ഇവൾ കാരണമാണ് അവൾ പോയത് എന്നാണ് കമന്റുകൾ, വേദനിപ്പിക്കുക എന്നത് മലയാളികളുടെ ഹോബി; ജിഷിൻ മോഹൻ

മലയാള സീരിയൽ പ്രേമികൾക്കിടയിൽ ജനപ്രീതിയുണ്ടായിരുന്ന കപ്പിളായിരുന്നു ജിഷിൻ മോഹനും വ​രദയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും രണ്ട് വർഷം മുമ്പാണ് വിവാഹമോചിതരായത്. രണ്ടുപേരും അവരവരുടേതായ ജീവിതവുമായാണ് ഇപ്പോൾ യാത്ര. ജിഷിൻ പുതിയ പങ്കാളിയെ കണ്ടെത്തി. സീരിയൽ താരമായ അമേയ നായരാണ് പങ്കാളി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും റീലുകളുമെല്ലാം ഒട്ടുമിക്കപ്പോഴും വൈറലാണ്. എന്നാൽ ഇപ്പോഴും അമേയയെ കമന്റിലൂടെ വന്ന് വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുണ്ടെന്ന് പറയുകയാണ് ജിഷിൻ മോഹൻ.

ബ്രെയ്ക്ക് ത്രൂ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജിഷിൻ. അമേയ വന്നശേഷം ഞാൻ വളരെ ഹാപ്പിയാണ്. അല്ലെങ്കിലും ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചതിന്റെ പേരിൽ നമ്മൾ ഡൗണായിട്ട് ഇരുന്നാൽ വേറൊന്നും സംഭവിക്കാൻ പോകുന്നില്ല. പോകുന്നത് നമുക്ക് മാത്രമെയുള്ളു.

Jishin Mohan

ലോകം മുന്നോട്ട് പോയികൊണ്ടിരിക്കും. ലൈഫ് മസ്റ്റ് ​ഗോ ഓൺ എന്നാണല്ലോ. ഡിവോഴ്സായെന്ന് കരുതി വീട്ടിൽ തന്നെ ഇരിക്കാൻ കഴിയില്ലല്ലോ. ഉദാഹരണത്തിന് കൊല്ലം സുധി ചേട്ടന്റെ ഭാര്യ രേണു... ഭർത്താവ് മരിച്ചൊരാൾക്ക് ചിരിക്കാൻ പാടില്ലേ?. ഡിവോഴ്സായ ഒരാൾക്ക് ചിരിക്കാൻ പാടില്ലേ?. അവർ എല്ലാ കാലത്തും വിഷമിച്ച് നടക്കണം എന്നാണോ നാട്ടുകാർ ഉദ്ദേശിക്കുന്നത്.

വിഷമിക്കുന്നത് കാണുന്നതാണ് ആളുകൾക്ക് താൽപര്യം. സന്തോഷത്തിൽ ജീവിക്കുന്നത് കണ്ടാൽ ഉടൻ കുറ്റപ്പെടുത്തി കമന്റ് വരും. എന്റെ ഡിവോഴ്സ് കഴിഞ്ഞ് രണ്ട് വർഷത്തിനുശേഷമാണ് ഞാൻ അമേയയെ പരിചയപ്പെട്ടത്. എന്നിട്ടും അമേയ ഇപ്പോഴും കുറ്റപ്പെടുത്തലുകൾ കേൾക്കുന്നുണ്ട്. അമേയ കാരണമാണ് അവൾ (വരദ) ഇട്ടിട്ട് പോയത് എന്നൊക്കെയാണ് കമന്റുകൾ. ഒരു മനസുഖമാണ് ഇവർക്കൊക്കെ.

ആളുകളുടെ വീഡിയോ കാണുമ്പോൾ എനിക്കും ചിരി വരാറുണ്ട്. മനസിൽ അവരെ കളിയാക്കാറുണ്ട്. പക്ഷെ എനിക്ക് മനസിൽ തോന്നിയത് കമന്റായി ഞാൻ എവിടേയും പോയി കുറിച്ചിടാറില്ല. കാരണം അവർ ആ കമന്റ് വായിക്കും. നമുക്കാണ് അത്തരം കമന്റ് വരുന്നതെങ്കിൽ ഉണ്ടാകുന്ന ഫീൽ എന്താണോ അത് തന്നെയല്ലേ അവർക്കും വരിക. അങ്ങനെ ചിന്തിച്ചാൽ തന്നെ കമന്റിടൽ നിർത്തും. പക്ഷെ ആരും ചിന്തിക്കില്ല.

കാരണം വേദനിപ്പിക്കുക എന്നത് മലയാളികളുടെ ഹോബിയായി മാറിയിരിക്കുന്നുവെന്ന് ജിഷിൻ പറയുന്നു. അമേയയും വിവാഹ​മോചിതയും അമ്മയുമാണ്. വിവാഹമോചനശേഷം ലഹരിക്കടിമയായിരുന്നു താനെന്നും അത് നിർത്തണമെന്ന് തോന്നിയത് അമേയ ജീവിതത്തിലേക്ക് വന്നശേഷമാണെന്നും ജിഷിൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കന്യാദാനം എന്ന സീരിയലിലാണ് ജിഷിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Jishin Mohan Ameya Nair

ദൈവത്തിന്റെ സഹായത്താൽ ജീവിതം വർക്കും മറ്റ് കാര്യങ്ങളുമായി ബിസിയായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കന്യാദാനം സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 1300 എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു. തമിഴിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു സീരിയലിന്റെ കഥയാണ് കന്യാദാനം. പക്ഷെ ആ സീരിയൽ അവിടെ അവസാനിച്ചു. അതുകൊണ്ട് തന്നെ ബാക്കി കഥ ഞങ്ങളുടെ സ്ക്രിപ്റ്റ് റൈറ്റർ ശശീന്ദ്രൻ വടകരയാണ് എഴുതുന്നത്.

അത്രയേറെ കഥാപാത്രങ്ങളുള്ള സീരിയലാണ്. അവർക്കെല്ലാം പറ്റിയ രീതിയിൽ കഥ എഴുതുന്ന അദ്ദേഹത്തെ സമ്മതിക്കണം. റേറ്റിങിൽ ഇപ്പോഴും സീരിയൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ തന്നെയാണ് കന്യാദാനം. പുതുമുഖങ്ങൾ അടക്കം നിരവധിപേർ കന്യാദാനത്തിന്റെ ഭാ​ഗമാണെന്നുമാണ് ജിഷിൻ പറഞ്ഞത്. വരദയും ജിഷിനും ഒരുമിച്ച് അഭിനയിച്ചശേഷം പ്രണയത്തിലായി വിവാഹിതരായവരായിരുന്നു. വരദയിൽ ഒരു ആൺകുഞ്ഞ് ജിഷിനുണ്ട്.

പക്ഷെ വളരെ വിരളമായി മാത്രമെ കുഞ്ഞിനെ കാണാനുള്ള അവസരം ജിഷിന് ലഭിക്കാറുള്ളു. വേർപിരിയാനുള്ള കാരണം ഇതുവരേയും ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. അഭിനയം, യാത്രകൾ എന്നിവയെല്ലാമാണ് വരദയുടെ ഇപ്പോഴത്തെ സന്തോഷം.

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X