ആത്മസുഹൃത്തിനെ നഷ്ടപ്പെട്ട വേദന! പിറന്നാളില്‍ ശബരീനാഥിനെക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ട് സാജന്‍ സൂര്യ

സാജന്‍ സൂര്യയെ അറിയാത്ത പ്രേക്ഷകര്‍ വിരളമാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് അദ്ദേഹം. വില്ലത്തരമായാലും നായക കഥാപാത്രമായാലും ഒരുപോലെ പൊലിപ്പിക്കാറുണ്ട് അദ്ദേഹം. താരങ്ങളുമായും അടുത്ത സൗഹൃദമാണ് സാജന്. സാജന്‍ സൂര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ജിഷിന്‍ മോഹന്‍. ഇതിനകം തന്നെ ജിഷിന്റെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

താന്‍ സാജന്‍ ചേട്ടനെ കണ്ടിരുന്നുവെന്നും ജിഷിന്‍ പറയുന്നു. ആത്മസുഹൃത്തിന്റെ, ശബരി ചേട്ടന്റെ, വേർപാടിന്റെ ആഘാതത്തിൽ നിന്നും ഇനിയും പുറത്തു കടക്കാത്ത സാജൻ ചേട്ടനെ ഇന്ന് രാവിലെ ഞാൻ കണ്ടു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കരഞ്ഞതിന്റെ ആവാം, കൺപോളകൾ തടിച്ചു വീങ്ങിയിരിക്കുന്നു. ജിഷിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

അമലയ്ക്ക് ശേഷം

അമലയ്ക്ക് ശേഷം

സാജൻ സൂര്യ. മലയാള സീരിയൽ എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരും മുഖവും. ഇന്ന് സാജൻ ചേട്ടന്റെ ജന്മദിനമാണ്. 'അമല' സീരിയലിനു ശേഷം ഇപ്പൊ 'ജീവിതനൗക' സീരിയലിൽ ആണ് ഇദ്ദേഹത്തോടൊന്നിച്ചു വർക്ക്‌ ചെയ്യാൻ സാധിച്ചത്. അതിനു മുൻപ് ക്രിക്കറ്റ്‌ ടീമിലും തകർപ്പൻ കോമഡി യിലും ഒക്കെ ഒന്നിച്ചുണ്ടായിരുന്നിട്ടും ജീവിതനൗകയിൽ ആയിരുന്നു ആ ബന്ധം ഊട്ടിയുറപ്പിച്ചത്.

ഇഷ്ടപ്പെട്ട് തുടങ്ങി

ഇഷ്ടപ്പെട്ട് തുടങ്ങി

ജീവിതനൗകയിൽ രണ്ടു മൂന്ന് ഷെഡ്യൂൾ കഴിഞ്ഞപ്പോഴാണ് സാജൻ ചേട്ടൻ എന്നോട് ആ സത്യം വെളിവാക്കിയത്. "നിന്നെ എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി". എനിക്ക് വളരെ സന്തോഷം നൽകിയ വാക്കുകൾ ആയിരുന്നു അത്. നമുക്ക് എന്ത് കാര്യത്തിനും വിളിച്ചു അഭിപ്രായം ആരായാവുന്ന, തന്റെതായ നിലപാടുകൾ ഉള്ള ഒരു ജ്യേഷ്ഠസഹോദരൻ. അതാണ്‌ ചുരുക്കത്തിൽ എനിക്ക് സാജൻ ചേട്ടൻ.

എങ്ങനെ അറിയിക്കാന്‍

എങ്ങനെ അറിയിക്കാന്‍

തന്റെ ആത്മസുഹൃത്തിന്റെ, ശബരി ചേട്ടന്റെ, വേർപാടിന്റെ ആഘാതത്തിൽ നിന്നും ഇനിയും പുറത്തു കടക്കാത്ത സാജൻ ചേട്ടനെ ഇന്ന് രാവിലെ ഞാൻ കണ്ടു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കരഞ്ഞതിന്റെ ആവാം, കൺപോളകൾ തടിച്ചു വീങ്ങിയിരിക്കുന്നു. ഒറ്റക്ക് വേറെ ഏതോ ലോകത്തിൽ ചിന്തയിൽ മുഴുകിയിരിക്കുന്ന, ഇടക്കിടക്ക് കണ്ണുകൾ തുടച്ചു കൊണ്ടിരിക്കുന്ന സാജൻ ചേട്ടനെ എങ്ങനെ ജന്മദിനാശംസകൾ അറിയിക്കാനെന്നും താരം ചോദിക്കുന്നു.

 ശബരി ചേട്ടന്‍റെ ആശംസ

ശബരി ചേട്ടന്‍റെ ആശംസ

ഒരുപക്ഷെ തന്റെ ജന്മദിനത്തിൽ, തന്നെ ആദ്യം വിഷ് ചെയ്തിരുന്ന തന്റെ ഉറ്റ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകളിൽ ആയിരിക്കും സാജൻ ചേട്ടൻ. വിഷമിക്കരുത് സാജൻ ചേട്ടാ.. ചില മുറിവുകൾ.. ചില ഓർമ്മകൾ.. അതങ്ങിനെയാണ്. ഈ മുറിവ് കാലം മായ്ക്കാതിരിക്കില്ല.. കാരണം, കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവുകളില്ലല്ലോ.. നമുക്ക് കാണാൻ കഴിയാത്ത വേറൊരു ലോകത്തിൽ ഇരുന്നുകൊണ്ട് ശബരി ചേട്ടൻ പുഞ്ചിരിച്ചു കൊണ്ട് നിങ്ങളെ വിഷ് ചെയ്യുന്നുണ്ടാകാം.. ജന്മദിനാശംസകൾ പ്രിയ സാജൻ എന്നായിരുന്നു ജിഷിന്‍ കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X