന്നാണ് ഇരുവരും അറിയിച്ചത്.

mridula vijay

എന്‍ഗേജ്‌മെന്റിന് പിന്നാലെ മൃദുലയും യുവയും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. അതേസമയം മൃദുലയ്‌ക്കൊപ്പമുളള നടന്‍ ജിഷിന്‍ മോഹന്‌റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിനൊപ്പം രസകരമായ ക്യാപ്ഷനുമായാണ് ജിഷിന്‍ എത്തിയത്. "ഒരു സെല്‍ഫി എടുത്ത് വച്ചേക്കാം. കല്യാണം കഴിഞ്ഞു പോകാന്‍ പോകുവല്ലേ.. കല്യാണത്തിന് ശേഷം അവന്‍ സെല്‍ഫി എടുക്കാന്‍ സമ്മതിക്കാത്തവന്‍ ആണെങ്കിലോ. ജിഷിന്‍ മോഹന്‍ മൃദുലയ്‌ക്കൊപ്പമുളള ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ജിഷിന്‍ മോഹന്‍.

രസകരമായ പോസ്റ്റുകളുമായിട്ടാണ് നടന്‍ മിക്കപ്പോഴും എത്താറുളളത്. കുടുംബത്തിനൊപ്പവും ലൊക്കേഷനില്‍ നിന്നുളളതുമായ ചിത്രങ്ങളെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. ജിഷിനൊപ്പം ഭാര്യയും നടിയുമായ വരദയും എല്ലാവര്‍ക്കും സുപരിചിതയാണ്. ഇവര്‍ക്കൊപ്പം മകനും വാര്‍ത്തകളില്‍ നിറയാറുണ്ട്‌. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയായിരുന്നു നടന്‍ മലയാളത്തില്‍ ശ്രദ്ധേയനായത്. മൃദുലയ്ക്കും യുവയ്ക്കും പുറമെ ജിഷിനും സ്റ്റാര്‍ മാജിക്കില്‍ എത്താറുണ്ട്. പൂക്കാലം വരവായി പരമ്പരയില്‍ അശോകന്‍ എന്ന കഥാപാത്രമായാണ് ജിഷിന്‍ എത്തുന്നത്. മൃദുലയും അരുണ്‍ ജി രാഘവനുമാണ് പരമ്പരയില്‍ മുഖ്യവേഷങ്ങളിലെത്തുന്നത്.

പോസ്റ്റ് കാണാം

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X