സിനിമ പോലെ കുറെ റിഹേഴ്‌സലോ ടൈമോ കാണില്ല സീരിയലില്‍! ജിഷിന്‍ മോഹന്‌റെ വീഡിയോ വൈറല്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടന്‍ ജിഷിന്‍ മോഹന്‍. സോഫ്റ്റ് ടച്ചുളള റോളുകളിലൂടെയും വില്ലന്‍ കഥാപാത്രങ്ങളിലൂടെയുമാണ് ജിഷിന്‍ ശ്രദ്ധേയനായത്. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ജിഷിന്‍ മോഹന്‍, നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം ജിഷിന്‍ മോഹന്റതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ജീവിത നൗക സീരിയലിന്‌റെ ചിത്രീകരണത്തിനിടെ എടുത്ത ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ എത്തിയത്.

ഒരു സീരിയലിന്റെ സീന്‍ എടുക്കാന്‍ ഉളള ബുദ്ധിമുട്ടിനെ കുറിച്ചും അതിനുളള സമയപരിധിയെ കുറിച്ചുമാണ് ജിഷിന്‍ തന്റെ പോസ്റ്റില്‍ പറയുന്നത്. സിനിമ പോലെ കുറെ റിഹേഴ്‌സലോ ടൈമോ കാണില്ല സീരിയലില്‍ എന്നും നടന്‍ പറയുന്നു. ജിഷിന്‍ മോഹന്റെ വാക്കുകളിലേക്ക്; ഒരു സീൻ എടുക്കൽ അപാരത. സീൻ എടുക്കുന്നതിനു മുൻപുള്ള റിഹേഴ്സൽ. സിനിമ പോലെ കുറേ റിഹേഴ്സലോ ടൈമോ കാണില്ല സീരിയലിൽ.
ഒരു റിഹേഴ്സൽ, ഒരു ടേക്ക്. ചിലപ്പോൾ ഡയലോഗ് കിട്ടി എന്ന് വരില്ല. കിട്ടാത്ത ഡയലോഗിന് ഡബ്യൂ ഡബ്യൂ ഡബ്യൂ എന്ന് പറയും. അങ്ങനെ ലിപ് ഇട്ടു കൊടുത്തിട്ട് ഡബ്ബ് ചെയ്യുമ്പോൾ ക്ലിയർ ചെയ്യും. അപ്പൊ നീ ഫുൾ ടൈം ഡബ്യൂ ഡബ്യൂ ഡബ്യൂ എന്നാ പറയാറ് അല്ലേ എന്ന് ചില തലതെറിച്ചവന്മാർ ഇതിനടിയിൽ കമന്റ് ഇടാൻ സാധ്യതയുണ്ട്. എന്നാലും കുഴപ്പമില്ല. സാധാരണ ഇതൊന്നും ആരും പറഞ്ഞ് കൊടുക്കാത്തതാണ്.. പക്ഷെ എന്റെ ചങ്ക് കൂട്ടുകാർക്ക് വേണ്ടി ഞാൻ ആ രഹസ്യം വെളിപ്പെടുത്തി എന്നേ ഉള്ളു. ആരോടും പറയണ്ട കേട്ടോ. ജിഷിന്‍ മോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജിഷിന് പുറമെ ഭാര്യ വരദയും എല്ലാവര്‍ക്കും പ്രിയങ്കരിയാണ്. സിനിമകളിലൂടെയും സീരിയലുകളിലുടെയുമാണ് വരദ മലയാളത്തില്‍ തിളങ്ങിയത്. വരദയ്ക്കും മകനുമൊപ്പമുളള ജിഷിന്റെ ചിത്രങ്ങള്‍ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 2014ലായിരുന്നു വരദയുടെയും ജിഷിന്റെയും വിവാഹം നടന്നത്. അമല സീരിയല്‍ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിനും വരദയും. ജിഷിനൊപ്പം ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്തെല്ലാം മുന്‍പ് വരദ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.


Click it and Unblock the Notifications