എങ്ങനെ പ്രതികരിക്കണമെന്ന് നമ്മള്‍ തീരുമാനിക്കും! ജിഷിന്‍ ഉദ്ദേശിച്ചത് ആരെയാണ്? വരദയെ ആണോന്ന് ആരാധകരും
ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു. ഇത്തവണ പ്രേക്ഷകരുടെ പ്രിയപ്പെട്ട പല താരങ്ങളും ഷോ യില്‍ ഉണ്ടാവുമെന്ന പ്രവചനം ഇതിനകം പൂര്‍ത്തിയായെന്ന് പറയാം. സാധ്യതയിലുള്ള മത്സരാര്‍ഥികളെ പറ്റി പ്രെഡിക്ഷന്‍ ലിസ്റ്റിലാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. അതിലൊരാള്‍ നടന്‍ ജിഷിന്‍ മോഹനാണ്.
ടെലിവിഷന്‍ പരമ്പരകളിലൂടെ ജനപ്രിയനായി മാറിയ ജിഷിന്‍ നിരവധി സീരിയലുകളിലാണ് വില്ലനായി അഭിനയിച്ചത്. വീണ്ടുമൊരു ബിഗ് ബോസ് വരികയാണെന്ന് പറഞ്ഞത് മുതല്‍ ജിഷിനും ഇത്തവണ ഉണ്ടായേക്കുമെന്ന് വാര്‍ത്തകള്‍ വന്നു. ഷോ തുടങ്ങാന്‍ നില്‍ക്കുമ്പോഴും ജിഷിന്റെ സാന്നിധ്യമുണ്ടെന്ന് തന്നെയാണ് ആരാധകര്‍ പോലും വിശ്വസിക്കുന്നത്. എന്നാല്‍ എല്ലാവരെയും സംശയത്തിലാഴ്ത്തുന്ന ചിത്രവുമായിട്ടാണ് താരമിപ്പോള്‍ വന്നിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ജിഷിന്‍ സമാനമായൊരു ചിത്രവുമായിട്ടാണ് വന്നിരിക്കുന്നത്. ഏതോ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ചിത്രമായിരുന്നിത്. കൂളിങ് ഗ്ലാസൊക്കെ വച്ച് അത്യാവശ്യം കിടിലന്‍ ഗെറ്റപ്പിലുള്ള ചിത്രത്തിന് വലിയ സ്വീകര്യതയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഫോട്ടോയ്ക്ക് താഴെ അദ്ദേഹം നല്‍കിയ അടിക്കുറിപ്പില്‍ ചില വിമര്‍ശനങ്ങളുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതോടെ നിരവധി ചോദ്യങ്ങളും വന്ന് തുടങ്ങി.
'മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കണം പെരുമാറണം എന്നൊന്നും പറയാന്‍ നമ്മളാരുമല്ല. പക്ഷെ അതിനോടൊക്കെ എങ്ങനെ പ്രതികരിക്കണം എന്ന് നമ്മളാണ് തീരുമാനിക്കുന്നത്', എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ ജിഷിന്‍ എഴുതിയിരിക്കുന്നത്. ഇത് ആരെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഭാര്യയും നടിയുമായ വരദയോടാണോ അതോ കൂട്ടുകാരോടെ അങ്ങനെ എന്തെങ്കിലുമാണോ നടന്‍ ഉദ്ദേശിച്ചതെന്ന് ചോദ്യങ്ങള്‍ വരുന്നു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ജിഷിനും ഭാര്യ വരദയും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നാണ് അഭ്യൂഹം. മുന്‍പൊക്കെ ദമ്പതിമാര്‍ ഒരുമിച്ചുള്ള വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ഇരുവരും സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള പഴയ ചിത്രങ്ങളൊക്കെ ഒഴിവാക്കി. പുതിയ പോസ്റ്റുകള്‍ വരാത്തതും കണ്‍ഫ്യൂഷനുണ്ടാക്കി. ഇതിനിടയില്‍ വരദ പുതിയ വീട് സ്വന്തമാക്കിയപ്പോഴും മകന്റെ ജന്മദിനാഘോഷങ്ങളിലൊന്നും ജിഷിന്‍ പങ്കെടുത്തിരുന്നില്ല.

രണ്ടാളും തമ്മില്‍ അകന്നത് കൊണ്ടാണല്ലോ അങ്ങനെയൊക്കെ നടന്നതെന്നാണ് ആരാധകരുടെ ചോദ്യം. സീരിയല്‍ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ ജിഷിനും വരദയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. എന്നാല്‍ തന്റെ ജീവിതത്തിലേക്ക് സീരിയലില്‍ നിന്നുള്ള ഒരു നടന്‍ കയറി കളിച്ചെന്നും അത് ചില പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയെന്നും മുന്‍പൊരു അഭിമുഖത്തില്‍ ജിഷിന്‍ സൂചിപ്പിച്ചിരുന്നു.
വരദയുമായിട്ടുള്ള പ്രശ്‌നത്തിന് കാരണം ഇതാണോന്ന് പലരും ചോദിച്ചെങ്കിലും അതിനുള്ള വിശദീകരണം നടന്‍ നല്‍കിയില്ല. എന്തായാലും ബിഗ് ബോസ് മലയാളത്തില്‍ ജിഷിന്‍ പങ്കെടുത്തേക്കുമെന്ന സൂചനകള്‍ അവസാനിച്ചിട്ടില്ല. പുതിയതായിട്ടുള്ള ചിത്രം കലൂര്‍ സ്റ്റേഡിയത്തിന്റെ അടുത്ത് നിന്നാണെന്ന് താരം പറഞ്ഞെങ്കിലും ഇതിന് പിന്നിലൊരു കളിയുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.
ജിഷിന്‍ നാട്ടില്‍ തന്നെയുണ്ടെന്നും ബിഗ് ബോസിലേക്ക് പോയിട്ടില്ലെന്ന് തെളിയിക്കാനുമാണ് ഈ ഫോട്ടോ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നിട്ട് മാര്‍ച്ച് 26 ന് ആരംഭിക്കുന്ന ബിഗ് ബോസ് ഷോ യില്‍ താരം പെട്ടെന്ന് പ്രത്യക്ഷപ്പെടുമ്പോള്‍ ആരാധകരും അത്ഭുതപ്പെടും. അതിന് വേണ്ടി നേരത്തെ എടുത്ത ചിത്രം അഡ്മിന് നല്‍കിയിട്ട് അത് പോസ്റ്റ് ചെയ്യിപ്പിച്ചതാവാമെന്നാണ് ചില കമന്റുകള്‍.
എന്തായാലും മണിക്കൂറുകള്‍ക്കുള്ളില്‍ ബിഗ് ബോസില്‍ ജിഷിനുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരും. നിലവിൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കന്യാദനം എന്ന സീരിയലിലാണ് ജിഷിൻ അഭിനയിക്കുന്നത്. ഇതിന് പുറമേ സിനിമയിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം. അടുത്തിടെ നടൻ കൈലാഷ് മേനോനൊപ്പം സിനിമാ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ ജിഷിൻ പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications











