ഒരു പെണ്ണിനും സഹിക്കാന്‍ പറ്റാത്തത് വരെ കേട്ടു! എല്ലാം ക്ഷമിച്ച് എന്റെ കൂടെ നിന്നു! അമേയയെക്കുറിച്ച് ജിഷിന്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ജിഷിന്‍ മോഹന്‍. സഹനടനും, നായകനുമായി മാത്രമല്ല വില്ലത്തരവും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. അഭിനയത്തിലെ മാത്രമല്ല ജീവിതത്തിലെ കാര്യങ്ങളും വലിയ ചര്‍ച്ചയായിരുന്നു. വരദയുമായുള്ള പ്രണയവും, വിവാഹവും, വേര്‍പിരിയലും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് ഇരുവരും പ്രതികരിക്കാറില്ല. തങ്ങളുടേതായ രീതിയില്‍ മുന്നേറുകയാണ് ഇരുവരും. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ജിഷിന്റെ ജീവിതത്തിലേക്ക് കൂട്ടായി അമേയ എത്തിയത്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ വന്നപ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലാണോയെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. പ്രണയ ദിനത്തിലായിരുന്നു ഇവര്‍ പ്രണയം പരസ്യമാക്കിയത്.
അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പരസ്പരം മനസിലാക്കിയാണ് ഒന്നിക്കാന്‍ തീരുമാനിച്ചത്. സൗഹൃദത്തിനും അപ്പുറമൊരു ആത്മബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍. ഞാന്‍ കാരണമല്ല ജിഷിന്‍ വിവാഹമോചിതനായതെന്നും അമേയ പറഞ്ഞിരുന്നു. ഡിവോഴ്‌സിന് ശേഷമുള്ള ഒറ്റപ്പെടലില്‍ ലഹരി വരെ ഉപയോഗിച്ചിരുന്നു. അതില്‍ നിന്നും കരകയറിയത് അമേയയുടെ വരവോടോയൊണ്്. ആകെയൊരു ജീവിതമല്ലേയുള്ളൂ, അത് സന്തോഷത്തോടെ വേണ്ടേ എന്നൊക്കെ ആലോചിച്ചത് തന്നെ പുള്ളിക്കാരി വന്നതിന് ശേഷമാണ്. തന്റെ സിംഗിള്‍ മദര്‍ ജീവിതം അവസാനിച്ചു എന്നായിരുന്നു ജിഷിനൊപ്പം ഒന്നിച്ചതിനെക്കുറിച്ച് അമേയ പറഞ്ഞത്. എന്തിനാണ് അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നതെന്ന് മക്കള്‍ വരെ ചോദിച്ചിട്ടുണ്ട്.

വീട്ടില്‍ നടനെന്ന ഭാവമൊന്നും ഇല്ലാത്ത ആളാണ് ജിഷിന്‍. അടുക്കളയിലൊക്കെ സഹായിക്കാന്‍ വരാറുണ്ടെന്നും അമേയ പറഞ്ഞിരുന്നു. താന്‍ വെജിറ്റേറിയനാണെന്നും, പുറത്തൊക്കെ പോവുമ്പോള്‍ ചില സമയത്ത് വല്ലാതെ ബുദ്ധിമുട്ടിപ്പോയിട്ടുണ്ടെന്നും ജിഷിന്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് സീസണ്‍ 7 ല്‍ മത്സരിച്ചപ്പോഴും ഫുഡിനായി ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. നോണ്‍ വെജ് ഉണ്ടാക്കിയ പാത്രത്തിലൊക്കെ ഫുഡ് വെച്ച് കഴിക്കാന്‍ നല്ല ബുദ്ധിമുട്ടാണ്. അങ്ങനെ കണ്ട സമയത്താണ് കഴിക്കാതെ മാറിയിരുന്നത്. എന്നാല്‍ അനുമോള്‍ ഉണ്ടാക്കിയത് കൊണ്ടാണ് താന്‍ കഴിക്കാതെ ഇരുന്നതെന്ന് ചിലരൊക്കെ പറയുന്നത് കേട്ടു, കാര്യമറിയാതെയാണ് അവരെല്ലാം അനുവിനെ വിമര്‍ശിക്കുന്നതെന്നായിരുന്നു ജിഷിന്റെ മറുപടി.
ഒരു പെണ്ണിനും സഹിക്കാന്‍ പറ്റാത്തത് പലതും, പലരും പറയുന്നത് കേട്ടിട്ടും എന്റെ കൂടെ നിന്നവളാണ് അമേയ. നാശത്തിന്റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരുന്ന എന്നെ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയവള്‍. എന്റെ തെറ്റായ പല ചിന്താഗതികളെയും മാറ്റിമറിച്ചവള്‍. തെറ്റുകുറ്റങ്ങള്‍ പൊറുത്ത്, ക്ഷമിച്ച് സഹിച്ച് കൂടെ നില്‍ക്കുന്നവള്‍. ഞങ്ങളുടെ കുഞ്ഞുകുഞ്ഞ് സന്തോഷങ്ങളില്‍ കൂട്ട് ചേരാന്‍ ഇവളും, നമ്മുടെ അമ്മിണി എന്നുമായിരുന്നു ജിഷിന്‍ കുറിച്ചത്.
ആദ്യം ജിഷിനെ തനിക്ക് ഇഷ്ടമല്ലായിരുന്നു എന്ന് അമേയ പറഞ്ഞിരുന്നു. എല്ലാവരും പറയുന്നത് കേട്ട് ഞാനും അദ്ദേഹത്തെ തെറ്റിദ്ധരിക്കുകയായിരുന്നു. ആ ഇഷ്ടക്കേടുകള്‍ മനസില്‍ വെച്ചായിരുന്നു അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഞാന്‍ ഇങ്ങനെയാണ്, ഇതാണ് എന്റെ സ്വഭാവമെന്നായിരുന്നു ആദ്യം പറഞ്ഞത്. ആ തുറന്നുപറച്ചില്‍ എനിക്ക് ഇഷ്ടമായി. തന്നെക്കുറിച്ചുള്ള മോശം കാര്യങ്ങളെല്ലാം തുടക്കത്തിലേ എന്നോട് പറഞ്ഞിരുന്നു. നെഗറ്റീവ് സൈഡാണ് ആദ്യം കണ്ടതും, മനസിലാക്കിയതും. അതെങ്ങനെയാണ് പോസിറ്റീവാക്കി മാറ്റിയതെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. ബെസ്റ്റ് ഫ്രണ്ട് എന്ന നിലയില്‍ അദ്ദേഹത്തിന് പോസിറ്റീവ് കാണിച്ച് കൊടുത്തിട്ടുണ്ട് എന്നേയുള്ളൂ. ആ സ്വഭാവം മനസിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. ഇടയ്ക്ക് വഴക്കുകളൊക്കെയുണ്ടാവാറുണ്ടെങ്കിലും എല്ലാം പെട്ടെന്ന് തന്നെ മാറാറുമുണ്ട് എന്നുമായിരുന്നു അന്ന് അമേയ പറഞ്ഞത്.


Click it and Unblock the Notifications











